5
KeralaOnamIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Viral News: അമ്മയുടെ സ്വർണ്ണം വിറ്റ് കാമുകിക്ക് ഐഫോൺ നൽകി ഒമ്പതാം ക്ലാസുകാരൻ, പിന്നെ നടന്നത്

Viral News Today: ആദ്യം പണം തരാൻ തൻ്റെ അമ്മയോട് ആവശ്യപ്പെട്ടിരുന്നെങ്കിലും പണം നൽകിയില്ല. അങ്ങനെയാണ് മോഷണത്തിലേക്ക് എത്തിയത്, ആഭരണങ്ങൾ നഷ്ടപ്പെട്ടതോടെ കുട്ടിയുടെ അമ്മ പോലീസിൽ പരാതി നൽകി

Viral News: അമ്മയുടെ സ്വർണ്ണം വിറ്റ് കാമുകിക്ക് ഐഫോൺ നൽകി ഒമ്പതാം ക്ലാസുകാരൻ, പിന്നെ നടന്നത്
I Phone | Credits: Represental Image
Follow Us
arun-nair
Arun Nair | Published: 09 Aug 2024 17:49 PM

ന്യൂഡൽഹി: കുട്ടികളുമായി ബന്ധപ്പെട്ട് നിരവധി കുറ്റകൃത്യങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ വന്നു കൊണ്ടിരിക്കുന്നത്. കാമുകിക്ക് സമ്മാനം കൊടുക്കാൻ ആഗ്രഹിച്ച ഒരു ഒൻപതാം ക്സാസുകാരനാണ് ഇത്തവണ വാർത്തയിൽ നിറയുന്നത്. സ്വന്തമായി കാശില്ലാത്തതിനാൽ കക്ഷി മറ്റൊന്നും ആലോചിച്ചില്ല, നേരെ വീട്ടിൽ അമ്മയുടെ ആഭരണങ്ങൾ എടുത്ത് വിറ്റു. എന്നിട്ടോ അടുത്ത മൊബൈൽ ഷോപ്പിൽ നിന്നും വിലകൂടിയ ഐഫോൺ വാങ്ങി തൻ്റെ പെൺ സുഹൃത്തിന് സമ്മാനിച്ചു. രാജ്യതലസ്ഥാനമായ ഡൽഹിയിലാണ് സംഭവം.

ആദ്യം പണം തരാൻ തൻ്റെ അമ്മയോട് കക്ഷി ആവശ്യപ്പെട്ടിരുന്നെങ്കിലും ഇവർ കുട്ടിക്ക് പണം നൽകിയില്ല. അങ്ങനെയാണ് പദ്ധതി മോഷണത്തിലേക്ക് എത്തിയത്. വീട്ടിൽ നിന്ന് രണ്ട് സ്വർണ്ണ ചെയിനുകളും കമ്മലുകളും ഒരു മോതിരവും നഷ്ടപ്പെട്ടതോടെ കുട്ടിയുടെ അമ്മ പോലീസിൽ പരാതി നൽകി. അന്വേഷണത്തിൻ്റെ ഭാഗമായി സ്ഥലത്തെത്തിയ പോലീസ് പ്രദേശത്തെ സിസിടിവി ക്യാമറകൾ പരിശോധിച്ചു തുടർന്ന് അയൽവാസികളെയും ചോദ്യം ചെയ്തതോടെയാണ് പുറത്തുനിന്നുള്ളവർക്ക് ഇത്തരത്തിലൊരു മോഷണം സാധ്യമാകില്ലെന്ന് മനസ്സിലായത്.

ALSO READ: പാലം മൂന്ന് കോടിയുടേത് ഒക്കെതന്നെ, പക്ഷെ അടുത്തൊന്നും റോഡില്ല; വയലില്‍ പാലം നിര്‍മിച്ച് ബിഹാര്‍ മാതൃക

അങ്ങിനെയാണ് പരാതിക്കാരിയായ യുവതിയുടെ മകനെ പോലീസിന് സംശയം തോന്നിയത്. കുട്ടിയുടെ സുഹൃത്തുക്കളെ ചോദ്യം ചെയ്തതോടെ സത്യം പുറത്തായി. യുവതിയുടെ മകൻ സ്വർണം വിറ്റ് 50,000 രൂപ വിലമതിക്കുന്ന ഫോൺ വാങ്ങി അതേ ക്ലാസിൽ പഠിക്കുന്ന കാമുകിക്ക് സമ്മാനമായി നൽകിയെന്ന് സുഹൃത്തുകൾ മൊഴി നൽകിയതോടെ പോലീസിനൊപ്പം കുട്ടിയുടെ അമ്മയും ഞെട്ടി.

കുട്ടിയുടെ പിതാവ് അടുത്തിടെ അസുഖം ബാധിച്ച് മരിച്ചിരുന്നു കുട്ടിക്ക് പഠനത്തിൽ വലിയ താൽപ്പര്യമില്ലെന്നും പോലീസിൻ്റെ അന്വേഷണത്തിൽ കണ്ടെത്തി. അമ്മ പണം നൽകാത്തതിനാലാണ് കുട്ടി മോഷണം നടത്തിയതെന്നും കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പോലീസ് പറഞ്ഞു.

Latest News