ഓൺലൈൻ പ്രണയത്തിൽ വൻ ട്വിസ്റ്റ്; ഇന്ത്യയിലെത്തിയ കനേഡിയൻ വനിതയെ കൈവിട്ട് കാമുകൻ; ഒടുവിൽ എംബസിയുടെ ഇടപെടൽ!

Online Dating Gone Wrong: Haryana Man Refuses to Marry 61-Year-Old Canadian Woman: ഹരിയാനയിലെ പാനിപ്പത്ത് സ്വദേശിയായ നിതിൻ എന്ന യുവാവിനെയാണ് കനേഡിയൻ സ്വദേശിയായ യുവതി ഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെട്ടത്. ഒരു വർഷം മുമ്പാണ് ഇവർ തമ്മിലുള്ള ബന്ധം ആരംഭിക്കുന്നത്. ഈ സൗഹൃദം പിന്നീട് പ്രണയമായി മാറുകയും ഇരുവരും വിവാഹം കഴിക്കാൻ തീരുമാനിക്കുകയുമായിരുന്നു

ഓൺലൈൻ പ്രണയത്തിൽ വൻ ട്വിസ്റ്റ്; ഇന്ത്യയിലെത്തിയ കനേഡിയൻ വനിതയെ കൈവിട്ട് കാമുകൻ; ഒടുവിൽ എംബസിയുടെ ഇടപെടൽ!

പ്രതീകാത്മക ചിത്രം

Published: 

15 Nov 2026 | 03:12 PM

നീമ്രാന: ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ട കാമുകനെ വിവാഹം കഴിക്കാനായി കാനഡയിൽ നിന്നും ആയിരക്കണക്കിന് കിലോമീറ്ററുകൾ താണ്ടി ഇന്ത്യയിലെത്തിയ സ്ത്രീക്ക് ഒടുവിൽ നിരാശ. ഒന്നിച്ച് ജീവിക്കാൻ തീരുമാനിച്ചുറപ്പിച്ച് എത്തിയ കാമുകിയുടെ യഥാർത്ഥ പ്രായം അറിഞ്ഞതോടെ യുവാവ് വിവാഹത്തിൽ നിന്ന് പിന്മാറുകയായിരുന്നു. തുടർന്ന് കനേഡിയൻ എംബസിയുടെ ഇടപെടലിനെത്തുടർന്ന് രാജസ്ഥാൻ പോലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. രാജസ്ഥാനിലെ കോട്പുത്ലി-ബെഹ്‌റോർ ജില്ലയിലെ നീമ്രാനയിലാണ് നാടകീയമായ ഈ സംഭവങ്ങൾ അരങ്ങേറിയത്.

ഹരിയാനയിലെ പാനിപ്പത്ത് സ്വദേശിയായ നിതിൻ എന്ന യുവാവിനെയാണ് കനേഡിയൻ സ്വദേശിയായ യുവതി ഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെട്ടത്. ഒരു വർഷം മുമ്പാണ് ഇവർ തമ്മിലുള്ള ബന്ധം ആരംഭിക്കുന്നത്. ഈ സൗഹൃദം പിന്നീട് പ്രണയമായി മാറുകയും ഇരുവരും വിവാഹം കഴിക്കാൻ തീരുമാനിക്കുകയുമായിരുന്നു. ഈ തീരുമാനത്തിൻ്റെ അടിസ്ഥാനത്തിൽ ടൂറിസ്റ്റ് വിസയിൽ ഇന്ത്യയിലേക്ക് തിരിച്ച യുവതി നവംബർ 11-നാണ് ഡൽഹി വിമാനത്താവളത്തിൽ എത്തിയത്.

ഡൽഹിയിലെത്തിയ യുവതിയെ കൂട്ടിക്കൊണ്ടുവരാൻ നിതിൻ നേരിട്ട് വിമാനത്താവളത്തിൽ എത്തിയിരുന്നു. തുടർന്ന് ഇയാൾ ഇവരെ രാജസ്ഥാനിലെ നീമ്രാനയിലുള്ള തൻ്റെ അമ്മാവൻ്റെ ഫ്ലാറ്റിലേക്ക് കൊണ്ടുപോയി. ഇവിടെ രണ്ട് ദിവസത്തോളം ഇരുവരും ഒരുമിച്ച് താമസിച്ചു. ഇതിനിടയിൽ വിവാഹവുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിക്കുകയും ചെയ്തു. എന്നാൽ ഇതിനിടയിലാണ് കാമുകിയുടെ യഥാർത്ഥ പ്രായം 61 വയസ്സാണെന്ന വിവരം നിതിൻ അറിയുന്നത്. ഇതോടെ നിതിൻ വിവാഹത്തിൽ നിന്ന് പിന്മാറുകയാണെന്ന് അറിയിച്ചു. ഇത് ഇരുവരും തമ്മിൽ വലിയ വാക്കുതർക്കങ്ങൾക്ക് കാരണമാവുകയും ചെയ്തു.

Also Read: ബാക്കി സ്വർണം എവിടെ? പിന്നിൽ ഇൻഫ്ലുവൻസർ , 15 കിലോ മോഷണത്തിൽ തെളിയാൻ

യുവാവ് വിവാഹത്തിന് വിസമ്മതിച്ചതോടെ യുവതി നവംബർ 13-ന് കനേഡിയൻ എംബസിയുമായി ബന്ധപ്പെടുകയും കാര്യങ്ങൾ വിശദീകരിക്കുകയും ചെയ്തു. എംബസിയിൽ നിന്നുള്ള നിർദ്ദേശപ്രകാരം നീമ്രാന പോലീസ് ഉടൻ തന്നെ താമസസ്ഥലത്തെത്തി ഇരുവരെയും പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. നിലവിൽ ചോദ്യം ചെയ്യുന്നതിനായി പോലീസ് നിതിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കനേഡിയൻ യുവതിക്ക് കോട്പുത്ലിയിലെ കോർ സെൻ്ററിൽ സുരക്ഷിതമായ താമസസൗകര്യവും ഒരുക്കിയിട്ടുണ്ട്.

ഹരിയാനയിലെ പാനിപ്പത്ത് സ്വദേശിയായ നിതിൻ ഒരു സ്വകാര്യ സ്കൂളിലെ അധ്യാപകനായി ജോലി ചെയ്തുവരികയായിരുന്നു. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്നും, യുവാവിനെ വിശദമായി ചോദ്യം ചെയ്ത ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും നീമ്രാന സ്റ്റേഷൻ ഹൗസ് ഓഫീസർ സുരേന്ദ്ര യാദവ് വ്യക്തമാക്കി.

English Summary

A 61-year-old Canadian woman travelled to India to marry a man she met on a dating app. The man backed out after discovering her age, prompting police and embassy intervention.

Loading...
Unable to load recommendations.
Follow Us
Related Stories
ട്രയൽ റൂം തുറന്നപ്പോൾ ചോരയിൽ കുളിച്ച് 18-കാരി; ഡൽഹിയിലെ ടെക്സ്റ്റൈൽ ഷോപ്പിൽ നടന്നത് ക്രൂരമായ കൊലപാതകം
ബാക്കി സ്വർണം എവിടെ? പിന്നിൽ ഇൻഫ്ലുവൻസർ , 15 കിലോ മോഷണത്തിൽ തെളിയാൻ
Janakpur Ayodhya Train: നേപ്പാളിൽ നിന്ന് ഇന്ത്യയിലേക്ക് പുതിയ ട്രെയിൻ; അയോധ്യയിലേക്ക് പ്രതിവാര സർവീസ്, റൂട്ടും സ്റ്റോപ്പുകളും
Bengaluru Vande Bharat: ബെംഗളൂരു- മംഗളൂരു യാത്ര വന്ദേഭാരതിൽ; കേരളത്തിനും പ്രയോജനം, റൂട്ടും സ്റ്റോപ്പുകളും അറിയാം
Chennai Metro: ആറുമാസം ലാഭിക്കാം, ചെലവ് കുറയ്ക്കാം; ചെന്നൈ മെട്രോ ആലന്തൂർ-മൗണ്ട് പാതയിൽ പുതിയ നീക്കം
Namma Metro: കാത്തിരിപ്പിന് വിരാമം; ബെംഗളൂരു പിങ്ക് ലൈനിൽ ഇന്ന് മുതൽ യാത്ര ചെയ്യാം, ട്രെയിൻ സമയം അറിയാം
ജിയോ VS എയർടെൽ: ബെസ്റ്റ് 365 ദിവസ വാലിഡിറ്റി പ്ലാൻ
ഹെൽത്തി കോഫി സ്മൂത്തി: വെറും 5 മിനിറ്റിൽ തയ്യാറാക്കാം ഈ കിടിലൻ ഡ്രിങ്ക്!
കാത്സ്യം കുറവാണോ? ഈ 6 ഭക്ഷണങ്ങൾ മാറ്റിനിർത്തരുത്!
മുട്ടയിൽ കുരുമുളക് ചേർത്ത് കഴിക്കാറുണ്ടോ?
ലോറിയുടെ ഡീസൽ ടാങ്ക് തകർന്നാൽ
ചോറ്റാനിക്കരയിൽ തുലാഭാരം നടത്തി മുഖ്യമന്ത്രി വിഡി സതീശൻ
ആരും ശ്രദ്ധിക്കില്ല, കാറിനുള്ളിലെ പാമ്പിനെ കണ്ടോ?
ജീവനക്കാർക്ക് 1 ലക്ഷം വീതം സമ്മാനം നൽകിയയാൾ