AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Bengaluru Vande Bharat: ബെംഗളൂരു-ഗോവ വന്ദേഭാരത് ഉടനില്ല; അനുമതിയ്ക്ക് ഇനിയും വൈകിയേക്കും

Bengaluru to Madgaon Vande Bharat Train Update: റെയില്‍വേ ബോര്‍ഡ് ട്രെയിനിന് അനുമതി നല്‍കി കഴിഞ്ഞാലും പെട്ടെന്ന് ട്രെയിന്‍ വരില്ല. വിവിധ അംഗീകാരങ്ങള്‍ക്കും പരീക്ഷണയോട്ടങ്ങള്‍ക്കും മാത്രമേ ട്രെയിനിന്റെ സര്‍വീസ് ഔദ്യോഗികമായി പ്രഖ്യാപിക്കൂ.

Bengaluru Vande Bharat: ബെംഗളൂരു-ഗോവ വന്ദേഭാരത് ഉടനില്ല; അനുമതിയ്ക്ക് ഇനിയും വൈകിയേക്കും
വന്ദേഭാരത്Image Credit source: TV9 Network
Shiji M K
Shiji M K | Published: 23 Feb 2026 | 10:03 AM

ബെംഗളൂരു: പുതിയ വന്ദേഭാരതിനായുള്ള കാത്തിരിപ്പിലാണ് ബെംഗളൂരു-ഗോവ റൂട്ടിലെ യാത്രക്കാര്‍. ഏകദേശം 13 മണിക്കൂറില്‍ യാത്ര സാധ്യമാക്കുന്ന രീതിയിലാണ് വന്ദേഭാരതിന്റെ വരവെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ട്രെയിനിന് ഇതുവരെ അനുമതി ലഭിച്ചില്ലെന്നാണ് ലഭ്യമായ വിവരം. സൗത്ത് വെസ്‌റ്റേണ്‍ റെയില്‍വേ, കേന്ദ്ര റെയില്‍വേ ബോര്‍ഡിന് മുന്നില്‍ നിര്‍ദേശം വെച്ചിട്ടുണ്ടെങ്കിലും അനുമതിയായിട്ടില്ല.

റെയില്‍വേ ബോര്‍ഡ് ട്രെയിനിന് അനുമതി നല്‍കി കഴിഞ്ഞാലും പെട്ടെന്ന് ട്രെയിന്‍ വരില്ല. വിവിധ അംഗീകാരങ്ങള്‍ക്കും പരീക്ഷണയോട്ടങ്ങള്‍ക്കും മാത്രമേ ട്രെയിനിന്റെ സര്‍വീസ് ഔദ്യോഗികമായി പ്രഖ്യാപിക്കൂ. ബെംഗളൂരുവിനും ഗോവയ്ക്കും ഇടയില്‍ സെമി ഹൈ സ്പീഡ് സര്‍വീസ് നടത്താനാണ് സൗത്ത് വെസ്‌റ്റേണ്‍ റെയില്‍വേ ആസൂത്രണം ചെയ്യുന്നത്.

മംഗളൂരു വഴിയായിരിക്കും ട്രെയിന്‍ സര്‍വീസ് നടത്തുക. എന്നാല്‍ ഈ ട്രെയിനിന് മംഗളൂരുവില്‍ സ്‌റ്റോപ്പ് ഉണ്ടായിരിക്കില്ല. യശ്വന്ത്പൂരില്‍ നിന്ന് മഡ്ഗാവിലേക്കാണ് യാത്ര. രാവിലെ 6.5ന് യശ്വന്ത്പൂരില്‍ നിന്ന് യാത്ര ആരംഭിക്കുന്ന ട്രെയിന്‍ വൈകിട്ട് 7.15ന് മഡ്ഗാവില്‍ എത്തിച്ചേരും. മടക്കയാത്ര പിറ്റേദിവസം രാവിലെ 5.30ന് പുറപ്പെട്ട് വൈകിട്ട് 6.40ന് യശ്വന്ത്പൂരില്‍ എത്തിച്ചേരുന്നതാണ്. യാത്രാ സമയം കുറയ്ക്കാന്‍ മംഗളൂരു ജങ്ഷന്‍, മംഗളൂരു സെന്‍ട്രല്‍ സ്റ്റേഷനുകള്‍ ഒഴിവാക്കിയിട്ടുണ്ട്.

Also Read: Bengaluru Vande Bharat: 13 മണിക്കൂറില്‍ യാത്ര തീരും; ബെംഗളൂരുവില്‍ നിന്ന് ഗോവയിലേക്ക് വന്ദേഭാരത്

അതേസമയം, യാത്രാ സമയം കുറയ്ക്കാനും വേഗത വര്‍ധിപ്പിക്കാനും മറ്റ് വഴികളും റെയില്‍വേ ആരായുന്നുണ്ട്. ചിക്ക ബനവാരയ്ക്കും ഹാസനും ഇടയിലുള്ള ട്രെയിനിന്റെ വേഗത മണിക്കൂറില്‍ 110 കിലോമീറ്ററില്‍ നിന്ന് 130 കിലോമീറ്ററായി ഉയര്‍ത്തും. സകലേശ്പൂര്‍-സുബ്രഹ്‌മണ്യ പാതയിലെ വേഗത 30ല്‍ നിന്ന് 40 കിലോമീറ്ററായും വര്‍ധിപ്പിക്കും.

Follow Us