AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Bengaluru Train: പുത്തന്‍ ട്രെയിന്‍ കാലം…ബെംഗളൂരുവിലേക്ക് മൂന്ന് ട്രെയിനുകള്‍ വരുന്നു

Bengaluru to West Bengal New Train: പരാതി ഉയരും മുമ്പ് തന്നെ സ്‌പെഷ്യല്‍ ട്രെയിനുകള്‍ ഹോളി ആഘോഷത്തിന്റെ ഭാഗമായി പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ് സൗത്ത് വെസ്‌റ്റേണ്‍ റെയില്‍വേ. ബെംഗളൂരുവില്‍ നിന്ന് പശ്ചിമ ബംഗാള്‍, ജാര്‍ഖണ്ഡ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലേക്കാണ് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

Bengaluru Train: പുത്തന്‍ ട്രെയിന്‍ കാലം…ബെംഗളൂരുവിലേക്ക് മൂന്ന് ട്രെയിനുകള്‍ വരുന്നു
ട്രെയിന്‍Image Credit source: PTI
Shiji M K
Shiji M K | Published: 25 Feb 2026 | 05:59 PM

ബെംഗളൂരുവില്‍ നിന്ന് നാട്ടിലെത്താന്‍ അല്‍പം റിസ്‌ക്കാണെന്ന് പറയുന്നവരാണ് ഭൂരിഭാഗം യാത്രക്കാരും, അതിന് പ്രധാന കാരണം ട്രെയിനുകളുടെ അഭാവവും ജനറല്‍ കമ്പാര്‍ട്ട്‌മെന്റുകളില്‍ ഉള്‍പ്പെടെയുള്ള തിരക്കുമാണ്. പലപ്പോഴും വാതിലില്‍ തൂങ്ങിക്കിടന്നാണ് ബെംഗളൂരുവിലേക്കും തിരിച്ചും ആളുകള്‍ യാത്ര ചെയ്യുന്നത്. ഹോളി ആഘോഷം വരാനിരിക്കുകയാണ്, സ്വാഭാവികമായും ഈ ദിവസങ്ങളില്‍ ട്രെയിനുകളില്‍ വലിയ തിരക്ക് തന്നെ പ്രതീക്ഷിക്കാവുന്നതാണ്.

പരാതി ഉയരും മുമ്പ് തന്നെ സ്‌പെഷ്യല്‍ ട്രെയിനുകള്‍ ഹോളി ആഘോഷത്തിന്റെ ഭാഗമായി പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ് സൗത്ത് വെസ്‌റ്റേണ്‍ റെയില്‍വേ. ബെംഗളൂരുവില്‍ നിന്ന് പശ്ചിമ ബംഗാള്‍, ജാര്‍ഖണ്ഡ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലേക്കാണ് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

പുത്തന്‍ ട്രെയിനുകള്‍

ബെംഗളൂരു യശ്വന്ത്പൂര്‍ ജങ്ഷനില്‍ നിന്ന് എല്ലാ ശനിയാഴ്ചകളിലും രാവിലെ 7.30ന് ട്രെയിന്‍ നമ്പര്‍ 06563 പുറപ്പെടും. ഫെബ്രുവരി 28, മാര്‍ച്ച് 7, 14, 28, ഏപ്രില്‍ 4, 11, 18, 25 തീയതികളിലായിരിക്കും ഈ ട്രെയിന്‍ സര്‍വീസ് നടത്തുക. ശനിയാഴ്ചകളില്‍ യാത്ര തിരിക്കുന്ന ട്രെയിന്‍ തിങ്കളാഴ്ച രാവിലെ 10.15ന് ജാര്‍ഖണ്ഡിലെ ധാന്‍ബാദില്‍ എത്തിച്ചേരും. ട്രെയിന്‍ നമ്പര്‍ 06564 ന്റെ മടക്കയാത്ര തിങ്കളാഴ്ച രാത്രി 8.45നാണ്, ബുധനാഴ്ച രാത്രി 9.30ന് യശ്വന്ത്പൂരില്‍ എത്തും.

ഞായറാഴ്ചകളില്‍ സര്‍വീസ് നടത്താന്‍ പോകുന്ന ട്രെയിനാണ് മറ്റൊന്ന്. ഫെബ്രുവരി 22, മാര്‍ച്ച് 18 തീയതികളില്‍ രാത്രി 11.40ന് എസ്എംവിടി ബെംഗളൂരു സ്റ്റേഷനില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ നമ്പര്‍ 06565 ചൊവ്വാഴ്ച വൈകിട്ട് 4.30ന് പശ്ചിമ ബംഗാളിലെ മാള്‍ഡ ടൗണിലെത്തും. 06566 ന്റെ മടക്കയാത്ര ബുധനാഴ്ചകളിലാണ്. വൈകിട്ട് 4 മണിക്ക് മാള്‍ഡയില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ വെള്ളിയാഴ്ചകളില്‍ ഉച്ചയ്ക്ക് 12.45 ന് എസ്എംവിടിയിലെത്തിച്ചേരും.

Also Read: Bengaluru Train: ദക്ഷിണേന്ത്യന്‍ യാത്രക്കാര്‍ക്ക് ലോട്ടറി; ബെംഗളൂരു വഴി ടൂറിസ്റ്റ് ട്രെയിന്‍

വ്യാഴാഴ്ചകളിലാണ് ഉത്തരാഖണ്ഡിലേക്ക് പ്രത്യേക ട്രെയിന്‍ സര്‍വീസ്. മാര്‍ച്ച് 5, 12, 19, 26, ഏപ്രില്‍ 2, 9, 16, 23, 30 തീയതികളില്‍ രാവിലെ 7 മണിക്ക് യശ്വന്ത്പൂരില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ നമ്പര്‍ 06597 ശനിയാഴ്ച രാവിലെ 10.20ന് ഋഷികേശില്‍ എത്തിച്ചേരും. ട്രെയിന്‍ നമ്പര്‍ 06598 ന്റെ മടക്കയാത്ര ശനിയാഴ്ചകളില്‍ വൈകിട്ട് 5.55ന് ഋഷികേശില്‍ നിന്നാണ്. തിങ്കളാഴ്ച വൈകിട്ട് 7.45ന് ഈ ട്രെയിന്‍ യശ്വന്ത്പൂരില്‍ എത്തും.

Follow Us