AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Bengaluru Train: ബെംഗളൂരു വന്ദേഭാരതിന്റെ സമയത്തിലും റൂട്ടിലും മാറ്റം; യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്

Bengaluru Goa Vande Bharat Train Update: തീരദേശ മേഖല വഴി ബെംഗളൂരുവിലേക്ക് ട്രെയിന്‍ വേണമെന്നത് യാത്രക്കാരുടെ ഏറെനാളായുള്ള ആവശ്യമാണ്. ഇത് പരിഗണിക്കാതെ വന്ദേഭാരതിന്റെ റൂട്ടില്‍ നിന്നുപോലും തീരദേശത്തെ ഒഴിവാക്കിയതില്‍ വിമര്‍ശനം ഉയരുന്നുണ്ട്.

Bengaluru Train: ബെംഗളൂരു വന്ദേഭാരതിന്റെ സമയത്തിലും റൂട്ടിലും മാറ്റം; യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്
വന്ദേഭാരത്Image Credit source: TV9 Network
Shiji M K
Shiji M K | Updated On: 27 Feb 2026 | 09:13 AM

ബെംഗളൂരുവിലേക്ക് ധാരാളം വന്ദേഭാരത് ട്രെയിനുകള്‍ രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ നിന്ന് സര്‍വീസ് നടത്തുന്നുണ്ട്. നിലവില്‍ ബെംഗളൂരുവില്‍ നിന്ന് ഗോവയിലേക്ക് പ്രഖ്യാപിച്ച വന്ദേഭാരത് ട്രെയിനാണ് രാജ്യത്തെ ചര്‍ച്ചാ വിഷയം. മഡ്ഗാവിനും ബെംഗളൂരുവിനും ഇടയില്‍ സര്‍വീസ് നടത്താന്‍ പോകുന്ന ട്രെയിനിന്റെ സ്‌റ്റോപ്പുകളുമായി ബന്ധപ്പെട്ട് വ്യാപക വിമര്‍ശനമാണ് ഉയരുന്നത്.

യശ്വന്ത്പൂരില്‍ നിന്ന് യാത്ര ആരംഭിക്കുന്ന ട്രെയിന്‍ മഡ്ഗാവിലേക്കാണ് പോകുന്നത്. ട്രെയിന്‍ പാഡില്‍ വഴി കടന്നുപോകുമെങ്കിലും മംഗളൂരു സെന്‍ട്രല്‍, മംഗളൂരു ജങ്ഷന്‍ പോലുള്ള സ്‌റ്റേഷനുകളില്‍ നിര്‍ത്തില്ല. ബെംഗളൂരു യശ്വന്ത്പൂര്‍ ജങ്ഷനില്‍ നിന്ന് രാവിലെ 6.5ന് പുറപ്പെട്ട് വൈകിട്ട് 7.15ന് മഡ്ഗാവില്‍ എത്തും, മടക്കയാത്ര മഡ്ഗാവില്‍ നിന്ന് രാവിലെ 5.30ന് പുറപ്പെട്ട് വൈകിട്ട് 6.40ന് യശ്വന്ത്പൂരില്‍ എത്തിച്ചേരുന്ന രീതിയിലാണ്.

ഹാസന്‍, സകലേശ്പൂര്‍, സുബ്രഹ്‌മണ്യ റോഡ് എന്നിവിടങ്ങളില്‍ മാത്രമാണ് ട്രെയിനിന് ഇന്റര്‍മീഡിയേറ്റ് സ്‌റ്റോപ്പുകളുള്ളത്. ഉച്ചയ്ക്ക് 2 മണിക്ക് പട്‌നയിലും 2.40ന് തോക്കൂറിലും ട്രെയിന്‍ എത്തുമെന്നും വിവരമുണ്ട്. എന്നാല്‍ ട്രെയിനിന്റെ റൂട്ടിലും സ്‌റ്റോപ്പിലും ഉഡുപ്പി, കാര്‍വാര്‍ പോലുള്ള തീരദേശ നഗരങ്ങളെ ഉള്‍പ്പെടുത്തിയിട്ടില്ല.

Also Read: Bengaluru Train: രണ്ടര മണിക്കൂറില്‍ ബെംഗളൂരുവിലെത്താം; അതിവേഗം ബഹുദൂരം

തീരദേശ മേഖല വഴി ബെംഗളൂരുവിലേക്ക് ട്രെയിന്‍ വേണമെന്നത് യാത്രക്കാരുടെ ഏറെനാളായുള്ള ആവശ്യമാണ്. ഇത് പരിഗണിക്കാതെ വന്ദേഭാരതിന്റെ റൂട്ടില്‍ നിന്നുപോലും തീരദേശത്തെ ഒഴിവാക്കിയതില്‍ വിമര്‍ശനം ഉയരുന്നുണ്ട്. മംഗലാപുരത്ത് നിര്‍ത്താതെ ട്രെയിന്‍ സര്‍വീസ് നടത്തുന്നത്, യാത്രക്കാരുടെ ആവശ്യം അവഗണിക്കുന്നതിന് തുല്യമാണെന്ന് റെയില്‍വേ പാസഞ്ചര്‍ അസോസിയേഷനുകള്‍ പറഞ്ഞു.

എന്നാല്‍ ട്രെയിനിന്റെ അന്തിമ ഷെഡ്യൂളും മറ്റ് വിശദാംശങ്ങളും റെയില്‍വേ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ബെംഗളൂരു-തീരദേശ ബന്ധം ശക്തിപ്പെടുത്താന്‍ മംഗലാപുരത്ത് സ്റ്റോപ്പ് അനുവദിക്കുന്നത് സഹായിക്കുമെന്നാണ് വിദഗ്ധരുടെ പക്ഷം.

Follow Us