Bangaluru Crime: ബംഗളൂരുവിൽ ക്രൂര കൊലപാതകം! യുവതിയും കാമുകനും ചേർന്ന് പങ്കാളിയെ മദ്യം നൽകി കൊലപ്പെടുത്തി

ദിവസങ്ങൾക്ക് ശേഷം ബിന്ദു ലോറി ഡ്രൈവർ ആയ വിനയുമായി അടുപ്പത്തിലായി. എന്നാൽ ഇത് മോഹൻ റാവുവിനെ ഇഷ്ടപ്പെട്ടില്ല. മാത്രമല്ല ബിന്ദുവും വിനയും വിവാഹം കഴിക്കുവാനും തീരുമാനിച്ചു....

Bangaluru Crime: ബംഗളൂരുവിൽ ക്രൂര കൊലപാതകം! യുവതിയും കാമുകനും ചേർന്ന് പങ്കാളിയെ മദ്യം നൽകി കൊലപ്പെടുത്തി

Crime

Published: 

03 Mar 2026 | 01:06 PM

ബംഗളൂരു നഗരത്തെ ഞെട്ടിച്ച് ക്രൂര കൊലപാതകം. ഭാര്യയും കാമുകനും മറ്റൊരു സുഹൃത്തും ചേർന്ന് ഭർത്താവെന്നു പറഞ്ഞ വ്യക്തിയെ കൊലപ്പെടുത്തി. ബംഗളൂരുവിലെ മഞ്ജുനാഥ് നഗറിലാണ് സംഭവം. കൊലപാതകവുമായി ബന്ധപ്പെട്ട മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. മോഹൻ റാവു എന്ന 40 വയസ്സുകാരനാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭാര്യ എന്ന് പറയുന്ന ബിന്ദു, വിനയ്, ധനുഷ് ഗൗഡ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

മൂന്നുമാസം മുമ്പാണ് മോഹൻ റാവു ബിന്ദുവും മഞ്ജുനാഥ് നഗറിൽ വീട് വാടകയ്ക്ക് എടുത്ത് താമസിച്ചിരുന്നത്. നിയമപരമായി ഇവർ വിവാഹിതർ അല്ലെങ്കിലും തങ്ങൾ ദമ്പതികൾ ആണെന്ന് വീട്ടുടമസ്ഥനോട് പറഞ്ഞതാണ് വീട് വാടകയ്ക്ക് എടുത്തത്. മരിച്ച മോഹൻ തന്റെ ഭാര്യയുമായി പിരിഞ്ഞു അകന്നു താമസിക്കുകയായിരുന്നു. സമാനമായി ബിന്ദുവും തന്റെ ഭർത്താവിനെ പിരിഞ്ഞു താമസിക്കുകയായിരുന്നു. ഇരുവരും പിന്നീട് മഞ്ജു നഗറിൽ എത്തി വീട് വാടകയ്ക്ക് എടുത്ത് ഒന്നിച്ച് താമസിച്ചു തുടങ്ങി.

എന്നാൽ ദിവസങ്ങൾക്ക് ശേഷം ബിന്ദു ലോറി ഡ്രൈവർ ആയ വിനയുമായി അടുപ്പത്തിലായി. എന്നാൽ ഇത് മോഹൻ റാവുവിനെ ഇഷ്ടപ്പെട്ടില്ല. മാത്രമല്ല ബിന്ദുവും വിനയും വിവാഹം കഴിക്കുവാനും തീരുമാനിച്ചു. ഈ ബന്ധം മോഹൻറാവു എതിർത്തിരുന്നു. കൊലപാതത്തിലേക്ക് നയിച്ചത് ഈ എതിർപ്പാണെന്നാണ് പോലീസ് നൽകുന്ന സൂചന. കൊലപാതകം നടന്ന ഏകദേശം 12 ദിവസങ്ങൾക്ക് ശേഷമാണ് ഈ വിവരം പുറംലോകം അറിയുന്നത്. വീട്ടിൽ നിന്നും ദുർഗന്ധം വമിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നാട്ടുകാരാണ് പോലീസിൽ വിളിച്ച് വിവരം അറിയിച്ചത്. തുടർന്നാണ് കൊലപാതക വിവരം ലോകം അറിയുന്നത്.

Loading...
Unable to load recommendations.
Follow Us
Related Stories
ബെംഗളൂരു എയര്‍പോര്‍ട്ട് റോഡില്‍ അണ്ടര്‍പാസ് നിര്‍മാണം; സദഹള്ളിയില്‍ ഗതാഗത നിയന്ത്രണം
BRICS 2026: ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം; ഭാരത് മണ്ഡപത്തിൽ പങ്കാളിത്ത രാജ്യങ്ങളുടെ ഓപ്പൺ സെഷൻ
BRICS 2026: ഇറാന്‍-യുഎഇ ബന്ധം ദൃഢമാക്കി ഇന്ത്യ; ബ്രിക്‌സ് ഉച്ചകോടിയില്‍ സുപ്രധാന ചുവടുവെപ്പ്‌
BRICS 2026 : മൂന്ന് ‘പരസ്പര’ തത്വങ്ങൾ; പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും കൂടിക്കാഴ്ച നടത്തി
ബ്രിക്സ് ആർക്കും എതിരല്ല, എല്ലാവരെയും ഒന്നിച്ച് കൊണ്ടുപോകാനാണ് ശ്രമം: പ്രധാനമന്ത്രി നരേന്ദ്ര മോദി
BRICS Summit 2026: ബ്രിക്സ് ഉച്ചകോടിക്കായി ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ് ഡൽഹിയിലെത്തി; തലസ്ഥാനത്ത് വൻ സുരക്ഷാ സന്നാഹം
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ