AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Bihar Bridge Controversies: പാലം മൂന്ന് കോടിയുടേത് ഒക്കെതന്നെ, പക്ഷെ അടുത്തൊന്നും റോഡില്ല; വയലില്‍ പാലം നിര്‍മിച്ച് ബിഹാര്‍ മാതൃക

Bihar Bridge News: മഴക്കാലത്ത് പ്രദേശവാസികളുടെ യാത്ര സുഗമമാക്കുന്നതിനാണ് പ്രാദേശിക ഭരണകൂടം റോഡും പാലവും നിര്‍മിക്കാന്‍ പദ്ധതി തയാറാക്കിയത്. പാലം നിര്‍മിക്കാന്‍ വേണ്ട സ്ഥലം ജില്ല ഭരണകൂടം ഏറ്റെടുക്കുകയും ചെയ്തു.

Bihar Bridge Controversies: പാലം മൂന്ന് കോടിയുടേത് ഒക്കെതന്നെ, പക്ഷെ അടുത്തൊന്നും റോഡില്ല; വയലില്‍ പാലം നിര്‍മിച്ച് ബിഹാര്‍ മാതൃക
Social Media Image
Shiji M K
Shiji M K | Published: 09 Aug 2024 | 09:13 AM

പാട്‌ന: ബീഹാറില്‍ വീണ്ടും പാലം വിവാദം. സംസ്ഥാനത്തെ അറാറിയ ജില്ലയില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ പാലത്തെച്ചൊല്ലിയാണ് പുതിയ വിവാദം ഉണ്ടായിരിക്കുന്നത്. ആര്‍ക്കും ഉപയോഗപ്രദമല്ലാത്ത രീതിയില്‍ മൂന്ന് കോടി രൂപ ചിലവഴിച്ചാണ് പാലം നിര്‍മിച്ചിരിക്കുന്നത്. പരമാനന്ദപൂര്‍ ഗ്രാമത്തില്‍ ഒരു വലിയ വയലിന് നടുവിലാണ് ഇപ്പോള്‍ വിവാദമായിരിക്കുന്ന പാലം നിര്‍മ്മിച്ചത്. എന്നാല്‍ പാലത്തിലേക്ക് പ്രവേശിക്കാന്‍ സമീപത്തായി ഒരു റോഡ് പോലുമില്ല എന്നതാണ് യാഥാര്‍ഥ്യം.

Also Read: Olympics 2024: നീരജിന് വെള്ളി; സ്വര്‍ണം എറിഞ്ഞെടുത്ത് പാക്കിസ്ഥാന്‍ താരം

പാലത്തിനോട് ചേര്‍ന്ന് റോഡില്ല. മഴക്കാലമായി കഴിഞ്ഞാല്‍ പുഴ പോലെയാണ് വയലില്‍ വെള്ളം ഒഴുകാറുള്ളതെന്ന് നാട്ടുകാര്‍ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അപ്രോച്ച് റോഡുകളില്ലാതെ പാലം നിര്‍മ്മിച്ചതില്‍ അന്വേഷണം നടത്തുമെന്ന് ജില്ല കളക്ടര്‍ അറിയിച്ചു. വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും എക്‌സിക്യൂട്ടീവ് എഞ്ചിനീയറില്‍ നിന്ന് റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും അറാറിയ ജില്ല മജസ്‌ട്രേറ്റ് ഇനായത് ഖാന്‍ പ്രതികരിച്ചു.

പരമാനന്ദപൂരില്‍ മൂന്ന് കിലോമീറ്റര്‍ റോഡും ഒരു പാലവും ഉള്‍പ്പെടെ നിര്‍മിക്കുന്ന പദ്ധതിക്കായി മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് നിര്‍മാണ പദ്ധതി പ്രകാരം പ്ലാന്‍ തയാറാക്കിരുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഈ പദ്ധതി പ്രകാരം പാലത്തിന്റെ നിര്‍മാണം നടത്തിയെന്നാണ് വിലയിരുത്തല്‍.

Also Read: Waqf Board : എന്താണ് വഖഫ് ബോർഡ്? വഖഫ് ബില്ലിൽ നിർദ്ദേശിച്ചിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ?

മഴക്കാലത്ത് പ്രദേശവാസികളുടെ യാത്ര സുഗമമാക്കുന്നതിനാണ് പ്രാദേശിക ഭരണകൂടം റോഡും പാലവും നിര്‍മിക്കാന്‍ പദ്ധതി തയാറാക്കിയത്. പാലം നിര്‍മിക്കാന്‍ വേണ്ട സ്ഥലം ജില്ല ഭരണകൂടം ഏറ്റെടുക്കുകയും ചെയ്തു. എന്നാല്‍ റോഡ് നിര്‍മിക്കാനുള്ള സ്ഥലം കണ്ടെത്തുന്നതില്‍ ജില്ല ഭരണകൂടം പരാജയപ്പെട്ടു.

പാലം നിര്‍മാണവുമായി മുന്നോട്ടുപോകാന്‍ പിന്നീട് ജില്ല ഭരണകൂടം തീരുമാനിക്കുകയായിരുന്നു. റോഡില്ലാതെ എന്തിനാണ് പാലം നിര്‍മിച്ചതെന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്. റോഡ് നിര്‍മിക്കാന്‍ ആദ്യം സ്ഥലം ഉടമ ഭൂമി വിട്ടുനല്‍കിയിരുന്നുവെങ്കിലും പിന്നീട് വാക്ക് മാറ്റുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു.