AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Bengaluru Vande Bharat: 13 മണിക്കൂറിനുള്ളില്‍ എത്തിച്ചേരാം; ബെംഗളൂരു-ഗോവ റൂട്ടില്‍ പുതിയ വന്ദേഭാരത്‌

Bengaluru to Madgaon New Vande Bharat Express: രാവിലെ യശ്വന്ത്പൂരില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ വൈകീട്ടോടെ മഡ്‌ഗോണില്‍ എത്തിച്ചേരും. വൈകിട്ട് തന്നെയായിരിക്കും ട്രെയിനിന്റെ മടക്കയാത്ര. പിറ്റേദിവസം രാവിലെയോടെ ട്രെയിന്‍ യശ്വന്ത്പൂരില്‍ എത്തിച്ചേരുന്നതാണ്.

Bengaluru Vande Bharat: 13 മണിക്കൂറിനുള്ളില്‍ എത്തിച്ചേരാം; ബെംഗളൂരു-ഗോവ റൂട്ടില്‍ പുതിയ വന്ദേഭാരത്‌
വന്ദേ ഭാരത്‌ Image Credit source: PTI
Shiji M K
Shiji M K | Updated On: 20 Feb 2026 | 12:43 PM

ബെംഗളൂരു: ബെംഗളൂരുവില്‍ നിന്ന് ഗോവയിലേക്ക് ഉടന്‍ വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനുകള്‍ പ്രഖ്യാപിച്ചേക്കും. മംഗളൂരുവിലൂടെ ആയിരിക്കില്ല ഈ ട്രെയിന്‍ സര്‍വീസ് നടത്തുക. ഏകദേശം 13 മണിക്കൂര്‍ കൊണ്ട് യാത്ര പൂര്‍ത്തിയാക്കുന്ന രീതിയിലാണ് പുതിയ വന്ദേ ഭാരതിന്റെ വരവെന്ന് ഇന്ത്യന്‍ റെയില്‍വേ വൃത്തങ്ങള്‍ അറിയിച്ചു. യാത്രക്കാര്‍ ഏറെ നാളായി കാത്തിരിക്കുന്ന ട്രെയിന്‍ സര്‍വീസ് കൂടിയാണിത്.

രാവിലെ യശ്വന്ത്പൂരില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ വൈകീട്ടോടെ മഡ്‌ഗോണില്‍ എത്തിച്ചേരും. വൈകിട്ട് തന്നെയായിരിക്കും ട്രെയിനിന്റെ മടക്കയാത്ര. പിറ്റേദിവസം രാവിലെയോടെ ട്രെയിന്‍ യശ്വന്ത്പൂരില്‍ എത്തിച്ചേരുന്നതാണ്. ധാരാളം ആളുകള്‍ യാത്ര ചെയ്യുന്ന ഈ റൂട്ടില്‍ പുതിയ ട്രെയിനെത്തുന്നത് തിരക്ക് കുറയ്ക്കാന്‍ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് റെയില്‍വേ.

മംഗളൂരുവിലൂടെ ആയിരിക്കില്ല ഈ ട്രെയിന്‍ കടന്നുപോകുന്നത്. മംഗളൂരുവിലൂടെ ട്രെയിന്‍ സര്‍വീസ് നടത്താത്ത് കര്‍ണാടകയുടെ തീരദേശ മേഖലയിലെ യാത്രക്കാര്‍ക്ക് തിരിച്ചടിയാകും.
മംഗളൂരു സ്‌റ്റോപ്പ് ഒഴിവാക്കുന്നതിനാലാണ്‌ 13 മണിക്കൂറിനുള്ളില്‍ സര്‍വീസ് പൂര്‍ത്തിയാക്കാന്‍ സാധിക്കുക.

Also Read: Bengaluru-Delhi Train: ബെംഗളൂരുവില്‍ നിന്ന് വീണ്ടും പുതിയ ട്രെയിന്‍; സര്‍വീസ് ഈ ദിവസങ്ങളില്‍

നിലവില്‍ സര്‍വീസ് നടത്തുന്ന ട്രെയിനുകള്‍

മംഗളൂരു എക്‌സ്പ്രസ്- യശ്വന്ത്പൂര്‍ മുതല്‍ മംഗലാപുരം വഴി ഗോവയ്ക്ക് പോകുന്ന ട്രെയിനാണിത്. ഏകദേശം 16 മണിക്കൂറിനുള്ളില്‍ യാത്ര പൂര്‍ത്തിയാക്കുന്നു.

നിന്ദി ഗണ്ധി എക്‌സ്പ്രസ്- ഈ ട്രെയിനിനും മംഗലാപുരം വഴി തന്നെയാണ് പോകുന്നത്. 17 മണിക്കൂറാണ് ഗോവയിലെത്താന്‍ ഈ ട്രെയിനിന് വേണ്ടി വരുന്ന സമയം.

ഡോല്‍ഫിന്‍ എക്‌സ്പ്രസ്- ഏകദേശം 15 മണിക്കൂറില്‍ യാത്ര പൂര്‍ത്തിയാക്കുന്ന ട്രെയിനാണിത്.