AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Viral news: വരൻ്റെ കൂട്ടർക്ക് മട്ടൻ കിട്ടിയില്ല… പിന്നെ നടന്നത് അടിയോടടി

Viral news : പാചകം ചെയ്യാനുപയോ​ഗിച്ച വസ്തുക്കളും കല്ല്, വടി എന്നിവയും ഉപയോഗിച്ച് ഇവർ പരസ്പരം ആക്രമിച്ചു. വിവരമറിഞ്ഞ് പോലീസ് ഉടൻ സ്ഥലത്തെത്തി ഇരുവിഭാഗത്തെയും പിടിച്ചു മാറ്റി.

Viral news: വരൻ്റെ കൂട്ടർക്ക് മട്ടൻ കിട്ടിയില്ല… പിന്നെ നടന്നത് അടിയോടടി
Aswathy Balachandran
Aswathy Balachandran | Published: 30 Aug 2024 | 01:29 PM

നിസാമാബാദ്: കല്യാണത്തിനിടെ പലതരം തർക്കങ്ങളും ഉരസലുകളും ഉണ്ടാകാറുണ്ട്. സദ്യയ്ക്കിടെ വിഭവങ്ങൾ കിട്ടാത്തതിന്റെ പേരിലുള്ള തല്ലുനടന്ന വാർത്തകളാണ് ഇതിൽ ഏറ്റവും രസകരം. ഇത്തരത്തിലൊന്നാണ് കഴിഞ്ഞ ദിവസം തെലങ്കാനയിൽ നടന്നത്. മട്ടൻ കറിയുടെ പേരിൽ കല്യാണ പാർട്ടിയ്ക്കിടെ ഉണ്ടായ കൂട്ടത്തല്ലാണ് ഇപ്പോൾ ഇവിടെ വൈറലായിരിക്കുന്നത്.

നിസാമാബാദ് ജില്ലയിലെ നവിപേട്ട സ്വദേശിനിയായ യുവതിയും നന്ദിപേട്ട് മണ്ഡലത്തിൽ നിന്നുള്ള യുവാവും തമ്മിലുള്ള വിവാഹത്തിനിടെയാണ് സംഭവം നടക്കുന്നത്. നവിപേട്ടിലെ ഒരു ഫങ്ഷൻ ഹാളിൽ വെച്ചായിരുന്നു ഇരുവരുടേയും വിവാഹം. അതിനു ശേഷം അതിഥികൾക്കായി അത്താഴ സദ്യയും ഒരുക്കിയിരുന്നു. ഇതിനിടെയാണ് വരന്റെ വിഭാ​ഗക്കാർക്കിടയിൽ മട്ടൻ വിളമ്പിയത്.

ALSO READ – പ്രളയത്തിൽ പുഴ വിട്ട് കരയിലെ വീട്ടിലെത്തിയ 15 അടിക്കാരൻ മുതല വൈറലാകുന്ന

വിളമ്പിയ കഷ്ണങ്ങൾ കൃത്യമായി കഴിക്കുന്നില്ല എന്ന പേരിൽ ചെറിയ വാ​ഗ്വാദം തുടങ്ങി. ഇത് പിന്നീട് കൂട്ടത്തല്ലായി മാറുകയായിരുന്നു. വധുവിന്റെ ഭാ​ഗത്തുള്ളവും തർക്കത്തിനിടെ എത്തിയതോടെയാണ് കൂട്ടത്തല്ല് തുടങ്ങിയത്. പരസ്പരം ആക്രമിക്കുന്ന നിലയിലേക്ക് കാര്യങ്ങൾ വളരെ വേ​ഗത്തിൽ നീങ്ങുകയായിരുന്നു.

പാചകം ചെയ്യാനുപയോ​ഗിച്ച വസ്തുക്കളും കല്ല്, വടി എന്നിവയും ഉപയോഗിച്ച് ഇവർ പരസ്പരം ആക്രമിച്ചു. വിവരമറിഞ്ഞ് പോലീസ് ഉടൻ സ്ഥലത്തെത്തി ഇരുവിഭാഗത്തെയും പിടിച്ചു മാറ്റി. സംഭവത്തെ തുടർന്ന് 11 പേർക്കെതിരെ കേസ് എടുത്തിട്ടുണ്ട്. കൂടാതെ മറ്റ് ആറ് പേരെയും പ്രതികളാക്കി കേസ് രജിസ്റ്റർ ചെയ്തെന്നാണ് വിവരം. പരിക്കേറ്റവരെ നിസാമാബാദ് സർക്കാർ ആശുപത്രിയിലേക്ക് മാറ്റിയെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.