AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Bengaluru Train: ബെംഗളൂരുവിലേക്ക് പോകല്ലേ…ട്രെയിനുകള്‍ റദ്ദാക്കി, കടുത്ത നിയന്ത്രണം

Bengaluru Train Travel Hit Cancellations and Route Changes Announced From April 15 to May 2: ഏപ്രില്‍ 15 മുതല്‍ മെയ് 2 വരെയാണ് ട്രെയിന്‍ സര്‍വീസുകളില്‍ മാറ്റങ്ങള്‍ കൊണ്ടുവന്നിരിക്കുന്നത്. വിവിധ ട്രെയിന്‍ സര്‍വീസുകളുടെ റൂട്ട് മാറ്റുകയും ചിലത് ഭാഗികമായി റദ്ദാക്കുകയും ചെയ്തു. സര്‍വീസില്‍ മാറ്റമുള്ള ട്രെയിനുകളുടെ വിശദാംശങ്ങള്‍ ചുവടെ.

Bengaluru Train: ബെംഗളൂരുവിലേക്ക് പോകല്ലേ…ട്രെയിനുകള്‍ റദ്ദാക്കി, കടുത്ത നിയന്ത്രണം
ട്രെയിന്‍ Image Credit source: PTI
Shiji M K
Shiji M K | Published: 05 Apr 2026 | 08:06 AM

ബെംഗളൂരു: യാത്രക്കാര്‍ക്ക് മുന്നറിയിപ്പുമായി സൗത്ത് വെസ്റ്റേണ്‍ റെയില്‍വേ. ബെംഗളൂരു ഡിവിഷനിലെ ചന്നസാന്ദ്ര സ്റ്റേഷനില്‍ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിന്റെ ഭാഗമായി ട്രെയിന്‍ സര്‍വീസുകളില്‍ മാറ്റം. വിവിധ ട്രെയിനുകളുടെ സര്‍വീസ് റദ്ദാക്കിയതായും ചിലതിന്റെ റൂട്ടില്‍ മാറ്റം വരുത്തിയതായും സൗത്ത് വെസ്റ്റേണ്‍ റെയില്‍വേ അറിയിച്ചു. ട്രെയിന്‍ സര്‍വീസിലെ മാറ്റങ്ങളനുസരിച്ച് ആളുകള്‍ യാത്ര ആസൂത്രണം ചെയ്യണമെന്ന് റെയില്‍വേ അറിയിച്ചു.

ബെംഗളൂരു ട്രെയിന്‍ സര്‍വീസില്‍ മാറ്റം

ഏപ്രില്‍ 15 മുതല്‍ മെയ് 2 വരെയാണ് ട്രെയിന്‍ സര്‍വീസുകളില്‍ മാറ്റങ്ങള്‍ കൊണ്ടുവന്നിരിക്കുന്നത്. വിവിധ ട്രെയിന്‍ സര്‍വീസുകളുടെ റൂട്ട് മാറ്റുകയും ചിലത് ഭാഗികമായി റദ്ദാക്കുകയും ചെയ്തു. സര്‍വീസില്‍ മാറ്റമുള്ള ട്രെയിനുകളുടെ വിശദാംശങ്ങള്‍ ചുവടെ.

മെമു ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി- കെഎസ്ആര്‍ ബെംഗളൂരു-കോലാര്‍ മെമു (66591), കോലാര്‍-ബംഗാര്‍പേട്ട് മെമു (66593), ബംഗാര്‍പേട്ട്-കോലാര്‍ മെമു (66594), കോലാര്‍-ബെംഗളൂരു കന്റോണ്‍മെന്റ് മെമു (66592) എന്നീ ട്രെയിനുകള്‍ ഏപ്രില്‍ 29 മുതല്‍ മെയ് 2 വരെ സര്‍വീസ് നടത്തില്ല.

സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി- ബെംഗളൂരു എസ്എംവിടി-ബീദാര്‍ എക്‌സ്പ്രസ് സ്‌പെഷ്യല്‍ ട്രെയിന്‍ (06539) (മെയ് 1), ബീദാര്‍-എസ്എംവിടി ബെംഗളൂരു സ്‌പെഷ്യല്‍ എക്‌സ്പ്രസ് (06540) (മെയ് 2) എന്നിവയും റദ്ദാക്കിയിട്ടുണ്ട്.

ഭാഗികമായി റദ്ദാക്കിയ ബെംഗളൂരു ട്രെയിനുകള്‍- ഏപ്രില്‍ 29 മുതല്‍ മെയ് 2 വരെ

മുംബൈ സിഎസ്എംടി-കെഎസ്ആര്‍ ബെംഗളൂരു എക്‌സ്പ്രസ് ട്രെയിന്‍ (11301) യെലഹങ്കയ്ക്കും കെഎസ്ആര്‍ ബെംഗളൂരുവിനും ഇടയില്‍ റദ്ദാക്കും.

കെഎസ്ആര്‍ ബെംഗളൂരു-മുംബൈ സിഎസ്എംടി എക്‌സ്പ്രസ് ട്രെയിന്‍ (11302) യെലഹങ്കയില്‍ നിന്ന് യാത്ര ആരംഭിക്കും.

ഹുബ്ലി-കെഎസ്ആര്‍ ബെംഗളൂരു എക്‌സ്പ്രസ് ട്രെയിന്‍ (20687) യശ്വന്ത്പൂരിനും കെഎസ്ആര്‍ ബെംഗളൂരുവിനും ഇടയില്‍ റദ്ദാക്കി.

കെഎസ്ആര്‍ ബെംഗളൂരു-ഹുബ്ലി എക്‌സ്പ്രസ് ട്രെയിന്‍ (20688) ഏപ്രില്‍ 30 മുതല്‍ മെയ് 02 വരെ യശ്വന്ത്പൂരില്‍ നിന്ന് ഓടും.

ഭുവനേശ്വര്‍-കെഎസ്ആര്‍ ബെംഗളൂരു പ്രശാന്തി എക്‌സ്പ്രസ് ട്രെയിന്‍ (18463) ഏപ്രില്‍ 30 നും മെയ് 01 നും യെലഹങ്കയ്ക്കും കെഎസ്ആര്‍ ബെംഗളൂരുവിനും ഇടയില്‍ സര്‍വീസ് നടത്തില്ല.

കെഎസ്ആര്‍ ബെംഗളൂരു-ഭുവനേശ്വര്‍ പ്രശാന്തി എക്‌സ്പ്രസ് ട്രെയിന്‍ (18464) മെയ് 01, 02 തീയതികളില്‍ യെലഹങ്കയില്‍ നിന്ന് യാത്ര ആരംഭിക്കും.

കെഎസ്ആര്‍ ബെംഗളൂരു-നന്ദേദ് എക്‌സ്പ്രസ് (16593) ഏപ്രില്‍ 15 മുതല്‍ മെയ് 02 വരെ യശ്വന്ത്പൂര്‍, യെലഹങ്ക വഴി സര്‍വീസ് നടത്തും. ബെംഗളൂരു കന്റോണ്‍മെന്റ് സ്റ്റേഷനിലെ സ്റ്റോപ്പ് റദ്ദാക്കി.

Also Read: Bengaluru Train: മലബാറുകാര്‍ക്ക് കനത്ത നിരാശ; ബെംഗളൂരു-കോഴിക്കോട് ട്രെയിനിന്റെ സമയത്തില്‍ മാറ്റം, വൈകിയോടും

ബെംഗളൂരു ട്രെയിനുകളുടെ റൂട്ട് മാറ്റി

ഏപ്രില്‍ 19, 26 തീയതികളില്‍ കോയമ്പത്തൂര്‍-നിസാമുദ്ദീന്‍ എക്‌സ്പ്രസ് ട്രെയിന്‍ (12647) കൃഷ്ണരാജപുരം, എസ്എംവിടി ബെംഗളൂരു, യശ്വന്ത്പൂര്‍, യെലഹങ്ക, ധര്‍മവാരം വഴി സര്‍വീസ് നടത്തും.

ഏപ്രില്‍ 29 മുതല്‍ മെയ് 2 വരെ, കാച്ചെഗുഡ-അശോകപുരം എക്‌സ്പ്രസ് (12785), അശോകപുരം-കാച്ചെഗുഡ എക്‌സ്പ്രസ് (12786) എന്നീ ട്രെയിനുകള്‍ ബെംഗളൂരു ഈസ്റ്റ്, കന്റോണ്‍മെന്റ് സ്റ്റേഷനുകളില്‍ നിര്‍ത്തില്ല.

കെഎസ്ആര്‍ ബെംഗളൂരു-നന്ദേഡ് എക്‌സ്പ്രസ് (16593) ഏപ്രില്‍ 15 മുതല്‍ മെയ് 2 വരെ 75 മിനിറ്റ് വൈകിയോടും.

Follow Us