AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Bengaluru Train: ദക്ഷിണേന്ത്യന്‍ യാത്രക്കാര്‍ക്ക് ലോട്ടറി; ബെംഗളൂരു വഴി ടൂറിസ്റ്റ് ട്രെയിന്‍

Bengaluru Bharat Gaurav Train to Rameswaram Timing: ഫിറോസ്പൂര്‍, ബതിന്‍ഡ, സിര്‍സ, ഹിസാര്‍, ലുധിയാന, ചണ്ഡീഗഢ്, അംബാല കാന്ത്, കുരുക്ഷേത്ര, പാനിപ്പത്ത്, ഡല്‍ഹി സഫ്ദര്‍ജംഗ്, മഥുര, വീരാംഗന ലക്ഷ്മിഭായ് ഝാന്‍സി, ബെംഗളൂരു, മൈസൂരു എന്നിവിടങ്ങളിലും സ്റ്റോപ്പുകളുണ്ടാകും.

Bengaluru Train: ദക്ഷിണേന്ത്യന്‍ യാത്രക്കാര്‍ക്ക് ലോട്ടറി; ബെംഗളൂരു വഴി ടൂറിസ്റ്റ് ട്രെയിന്‍
ഭാരത് ഗൗരവ് ട്രെയിന്‍ Image Credit source: TV9 Network
Shiji M K
Shiji M K | Published: 24 Feb 2026 | 02:14 PM

ബെംഗളൂരു: ദക്ഷിണേന്ത്യന്‍ യാത്രക്കാര്‍ക്ക് പുത്തന്‍ ട്രെയിനൊരുക്കി ഇന്ത്യന്‍ റെയില്‍വേ. ദക്ഷിണേന്ത്യയിലെ പ്രധാന മതകേന്ദ്രങ്ങളിലേക്ക് തീര്‍ത്ഥാടനം സാധ്യമാക്കുന്ന രീതിയിലാണ് പുതിയ ട്രെയിനുകളുടെ വരവ്. ഭാരത് ഗൗരവ് സ്‌പെഷ്യല്‍ ടൂറിസ്റ്റ് ട്രെയിനുകള്‍ എന്ന് പേരിട്ടിരിക്കുന്ന ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്റെ (ഐആര്‍സിടിസി) ട്രെയിനുകള്‍ ഏപ്രിലോടെ യാത്ര ആരംഭിക്കും.

ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിന്‍

ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍ ഭാരത് ഗൗരവ് സ്പെഷ്യല്‍ ടൂറിസ്റ്റ് ട്രെയിനുകള്‍ക്ക് തുടക്കം കുറിക്കാന്‍ പോകുകയാണ്. ഈ ട്രെയിന്‍ ഏപ്രില്‍ 24ന് പഞ്ചാബിലെ ഫിറോസ്പൂര്‍ സ്റ്റേഷനില്‍ നിന്ന് യാത്ര തിരിക്കും. പഞ്ചാബ്, ഹരിയാന, ഡല്‍ഹി, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് പ്രത്യേകം സ്റ്റോപ്പുകള്‍ അനുവദിച്ചിട്ടുണ്ട്.

ഫിറോസ്പൂര്‍, ബതിന്‍ഡ, സിര്‍സ, ഹിസാര്‍, ലുധിയാന, ചണ്ഡീഗഢ്, അംബാല കാന്ത്, കുരുക്ഷേത്ര, പാനിപ്പത്ത്, ഡല്‍ഹി സഫ്ദര്‍ജംഗ്, മഥുര, വീരാംഗന ലക്ഷ്മിഭായ് ഝാന്‍സി, ബെംഗളൂരു, മൈസൂരു എന്നിവിടങ്ങളിലും സ്റ്റോപ്പുകളുണ്ടാകും.

തീര്‍ത്ഥാടന കേന്ദ്രങ്ങള്‍

വെങ്കിടേശ്വര ക്ഷേത്രം, തിരുപ്പതി
രാമനാഥസ്വാമി ക്ഷേത്രം, രാമേശ്വരം
മീനാക്ഷി അമ്മന്‍ ക്ഷേത്രം, മധുര
വിവേകാനന്ദ റോക്ക് മെമ്മോറിയല്‍, കന്യാകുമാരി
മല്ലികാര്‍ജുന ക്ഷേത്രം, മാര്‍ക്കപ്പൂര്‍ (ശ്രീശൈലം)

Also Read: Bengaluru Train: ഇഴഞ്ഞുപോക്കില്ല ഇനി പറക്കും; ബെംഗളൂരുവിലേക്ക് സൂപ്പര്‍ഫാസ്റ്റ് ട്രെയിനെത്തി

പഞ്ചാബിലെ ഫിറോസ്പൂര്‍ ജങ്ഷനില്‍ നിന്ന് രാമേശ്വരം വരെയായിരിക്കും യാത്ര. സര്‍വീസുമായി ബന്ധപ്പെട്ട വിശദ വിവരങ്ങള്‍ ഐആര്‍സിടിസിയുടെ ഔദ്യോഗിക ടൂറിസം വെബ്‌സൈറ്റില്‍ ലഭ്യമാണ്. രണ്ട് പാക്കേജുകളാണ് ഒരുക്കിയിരിക്കുന്നത്. അവയുടെ വിവരങ്ങളിതാ.

സ്റ്റാന്‍ഡേര്‍ഡ് പാക്കേജ്– 35,995 രൂപയാണ് ഒരാള്‍ക്ക് ചാര്‍ജ് വരിക. എസി അല്ലാത്ത ഹോട്ടലുകള്‍ ബസുകള്‍ എന്നിവ ഉള്‍പ്പെടെയാണിത്.

കംഫര്‍ട്ട് പാക്കേജ്– ഇതില്‍ 41,750 രൂപയാണ് നിരക്ക്. യാത്രയ്ക്കായി മുഴുവന്‍ എസി ബസ്, ഹോട്ടല്‍ എന്നിവ ഉണ്ടായിരിക്കും.

ഇവയ്ക്ക് പുറമെ തേര്‍ഡ് എസി കോച്ചിലെ യാത്രയ്ക്ക് ശുദ്ധമായ വെജിറ്റേറിയന്‍ ഭക്ഷണം, യാത്രാ ഇന്‍ഷുറന്‍സ്, സുരക്ഷ തുടങ്ങിയവയും ഉണ്ടായിരിക്കും.

 

Follow Us