AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Bengaluru Train: ഇഴഞ്ഞുപോക്കില്ല ഇനി പറക്കും; ബെംഗളൂരുവിലേക്ക് സൂപ്പര്‍ഫാസ്റ്റ് ട്രെയിനെത്തി

Bengaluru to Jodhpur Train New Timings and Stops: സൂപ്പര്‍ഫാസ്റ്റ് വിഭാഗത്തിലേക്ക് അപ്‌ഗ്രേഡ് ചെയ്തിരിക്കുന്നതിനാല്‍ തന്നെ ട്രെയിനിന്റെ നമ്പറിലും മാറ്റമുണ്ട്. ജോധ്പൂര്‍-ബെംഗളൂരു-ജോധ്പൂര്‍ ദ്വൈവാര എക്‌സ്പ്രസ് ട്രെയിനിന്റെ യാത്ര ഇനി മുതല്‍ 16507/16508 എന്ന നമ്പറിലായിരിക്കില്ല.

Bengaluru Train: ഇഴഞ്ഞുപോക്കില്ല ഇനി പറക്കും; ബെംഗളൂരുവിലേക്ക് സൂപ്പര്‍ഫാസ്റ്റ് ട്രെയിനെത്തി
ട്രെയിന്‍ Image Credit source: Southern Railway Facebook Page
Shiji M K
Shiji M K | Published: 23 Feb 2026 | 01:39 PM

ബെംഗളൂരു: യാത്രക്കാര്‍ക്ക് അത്യുഗ്രന്‍ സന്തോഷവാര്‍ത്തയുമായി ഇന്ത്യന്‍ റെയില്‍വേ. ജോധ്പൂര്‍ മുതല്‍ ബെംഗളൂരു വരെ പോകുന്ന ദ്വൈവാര ട്രെയിനിനെ സൂപ്പര്‍ഫാസ്റ്റായി അപ്‌ഗ്രേഡ് ചെയ്തു. യാത്രാ സമയം കുറയ്ക്കുക, യാത്രക്കാര്‍ക്ക് മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് നീക്കം.

ജോധ്പൂര്‍-ബെംഗളൂരു എക്‌സ്പ്രസ്

ജോധ്പൂര്‍ മുതല്‍ ബെംഗളൂരു വരെ പോകുന്ന ട്രെയിനിനെ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് ട്രെയിനായാണ് അപ്‌ഗ്രേഡ് ചെയ്തിരിക്കുന്നത്. സൂപ്പര്‍ഫാസ്റ്റ് വിഭാഗത്തിലേക്ക് അപ്‌ഗ്രേഡ് ചെയ്തിരിക്കുന്നതിനാല്‍ തന്നെ ട്രെയിനിന്റെ നമ്പറിലും മാറ്റമുണ്ട്. ജോധ്പൂര്‍-ബെംഗളൂരു-ജോധ്പൂര്‍ ദ്വൈവാര എക്‌സ്പ്രസ് ട്രെയിനിന്റെ യാത്ര ഇനി മുതല്‍ 16507/16508 എന്ന നമ്പറിലായിരിക്കില്ല.

ഫെബ്രുവരി 26 വ്യാഴം മുതല്‍ ട്രെയിന്‍ നമ്പര്‍ 16507 ജോധ്പൂര്‍-ബെംഗളൂരു എക്‌സ്പ്രസ് സൂപ്പര്‍ഫാസ്റ്റ് ട്രെയിന്‍ 20693 എന്ന നമ്പറില്‍ സര്‍വീസ് ആരംഭിക്കും. ഫെബ്രബുവരി 23 തിങ്കളാഴ്ച മുതല്‍ 16508 നമ്പര്‍ ബെംഗളൂരു-ജോധ്പൂര്‍ എക്‌സ്പ്രസ് സൂപ്പര്‍ഫാസ്റ്റ് ട്രെയിന്‍ 20694 നമ്പറിലും ഓട്ടം തുടങ്ങി. ആഴ്ചയില്‍ രണ്ട് ദിവസമാണ് ഈ ട്രെയിന്‍ സര്‍വീസ് നടത്തുന്നത്. ജോധ്പൂരില്‍ നിന്നും വ്യാഴാഴ്ചയും ശനിയാഴ്ചയും ബെംഗളൂരുവില്‍ നിന്ന് തിങ്കള്‍, ബുധന്‍ ദിവസങ്ങളിലുമാണ് സര്‍വീസ്.

Also Read: Bengaluru Vande Bharat: ബെംഗളൂരു-ഗോവ വന്ദേഭാരത് ഉടനില്ല; അനുമതിയ്ക്ക് ഇനിയും വൈകിയേക്കും

രാജസ്ഥാന്‍, ഗുജറാത്ത്, മഹാരാഷ്ട്ര, കര്‍ണാടക എന്നിവിടങ്ങളിലൂടെ കടന്നുപോകുന്ന ട്രെയിന്‍ ധാരാളം യാത്രക്കാര്‍ക്കാണ് പ്രയോജനമാകുന്നത്. സൂപ്പര്‍ഫാസ്റ്റിലേക്കുള്ള ട്രെയിന്‍ പദവി ഉയര്‍ത്തല്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കാനും യാത്രാ സമയം കുറയ്ക്കാനും സഹായിക്കുമെന്നാണ് പ്രതീക്ഷ.