AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Bengaluru Vande Bharat: ബെംഗളൂരു വന്ദേ ഭാരത് യാത്ര തുടങ്ങി; ഈ റൂട്ടിലെ സഞ്ചാരം ഇനി അതിവേഗം

Bengaluru Madurai Vande Bharat: ദിണ്ടിഗലില്‍ 2 മിനിറ്റ്, തിരുച്ചിറപ്പള്ളിയില്‍ 5 മിനിറ്റ്, കരൂരില്‍ 2 മിനിറ്റ്, നാമക്കലില്‍ 2 മിനിറ്റ്, സേലത്ത് 5 മിനിറ്റ്, കൃഷ്ണരാജപുരത്ത് 2 മിനിറ്റ് എന്നിങ്ങനെയാണ് ഓരോ സ്‌റ്റേഷനിലും ട്രെയിന്‍ നിര്‍ത്തുന്ന സമയം.

Bengaluru Vande Bharat: ബെംഗളൂരു വന്ദേ ഭാരത് യാത്ര തുടങ്ങി; ഈ റൂട്ടിലെ സഞ്ചാരം ഇനി അതിവേഗം
വന്ദേ ഭാരത്‌ Image Credit source: PTI
Shiji M K
Shiji M K | Published: 26 Jan 2026 | 12:16 PM

തമിഴ്‌നാടിന്റെ വിവിധ ജില്ലകളെ ബന്ധിപ്പിച്ചുകൊണ്ട് ബെംഗളൂരുവില്‍ നിന്ന് ട്രെയിനുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. അക്കൂട്ടത്തില്‍ വന്ദേ ഭാരത് എക്‌സ്പ്രസുകളുമുണ്ട്. ബെംഗളൂരുവില്‍ നിന്ന് മധുരയിലേക്ക് യാത്ര ചെയ്യുന്നവര്‍ ധാരാളമാണ്. അതിനാല്‍ തന്നെ ബെംഗളൂരുവിനെയും മധുരയെയും ബന്ധിപ്പിച്ചുകൊണ്ടും വന്ദേ ഭാരതുണ്ട്.

ബെംഗളൂരു-മധുര വന്ദേ ഭാരത്

മധുരയില്‍ നിന്ന് രാവിലെ 5.15ന് പുറപ്പെടുന്ന ട്രെയിന്‍ ഉച്ചയ്ക്ക് 1 മണിക്ക് ബെംഗളൂരു കന്റോണ്‍മെന്റ് റെയില്‍വേ സ്‌റ്റേഷനില്‍ എത്തിച്ചേരും. ബെംഗളൂരു കന്റോണ്‍മെന്റ് സ്‌റ്റേഷനില്‍ നിന്ന് ഉച്ചയ്ക്ക് 1.30നാണ് മടക്കയാത്ര. 9.40ന് മധുരയില്‍ ട്രെയിനെത്തുന്നതാണ്.

ആകെ ആറ് സ്‌റ്റോപ്പുകളാണ് ഈ റൂട്ടില്‍ ട്രെയിനിനുള്ളത്. കൃഷ്ണരാജപുരം, സേലം, നാമക്കല്‍, കരൂര്‍, ട്രിച്ചി, ഡിണ്ടിഗല്‍ വഴി മധുരയില്‍ എത്തിച്ചേരും. ഏകദേശം 580 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ ഏകദേശം എട്ട് മണിക്കൂറാണ് ഈ വന്ദേ ഭാരതിന് ആവശ്യമായി വരുന്നത്. ചൊവ്വാഴ്ചകളില്‍ ട്രെയിന്‍ സര്‍വീസ് നടത്തുന്നതല്ല.

Also Read: Bengaluru Vande Bharat Sleeper: ബെംഗളൂരുവില്‍ നിന്ന് കോഴിക്കോട് വഴി വന്ദേ ഭാരത്; മലബാര്‍ യാത്രക്കാര്‍ക്ക് ആശ്വാസം

മധുര ജങ്ഷനില്‍ നിന്ന് രാവിലെ 5.15ന് പുറപ്പെടുന്ന ട്രെയിന്‍, 5.59ന് ദിണ്ടിഗല്‍ ജങ്ഷനില്‍ എത്തും. രാവിലെ 6.50ന് തിരിച്ചിറപ്പള്ളി, 8.8ന് കരൂര്‍ ജങ്ഷന്‍, 8.32ന് നാമക്കല്‍, 9.15ന് സേലം ജങ്ഷന്‍, ഉച്ചയ്ക്ക് 12.50ന് കൃഷ്ണരാജപുരം, 1 മണിക്ക് ബെംഗളൂരു കന്റോണ്‍മെന്റ് സ്‌റ്റേഷന്‍ എന്നിങ്ങനെയാണ് സമയക്രമം.

ദിണ്ടിഗലില്‍ 2 മിനിറ്റ്, തിരുച്ചിറപ്പള്ളിയില്‍ 5 മിനിറ്റ്, കരൂരില്‍ 2 മിനിറ്റ്, നാമക്കലില്‍ 2 മിനിറ്റ്, സേലത്ത് 5 മിനിറ്റ്, കൃഷ്ണരാജപുരത്ത് 2 മിനിറ്റ് എന്നിങ്ങനെയാണ് ഓരോ സ്‌റ്റേഷനിലും ട്രെയിന്‍ നിര്‍ത്തുന്ന സമയം.