Women’s Reservation Bills: പ്രതിപക്ഷത്തെ ഒപ്പം കൂട്ടുമോ? മണ്ഡല പുനർനിർണയ, വനിതാ സംവരണ ബില്ലുകളിൽ ബിജെപി നീക്കങ്ങൾ ശക്തം
കഴിഞ്ഞ ഏപ്രിലിൽ ലോക്സഭയിൽ അവതരിപ്പിച്ച ഭരണഘടനാ ബിൽ ആവശ്യമായ ഭൂരിപക്ഷം ലഭിക്കാതെ പരാജയപ്പെട്ടിരുന്നു. അന്ന് അനുകൂലമായി 298 വോട്ടും എതിരായി 230 വോട്ടുമാണ് ലഭിച്ചത്. 528 വോട്ടുകൾ രേഖപ്പെടുത്തിയപ്പോൾ രണ്ടിൽ മൂന്ന് ഭൂരിപക്ഷത്തിന് വേണ്ടിയിരുന്ന 352 വോട്ടുകളിൽ നിന്ന് 54 വോട്ടുകൾ കുറവായിരുന്നു.

നരേന്ദ്ര മോദി
ന്യൂഡൽഹി: മണ്ഡല പുനർനിർണയവും വനിതാ സംവരണവുമായി ബന്ധപ്പെട്ട നിർണായക ബില്ലുകൾ പാർലമെന്റിൽ പാസാക്കുന്നതിനായി പ്രതിപക്ഷ കക്ഷികളുമായുള്ള ചർച്ചകൾ ബിജെപി ശക്തമാക്കി. നവംബർ 30-ന് ആരംഭിക്കുന്ന പ്രത്യേക പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായാണ് നീക്കങ്ങൾ വേഗത്തിലാക്കിയത്. ഭരണഘടനാ ഭേദഗതി ബില്ലുകൾക്ക് ആവശ്യമായ മൂന്നിൽ രണ്ട് ഭൂരിപക്ഷം ഉറപ്പാക്കുക എന്നതാണ് കേന്ദ്ര സർക്കാരിന്റെയും ബിജെപിയുടെയും ലക്ഷ്യം.
കഴിഞ്ഞ ഏപ്രിലിൽ ലോക്സഭയിൽ അവതരിപ്പിച്ച ഭരണഘടനാ ബിൽ ആവശ്യമായ ഭൂരിപക്ഷം ലഭിക്കാതെ പരാജയപ്പെട്ടിരുന്നു. അന്ന് അനുകൂലമായി 298 വോട്ടും എതിരായി 230 വോട്ടുമാണ് ലഭിച്ചത്. 528 വോട്ടുകൾ രേഖപ്പെടുത്തിയപ്പോൾ രണ്ടിൽ മൂന്ന് ഭൂരിപക്ഷത്തിന് വേണ്ടിയിരുന്ന 352 വോട്ടുകളിൽ നിന്ന് 54 വോട്ടുകൾ കുറവായിരുന്നു. ഈ പശ്ചാത്തലത്തിലാണ് പ്രതിപക്ഷ നിരയിലെ ഭിന്നതകളും മാറിയ രാഷ്ട്രീയ സമവാക്യങ്ങളും മുൻനിർത്തി ബിജെപി വീണ്ടും സജീവമായത്.
പ്രതിപക്ഷത്തെ സമീപിക്കാൻ നീക്കം
മണ്ഡല പുനർനിർണയവുമായി ബന്ധപ്പെട്ട് ഉന്നയിക്കുന്ന ആശങ്കകൾ പരിഹരിക്കാൻ ബിജെപി ശ്രമിക്കുന്നുണ്ട്. ജനസംഖ്യാ നിയന്ത്രണത്തിൽ മുന്നിൽ നിന്ന സംസ്ഥാനങ്ങൾക്ക് സീറ്റുകൾ കുറയുമോ എന്ന ആശങ്കയാണ് നേരത്തെ പ്രധാന തടസ്സമായി ഉയർന്നത്. അതിനാൽ, നിലവിലുള്ള ലോക്സഭാ സീറ്റുകളുടെ എണ്ണത്തിൽ ഓരോ സംസ്ഥാനത്തിനും 50 ശതമാനം വർധനവ് ഉറപ്പാക്കുന്ന തരത്തിലുള്ള ഉറപ്പുകൾ നൽകാനാണ് ആലോചന.
അതുപോലെ, വനിതാ സംവരണ ബില്ലിനെ തത്വത്തിൽ പിന്തുണയ്ക്കുമ്പോഴും മണ്ഡല പുനർനിർണയവുമായി ഇതിനെ ബന്ധിപ്പിക്കുന്നതിനെയാണ് കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികൾ എതിർക്കുന്നത്. മണ്ഡല പുനർനിർണയമില്ലാതെ തന്നെ നിലവിലുള്ള സീറ്റുകളിൽ വനിതാ സംവരണം നടപ്പാക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്. തമിഴ്നാട്ടിൽ കോൺഗ്രസും ഡിഎംകെയും തമ്മിലുള്ള അകൽച്ചയും പ്രതിപക്ഷ സഖ്യത്തിലെ മറ്റ് മാറ്റങ്ങളും വരും ദിവസങ്ങളിലെ പാർലമെന്റ് നീക്കങ്ങളിൽ നിർണായകമായേക്കുമെന്നാണ് വിലയിരുത്തൽ.
ലോക്സഭാ സീറ്റുകൾ ഉയരും
ണ്ഡല പുനർനിർണയ ബില്ലിലെ പുതിയ നിർദേശങ്ങൾ പ്രകാരം ലോക്സഭയിലെ പരമാവധി അംഗസംഖ്യ 850 ആയി ഉയരും. ഇതിൽ സംസ്ഥാനങ്ങളിൽ നിന്ന് പരമാവധി 815 അംഗങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്ന് 35 അംഗങ്ങൾക്കും പ്രാതിനിധ്യമുണ്ടാകും. നിലവിലുള്ള 543 സീറ്റുകളിൽ നിന്നാണ് ഈ വലിയ വർധനവ് വിഭാവനം ചെയ്തിരിക്കുന്നത്. ഓരോ സംസ്ഥാനത്തും കേന്ദ്രഭരണ പ്രദേശത്തും നിലവിലുള്ള സീറ്റുകളുടെ എണ്ണത്തിൽ 50 ശതമാനം വർധനവാണ് നിർദേശിച്ചിട്ടുള്ളത്.
നിയമസഭകളിലും സീറ്റുകൾ വർധിക്കും
ലോക്സഭയ്ക്ക് പുറമെ സംസ്ഥാന നിയമസഭകളിലെയും അംഗബലം ഉയർത്താൻ ബില്ലിൽ നിർദേശമുണ്ട്. നിലവിൽ 500 ആയിരുന്ന സംസ്ഥാന നിയമസഭകളുടെ പരമാവധി അംഗസംഖ്യാ പരിധി 650 ആക്കി ഉയർത്തും. ഓരോ സംസ്ഥാന നിയമസഭയിലും നിലവിലുള്ള സീറ്റുകളുടെ 50 ശതമാനം വർധനവുണ്ടാകും. ഈ മാറ്റം പ്രാബല്യത്തിൽ വരുന്നതോടെ ഉത്തർപ്രദേശ് പോലുള്ള വലിയ സംസ്ഥാനങ്ങളിലെ നിയമസഭാ സീറ്റുകളുടെ എണ്ണത്തിൽ ഗണ്യമായ വർധനവുണ്ടാകും.
English Summary:
The Union government has intensified its efforts to secure Opposition support for the passage of the Delimitation Bill and the Women’s Reservation Bill ahead of Parliament’s four-day special session beginning November 30. After failing to pass the proposed legislation in April due to a lack of the required two-thirds majority, the government is now reaching out to Opposition parties and individual MPs to build consensus.