AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Bengaluru Train: അവധിയാഘോഷം പാളി! ബെംഗളൂരു ട്രെയിനുകള്‍ റദ്ദാക്കി; വേറെ വണ്ടിയില്ലേ?

Bengaluru Train Cancellations Surge Ahead of Summer Rush: മറ്റ് ട്രെയിനുകളുടെ സര്‍വീസ് ഭാഗികമായി റദ്ദാക്കുകയും ചെയ്തതായി സൗത്ത് വെസ്റ്റേണ്‍ റെയില്‍വേ അറിയിച്ചു. ഏപ്രില്‍ മാസത്തിന്റെ അവസാനം വരെ ഈ നിയന്ത്രണം ഉണ്ടാകുമെന്ന അറിയിപ്പാണ് റെയില്‍വേ പുറത്തുവിട്ടിരിക്കുന്നത്. ട്രെയിന്‍ നമ്പര്‍ 20652 തല്‍ഗുപ്പ-കെഎസ്ആര്‍ ബെംഗളൂരു പ്രതിദിന എക്‌സ്പ്രസ് ഏപ്രില്‍ 15ന് അര്‍സകെരെയില്‍...

Bengaluru Train: അവധിയാഘോഷം പാളി! ബെംഗളൂരു ട്രെയിനുകള്‍ റദ്ദാക്കി; വേറെ വണ്ടിയില്ലേ?
പ്രതീകാത്മക ചിത്രംImage Credit source: PTI
Shiji M K
Shiji M K | Updated On: 13 Apr 2026 | 07:46 AM

ബെംഗളൂരു: വേനലവധിക്ക് ബെംഗളൂരുവില്‍ നിന്ന് നാട്ടിലെത്താന്‍ കാത്തിരുന്നവര്‍ക്ക് കടുത്ത നിരാശ. നഗരത്തില്‍ നിന്ന് പുറപ്പെടുന്ന ട്രെയിനുകളില്‍ ചിലത് പൂര്‍ണമായും റദ്ദാക്കി. മറ്റ് ട്രെയിനുകളുടെ സര്‍വീസ് ഭാഗികമായി റദ്ദാക്കുകയും ചെയ്തതായി സൗത്ത് വെസ്റ്റേണ്‍ റെയില്‍വേ അറിയിച്ചു. ഏപ്രില്‍ മാസത്തിന്റെ അവസാനം വരെ ഈ നിയന്ത്രണം ഉണ്ടാകുമെന്ന അറിയിപ്പാണ് റെയില്‍വേ പുറത്തുവിട്ടിരിക്കുന്നത്.

റദ്ദാക്കിയ ബെംഗളൂരു ട്രെയിനുകള്‍

ട്രെയിന്‍ നമ്പര്‍ 16239/16240 ചിക്കമംഗളൂരു-യശ്വന്ത്പൂര്‍-ചിക്കമംഗളൂരു ഡെയ്‌ലി എക്‌സ്പ്രസ്, ട്രെയിന്‍ നമ്പര്‍ 12614 കെഎസ്ആര്‍ ബെംഗളൂരു-മൈസൂരു എക്‌സ്പ്രസ്, ഈ രണ്ട് ട്രെയിനുകളും ഏപ്രില്‍ 15ന് സര്‍വീസ് നടത്തുന്നതല്ല.

ഭാഗികമായി റദ്ദാക്കിയവ

ട്രെയിന്‍ നമ്പര്‍ 66550 കെഎസ്ആര്‍ ബെംഗളൂരു-ജോലാര്‍പേട്ട മെമു സോമനായക്കന്‍പട്ടിക്കും ജോലാര്‍പേട്ടയ്ക്കും ഇടയില്‍ വെച്ച് സര്‍വീസ് അവസാനിപ്പിക്കും. ഏപ്രില്‍ 21, 28 തീയതികളിലാണ് സര്‍വീസ് ഭാഗികമായി റദ്ദാക്കിയിരിക്കുന്നത്.

ട്രെയിന്‍ നമ്പര്‍ 66549 ജോലാര്‍പേട്ട-കെഎസ്ആര്‍ ബെംഗളൂരു മെമു ജോലാര്‍പേട്ടയ്ക്കും സോമനായക്കന്‍പട്ടിക്കും ഇടയില്‍ ഏപ്രില്‍ 21, 28 തീയതികളില്‍ ഭാഗികമായി സര്‍വീസ് റദ്ദാക്കും.

Also Read: Bengaluru-Kerala: ബെംഗളൂരുവില്‍ നിന്ന് നാട്ടിലെത്താനാകില്ല; യാത്ര നിലയ്ക്കും, ഇവരാണ് കാരണം

ട്രെയിന്‍ നമ്പര്‍ 20652 തല്‍ഗുപ്പ-കെഎസ്ആര്‍ ബെംഗളൂരു പ്രതിദിന എക്‌സ്പ്രസ് ഏപ്രില്‍ 15ന് അര്‍സകെരെയില്‍ വെച്ച് യാത്ര അവസാനിപ്പിക്കുന്നതാണ്.

കെഎസ്ആര്‍ ബെംഗളൂരുവില്‍ നിന്ന് യാത്ര ആരംഭിക്കേണ്ട ട്രെയിന്‍ നമ്പര്‍ 12725 കെഎസ്ആര്‍ ബെംഗളൂരു-ധാര്‍വാഡ് സിദ്ധഗംഗം ഡെയ്‌ലി എക്‌സ്പ്രസ് ഏപ്രില്‍ 15ന് അര്‍സികെരെയില്‍ നിന്നാകും പുറപ്പെടുക.

ട്രെയിന്‍ നമ്പര്‍ 12726 ധാര്‍വാഡ്-കെഎസ്ആര്‍ ബെംഗളൂരു സിദ്ധഗംഗ ഡെയ്‌ലി എക്‌സ്പ്രസ് ഏപ്രില്‍ 155ന് അര്‍സികെരെ വരെയേ യാത്ര നടത്തൂ.

 

Follow Us