Bengaluru Water Supply: ബെംഗളൂരുവില്‍ 24 മണിക്കൂര്‍ ജലവിതരണ മുടക്കം; ഈ പ്രദേശങ്ങള്‍ക്ക് ബാധകം

Bangalore Water Supply Cut February 26 and 27: കാവേരി വി സ്റ്റേജ് പദ്ധതിയുടെ ഭാഗമായ പൈപ്പ് ലൈനില്‍ ജോലികള്‍ നടക്കുന്നതിനെ തുടര്‍ന്നാണ് ജലവിതരണം നിര്‍ത്തിവെക്കുന്നത്. പൈപ്പ് ലൈന്‍ ജോലികള്‍ക്ക് പുറമെ മെഷീനറി ജോലികളും നടക്കും. കൂടാതെ ചിലയിടങ്ങളില്‍ കണക്ഷന്‍ സര്‍വീസ് വര്‍ക്കുകളും ഉണ്ടാകുമെന്നാണ് വിവരം.

Bengaluru Water Supply: ബെംഗളൂരുവില്‍ 24 മണിക്കൂര്‍ ജലവിതരണ മുടക്കം; ഈ പ്രദേശങ്ങള്‍ക്ക് ബാധകം

പ്രതീകാത്മക ചിത്രം

Published: 

25 Feb 2026 | 02:28 PM

ബെംഗളൂരു: വീണ്ടും ജലവിതരണം മുടങ്ങും. ബെംഗളൂരു നിവാസികള്‍ക്ക് 24 മണിക്കൂര്‍ വെള്ളം കിട്ടില്ല. നഗരത്തിലെ പല ഭാഗങ്ങളിലം 24 മണിക്കൂര്‍ ജലവിതരണം നിര്‍ത്തിവെക്കാന്‍ ബെംഗളൂരു വാട്ടര്‍ സപ്ലൈ ആന്‍ഡ് സീവറേജ് ബോര്‍ഡ് (ബിഡബ്ല്യുഎസ്എസ്ബി) തീരുമാനിച്ചു. പൈപ്പ് ലൈനില്‍ അറ്റക്കുറ്റപ്പണികള്‍ നടത്തുന്നതിന്റെ ഭാഗമായാണ് നടപടി.

ഏത് ദിവസം?

ഫെബ്രുവരി 26 വ്യാഴാഴ്ച രാവിലെ 6 മണി മുതല്‍ ഫെബ്രുവരി 27 വെള്ളിയാഴ്ച രാവിലെ 6 മണി വരെയാണ് ജലവിതരണം നിര്‍ത്തിവെക്കുന്നത്. ഇതിന്റെ ഭാഗമായി ജനങ്ങള്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു.

ഏതെല്ലാം പ്രദേശങ്ങളെ ബാധിക്കും?

മഗാഡി റോഡ്, കുമാരസ്വാമി ലേഔട്ട് (1,2 സ്‌റ്റേജ്), ബാനശങ്കരി 5 സ്‌റ്റേജ്, പദ്മനാഭ നഗര്‍, ജെപി നഗര്‍ (1,2,3 സ്റ്റേജുകള്‍0, ജയനഗര്‍, കോരമംഗല, ഹോസ്‌കെരെഹള്ളി, ഉത്തരഹള്ളി, കനകപുര റോഡ്, ഐഎസ്ആര്‍ഒ ലേഔട്ട്, ടീച്ചേഴ്‌സ് കോളനി, യെലചെനഹള്ളി, ഇല്യാസ് നഗര്‍, പൂര്‍ണപ്രഗ്ന ലേഔട്ട്, ബിഎച്ച്‌സിഎസ് ലേഔട്ട്, കാനറ ബാങ്ക് കോളനി, കാകതിയ നഗര്‍, സുദഗുണ്ഡെ പല്യ, ഭവാനി ലേഔട്ട്, ബ്രിന്ദാവന്‍ ലേഔട്ട്, മാരുതി ലേഔട്ട്, കോരമംഗല ബ്ലോക്ക് 2,4,5,6,7,8, വൈറ്റല്‍ നഗര്‍, ഡോംലൂര്‍ ലേഔട്ട്, റിച്ച്മൗണ്ട് ടൗണ്‍, ലാങ്‌ഫോര്‍ഡ് ടൗണ്‍, നീലസാന്‍ഡ്ര, എജിപുര, കൊടിഹള്ളി, ജോഗുപല്യ, കാംബ്രിഡ്ജ് ലേഔട്ട്, തിലക് നഗര്‍, ഹോമ്പേഗൗഡ നഗര്‍, ലക്കസാന്‍ഡ്ര, ജെകെ പുര, അക്കിതിമ്മനഹള്ളി, ജഗജിവന്‍രാംനഗര്‍, വാത്മികി നഗര്‍ തുടങ്ങിയ പ്രദേശങ്ങളെ ജലവിതരണ മുടക്കം ബാധിക്കും.

Also Read: Bengaluru Water Crisis: ബെംഗളൂരുവില്‍ 21 ഇടങ്ങളില്‍ ജലക്ഷാമം രൂക്ഷമാകും, വൈദ്യുതിയും ഉണ്ടാകില്ല

എന്തുകൊണ്ട് മുടക്കം?

കാവേരി വി സ്റ്റേജ് പദ്ധതിയുടെ ഭാഗമായ പൈപ്പ് ലൈനില്‍ ജോലികള്‍ നടക്കുന്നതിനെ തുടര്‍ന്നാണ് ജലവിതരണം നിര്‍ത്തിവെക്കുന്നത്. പൈപ്പ് ലൈന്‍ ജോലികള്‍ക്ക് പുറമെ മെഷീനറി ജോലികളും നടക്കും. കൂടാതെ ചിലയിടങ്ങളില്‍ കണക്ഷന്‍ സര്‍വീസ് വര്‍ക്കുകളും ഉണ്ടാകുമെന്നാണ് വിവരം.

Follow Us
Related Stories
Chennai Metro: ഓടുന്ന മെട്രോയ്ക്ക് താഴെ മറ്റൊരു മെട്രോ; ഗതാഗത തടസ്സമില്ല, ട്രെയിൻ നിർത്തേണ്ടതില്ല!
നീറ്റ് പേപ്പർ ചോർച്ചയിൽ അതിവേഗ കോടതികൾ സ്ഥാപിക്കും- കേന്ദ്ര സർക്കാർ
Mumbai Heavy Rain: മുംബൈയില്‍ കനത്ത മഴ; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി, ആര്‍ക്കെല്ലാം ബാധകം?
PM Modi Viksit Bharat: ‘വിക്സിത് ഭാരത്’ ലക്ഷ്യങ്ങളിലേക്ക് രാജ്യം; പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ സെക്രട്ടറിമാരുടെ ഉന്നതതല യോഗം
“സി.ജെ.പിയുടെ പ്രതിഷേധത്തിന് പോയില്ല”; കാരണം വെളിപ്പെടുത്തി നീറ്റ് ടോപ്പർ പൻഷുൽ ബൻസാൽ
Jammu Kashmir Terror Attack: ഒരു പോലീസുകാരന് വീരമൃത്യു!ജമ്മു കാശ്മീരിൽ പോലീസ് സംഘത്തിന് നേരെയുണ്ടായ ഭീകരാക്രമണം ഏറ്റെടുത്ത് ടിആർഎഫ്
മത്തി കഴിക്കുമ്പോള്‍ ശരീരത്തിന് ലഭിക്കുന്ന ഗുണങ്ങള്‍ എന്തെല്ലാം?
വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ
ശനിയുടെ നീല രത്നം ധരിച്ചാൽ ആർക്കാണ് ഗുണം?
കാര്യം നിസ്സാരം! കരിപിടിച്ച പാത്രങ്ങൾ പുതിയത് പോലെ തിളങ്ങണോ?
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി