ബാക്കി സ്വർണം എവിടെ? പിന്നിൽ ഇൻഫ്ലുവൻസർ , 15 കിലോ മോഷണത്തിൽ തെളിയാൻ
ഷോറൂമിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടന്നിരുന്നതിനാൽ അതിൻ്റെ മറവിലാണ് മോഷണം ആസൂത്രണം ചെയ്തത്. ഇതിനിടയിൽ നിശാന്ത് ജ്വല്ലറി ഷോറൂം പലതവണ സന്ദർശിച്ചിരുന്നു. ആദ്യം ലഭ്യമായ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് മുഖംമൂടി ധരിച്ച ഒരാൾ തനിഷ്‌ക് ഷോറൂമിൽ കയറി ആഭരണങ്ങളുമായി രക്ഷപ്പെടുന്നതായി കാണപ്പെട്ടു. 10.5 മുതൽ 15 കിലോ വരുന്ന സ്വർണ്ണാഭരണം, വജ്രാഭരണം എന്നിവയാണ് ഷോറൂമിന്റെ ഡിസ്‌പ്ലേ കൗണ്ടറുകളിൽ നിന്നു നഷ്ടപ്പെട്ടത്. ഇതിന് വിപണി വില കോടികൾ വരും.
ചെന്നൈ: 10.5 കിലോ സ്വർണ മോഷണത്തിന് പിന്നിലെ യഥാർത്ഥ ബുദ്ധി കേന്ദ്രമാരാണെന്ന് തിരയുകയാണ് പോലീസ്. കേസിലെ മുഖ്യപ്രതി നിഷാന്തിനായുള്ള തിരച്ചിൽ ശക്തമാക്കിയതായി അന്വേഷണ സംഘം വ്യക്തമാക്കി. നിഷാന്തിൻ്റെ അടുത്ത സുഹൃത്ത് മധുരയിൽ നിന്നുള്ള ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറായ മീനാക്ഷിയാണ് കേസിൽ അറസ്റ്റിലായിരിക്കുന്നവരിൽ ഒരാൾ. നിഷാന്തിന്റെ പിതാവിനെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒരു ലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള മീനാക്ഷിയുടെ ഇൻസ്റ്റഗ്രാം പേജിൽ ടെക് റിവ്യൂകളാണ് സാധാരണ പോസ്റ്റ് ചെയ്യുന്ന വീഡിയോകൾ. ‘ടെക്‌ബോസ്ഇന്ത്യ’ എന്നാണ് ഇൻസ്റ്റാഗ്രാം പേജിൻ്റെ പേര്. മീനാക്ഷി വിവിധ ബ്രാൻഡുകളുമായി ചേർന്ന് കൊളാബുകളും ചെയ്യാറുണ്ടായിരുന്നു. മോഷ്ടിച്ച സ്വർണം എവിടെയാണ് ഒളിപ്പിച്ചിരിക്കുന്നത് എന്നതിൽ മീനാക്ഷിക്ക് അറിവുണ്ടായിരുന്നു എന്ന് പോലീസ് കണ്ടെത്തി.
മധുര ബൈപ്പാസിൽ പുതിയതായി പ്രവർത്തനം തുടങ്ങി. തന്ഷ്ക് ജൂവലറിയുടെ ഷോറൂമിലായിരുന്നു അതി വിദഗ്ധമായി മോഷണം നടത്തിയത്. ഷോറൂമിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടന്നിരുന്നതിനാൽ അതിൻ്റെ മറവിലാണ് മോഷണം ആസൂത്രണം ചെയ്തത്. ഇതിനിടയിൽ നിശാന്ത് ജ്വല്ലറി ഷോറൂം പലതവണ സന്ദർശിച്ചിരുന്നു. ആദ്യം ലഭ്യമായ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് മുഖംമൂടി ധരിച്ച ഒരാൾ തനിഷ്‌ക് ഷോറൂമിൽ കയറി ആഭരണങ്ങളുമായി രക്ഷപ്പെടുന്നതായി കാണപ്പെട്ടു. 10.5 മുതൽ 15 കിലോ വരുന്ന സ്വർണ്ണാഭരണം, വജ്രാഭരണം എന്നിവയാണ് ഷോറൂമിന്റെ ഡിസ്‌പ്ലേ കൗണ്ടറുകളിൽ നിന്നു നഷ്ടപ്പെട്ടത്.
Also Read: സിനിമയെ വെല്ലുന്ന പ്രതികാരം: അച്ഛനെ കൊലപ്പെടുത്തിയ ആളെ നടുറോഡിൽ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി മകൻ
കിട്ടിയത് 5 കിലോ
കേസിൽ മോഷ്ചിച്ച ആഭരണങ്ങൾ എവിടെയാണെന്ന മീനാക്ഷിയുടെ വെളിപ്പെടുത്തലിൽ നടത്തിയ തിരച്ചിലിൽ 5 കിലോയിലധികം ആഭരണങ്ങൾ പോലീസ് പിന്നീട് കണ്ടെടുത്തു. അറസ്റ്റിനുശേഷം, മോഷ്ടിച്ച ആഭരണങ്ങൾ എവിടെയാണ് ഒളിപ്പിച്ചിരിക്കുന്നതെന്ന് മീനാക്ഷി വെളിപ്പെടുത്തിയതായി റിപ്പോർട്ടുണ്ട്. കവർച്ച അന്വേഷിക്കാൻ മധുര സിറ്റി പോലീസ് ഒമ്പത് പ്രത്യേക സംഘങ്ങളാണ് രൂപീകരിച്ചിരിക്കുന്നത്. അടുത്തിടെ ഉദ്ഘാടനം ചെയ്ത ഷോറൂമാണിത്. ഇതിൻ്റെ പരിസരത്ത് ചില സുരക്ഷാ വീഴ്ചകളും പോലീസ് കണ്ടെത്തി.
വിപണി വില
സ്വർണം, വജ്രം എന്നിവയുടെ വിപണി വില കണക്കാക്കുമ്പോൾ ഏകദേശം 50 കോടിയോളം രൂപയുടെ ആഭരണങ്ങൾ നഷ്ടപ്പെട്ടതായാണ് വിവരം.ഇതിൽ അന്തിമമായ കണക്കുകൾ ഇനിയും വരാനുണ്ട്. കൂടുതൽ വിവരങ്ങൾ ഇനിയും പുറത്തു വരാൻ ബാക്കിയുണ്ട്.