Bengaluru Highway Toll: ബെംഗളൂരു യാത്രക്കാരുടെ ശ്രദ്ധയ്ക്ക്! ഏപ്രില്‍ 1 മുതല്‍ ദേശീയപാതയിലെ ടോള്‍ നിരക്ക് വര്‍ധിക്കും
Bengaluru National Highway Toll Charges to Increase from April 1: കെമ്പെഗൗഡ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് റോഡിലെ സദഹള്ളി ടോള്‍ ഗേറ്റില്‍, കാറുകള്‍ക്കുള്ള സിംഗിള്‍ ട്രിപ്പ് ഫീസ് 120 രൂപ തന്നെയായിരിക്കും, ഇതില്‍ മാറ്റമില്ല. എന്നാല്‍ മടക്ക യാത്രാ ഫീസ് 180 രൂപയില്‍ നിന്ന് 185 രൂപയായി വര്‍ധിപ്പിച്ചു. 50 ട്രിപ്പുകളുടെ പ്രതിമാസ പാസിന് ഇനി മുതല്‍ 4,070 രൂപയായിരിക്കും.
ബെംഗളൂരു: ഏപ്രില്‍ 1 മുതല്‍ ദേശീയപാതയിലൂടെ കടന്നുപോകുന്നവര്‍ ടോളായി നല്‍കേണ്ടി വരിക വന്‍തുക. ഏപ്രില്‍ 1 മുതല്‍ പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍ വരുമെന്ന് നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ വിജ്ഞാപനത്തില്‍ അറിയിച്ചു. ബെംഗളൂരുവിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് വിവിധ റോഡുകളില്‍ ഈ നിരക്ക് ബാധകമാണ്. സ്വിഫ്റ്റ് ഡ്രൈവുകള്‍ക്ക് 5 മുതല്‍ 15 രൂപ വരെ ഇനി മുതല്‍ കൂടുതല്‍ നല്‍കണം.
പുതുക്കിയ ടോള്‍ നിരക്കുകള്‍
ബെംഗളൂരു-ചെന്നൈ എക്‌സ്പ്രസ് വേ, ദബാസ്പേട്ടിനും ഹോസ്‌കോട്ടിനും ഇടയിലുള്ള സാറ്റലൈറ്റ് ടൗണ്‍ റിംഗ് റോഡ്, ബെംഗളൂരു-മൈസൂരു ആക്സസ്-കണ്‍ട്രോള്‍ഡ് ഹൈവേ, കനകപുര റോഡ്, കെമ്പെഗൗഡ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലേക്കുള്ള ബല്ലാരി റോഡ്, മറ്റ് നാഷണല്‍ ഹൈവേകള്‍ എന്നിവയ്ക്ക് പുതുക്കിയ നിരക്കുകള്‍ ബാധകമാണ്.
കെമ്പെഗൗഡ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് റോഡിലെ സദഹള്ളി ടോള്‍ ഗേറ്റില്‍, കാറുകള്‍ക്കുള്ള സിംഗിള്‍ ട്രിപ്പ് ഫീസ് 120 രൂപ തന്നെയായിരിക്കും, ഇതില്‍ മാറ്റമില്ല. എന്നാല്‍ മടക്ക യാത്രാ ഫീസ് 180 രൂപയില്‍ നിന്ന് 185 രൂപയായി വര്‍ധിപ്പിച്ചു. 50 ട്രിപ്പുകളുടെ പ്രതിമാസ പാസിന് ഇനി മുതല്‍ 4,070 രൂപയായിരിക്കും.
ലൈറ്റ് കൊമേഴ്സ്യല്‍ വാഹനങ്ങള്‍ക്കും മിനി ബസുകള്‍ക്കുമുള്ള ടോള്‍ അഞ്ച് രൂപ വര്‍ധിപ്പിച്ചു. സിംഗിള്‍ ട്രിപ്പ് നിരക്ക് 185 രൂപയില്‍ നിന്ന് 190 രൂപയായും റിട്ടേണ്‍ നിരക്ക് 275 രൂപയില്‍ നിന്ന് 280 രൂപയായും ഉയര്‍ത്തി. പ്രതിമാസ പാസുകള്‍ക്ക് 6,255 രൂപയാണ്. ട്രക്ക്, ബസ് എന്നിവയുടെ നിരക്കില്‍ 5 രൂപ മുതല്‍ 15 രൂപ വരെ വര്‍ധനവ് ഉണ്ടാകും. സിംഗിള്‍ ട്രിപ്പ് നിരക്ക് 375 രൂപയായും, റിട്ടേണ്‍ യാത്രകള്‍ക്ക് 565 രൂപയായും പരിഷ്‌കരിച്ചു. പ്രതിമാസ പാസിന് 12,575 രൂപയാണ്.
വിമാനത്താവളത്തിലേക്കും ദേവനഹള്ളി, ചിക്കബല്ലാപൂര്‍ തുടങ്ങിയ സ്ഥലങ്ങളിലേക്കും സര്‍വീസ് നടത്തുന്ന ബിഎംടിസി നടത്തുന്ന ബസ് നിരക്കുകളില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടായേക്കാം. വായു-വജ്ര സര്‍വീസുകള്‍ക്ക് വിമാന യാത്രക്കാര്‍ അധികപണം പണം നല്‍കേണ്ടിയും വന്നേക്കാം.
എസ്ടിആര്‍ആര്‍ പാതയില്‍ കാറുകളുടെ ടോള്‍ നിരക്ക് 5 രൂപ വര്‍ധിപ്പിച്ചു. നെല്ലുരു-ദേവനഹള്ളി പ്ലാസയില്‍, സിംഗിള്‍ ട്രിപ്പ് ചാര്‍ജ് 75 രൂപയായി, മടക്ക യാത്രകള്‍ക്ക് 125 രൂപയും പ്രതിമാസ പാസുകള്‍ക്ക് 2,805 രൂപയുമാണ് നിരക്ക്. ഹുലികുന്തെയില്‍, കാറുകള്‍ സിംഗിള്‍ ട്രിപ്പിന് 110 രൂപയും മടക്ക യാത്രകള്‍ക്ക് 160 രൂപയും നല്‍കണം, പ്രതിമാസ പാസുകള്‍ക്ക് 3,595 രൂപയായിരിക്കും വില.
Also Read: Bullet Train: B35 ബുള്ളറ്റ് ട്രെയിന്‍ ഉടനെത്തും; മണിക്കൂറില്‍ 350 കിലോമീറ്റര്‍ വേഗത
ഹെഡഗിനബലെ, അഗ്രഹാര, കൃഷ്ണപുര, സുന്ദരപാളയ എന്നീ നാല് ടോള്‍ പ്ലാസകളിലായി കാര്‍ യാത്രക്കാര്‍, ഒരു ട്രിപ്പിന് ഏകദേശം 150 രൂപയും മടക്കയാത്രയ്ക്ക് 225 രൂപ വരെയും നല്‍കണം. പ്രതിമാസ പാസുകള്‍ക്ക് 4,860 രൂപ മുതല്‍ 4,985 രൂപ വരെയാണ്.
ബെംഗളൂരു-മൈസൂരു ആക്സസ് കണ്‍ട്രോള്‍ഡ് ഹൈവേയില്‍ കാറുകളുടെ ടോള്‍ 5 രൂപ വര്‍ധിപ്പിച്ചു. കണിമിനിക്കെയില്‍ ഒറ്റത്തവണ യാത്രാ ടോള്‍ 175 രൂപയില്‍ നിന്ന് 180 രൂപയായും മടക്കയാത്രാ ഫീസ് 260 രൂപയില്‍ നിന്ന് 265 രൂപയായും ഉയര്‍ത്തി. ഗംഗഗുരു ടോള്‍ പ്ലാസയില്‍ ഒറ്റത്തവണ യാത്രാ ഫീസ് 170 രൂപയില്‍ നിന്ന് 175 രൂപയായും മടക്കയാത്രാ ഫീസ് 255 രൂപയില്‍ നിന്ന് 260 രൂപയായും ഉയര്‍ത്തി. ബെംഗളൂരു-മൈസൂരു തമ്മിലുള്ള വണ്‍വേ യാത്രയ്ക്ക് 355 രൂപയായിരിക്കും.