AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Chennai Train: ചെന്നൈക്കാരേ…നിങ്ങടെ നാട്ടിലെ ട്രെയിന്‍ സര്‍വീസെല്ലാം മാറി

Chennai Electric Suburban Trains Service Cancelled: സാധാരണയായി 10,11 പ്ലാറ്റ്‌ഫോമുകളില്‍ നിന്നാണ് സബര്‍ബന്‍ ട്രെയിനുകള്‍ സര്‍വീസ് നടത്തുക. എന്നാല്‍ ഇന്ന് അര്‍ധരാത്രി 12 മണി മുതല്‍ ഏപ്രില്‍ 5 അര്‍ധരാത്രി 11.59 വരെ അതായത് 45 ദിവസത്തേക്ക് ശേഷിക്കുന്ന ട്രെയിനുകള്‍ 5, 6 പ്ലാറ്റ്‌ഫോമുകളില്‍ നിന്നാകും സര്‍വീസ് ആരംഭിക്കുക.

Chennai Train: ചെന്നൈക്കാരേ…നിങ്ങടെ നാട്ടിലെ ട്രെയിന്‍ സര്‍വീസെല്ലാം മാറി
ട്രെയിന്‍ Image Credit source: Southern Railway Facebook Page
Shiji M K
Shiji M K | Published: 20 Feb 2026 | 01:42 PM

ചെന്നൈ: ട്രെയിന്‍ യാത്രക്കാര്‍ക്ക് അത്ര സന്തോഷകരമായ വാര്‍ത്തയല്ല അങ്ങ് ചെന്നൈയില്‍ നിന്നെത്തുന്നത്. ചെന്നൈ എഗ്മോര്‍ റെയില്‍വേ സ്‌റ്റേഷനില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത് കാരണം ട്രെയിന്‍ സര്‍വീസുകളില്‍ മാറ്റം. ഇന്ന് (ഫെബ്രുവരി 20 വെള്ളി) അര്‍ധരാത്രി മുതല്‍ സബര്‍ബന്‍ ട്രെയിന്‍ സര്‍വീസ് താത്കാലികമായി നിര്‍ത്തിവെക്കും. 40 സബര്‍ബന്‍ ട്രെയിനുകളാണ് റദ്ദാക്കിയത്.

സാധാരണയായി 10,11 പ്ലാറ്റ്‌ഫോമുകളില്‍ നിന്നാണ് സബര്‍ബന്‍ ട്രെയിനുകള്‍ സര്‍വീസ് നടത്തുക. എന്നാല്‍ ഇന്ന് അര്‍ധരാത്രി 12 മണി മുതല്‍ ഏപ്രില്‍ 5 അര്‍ധരാത്രി 11.59 വരെ അതായത് 45 ദിവസത്തേക്ക് ശേഷിക്കുന്ന ട്രെയിനുകള്‍ 5, 6 പ്ലാറ്റ്‌ഫോമുകളില്‍ നിന്നാകും സര്‍വീസ് ആരംഭിക്കുക.

ചെന്നൈയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ ഒരു പരിധി വരെ സഹായിക്കുന്ന ട്രെയിനുകളില്‍ ഒന്നാണ് ഇലക്ട്രിക് ട്രെയിന്‍. ചെന്നൈ ബീച്ച് താംബരം, ചെങ്കല്‍പട്ട്, കാഞ്ചീപുരം, ആറക്കോണം എന്നിവിടങ്ങളിലേക്കുള്ള എല്ലാ ഇലക്ട്രിക് മള്‍ട്ടിപ്പിള്‍ യൂണിറ്റ് ട്രെയിനുകളും ഫെബ്രുവരി 20 മുതല്‍ ഏപ്രില്‍ 5 വരെ ചെന്നൈ എഗ്മോറിലെ പ്ലാറ്റ്‌ഫോം നമ്പര്‍ 6 വഴിയാകും സര്‍വീസ് നടത്തുക.

Also Read: Bengaluru Vande Bharat: 13 മണിക്കൂറിനുള്ളില്‍ എത്തിച്ചേരാം; ബെംഗളൂരു-ഗോവ റൂട്ടില്‍ പുതിയ വന്ദേഭാരത്‌

ആറക്കോണം, കാഞ്ചീപുരം, ചെങ്കല്‍പ്പട്ട്, താംബരം, ചെന്നൈ ബീച്ച് എന്നിവിടങ്ങളിലേക്ക് തിരിച്ചുപോകുന്ന എല്ലാ ഇലക്ട്രിക് ട്രെയിനുകളും ചെന്നൈ എഗ്മോറിലെ അഞ്ചാം നമ്പര്‍ പ്ലാറ്റ്‌ഫോം വഴിയും സര്‍വീസ് നടത്തുന്നതാണ്.

പ്രതിദിനം 200 ലധികം ഇലക്ട്രിക് ട്രെയിനുകളാണ് ചെന്നൈ ബീച്ച്, താംബരം, ചെങ്കല്‍പ്പട്ട് തുടങ്ങിയ റൂട്ടില്‍ സര്‍വീസ് നടത്തുന്നത്. ഇവയില്‍ ഏകദേശം 2.80 ലക്ഷത്തിലധികം ആളുകളും യാത്ര ചെയ്യുന്നുണ്ട്.

Follow Us