AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Chennai Metro: ഗതാഗതക്കുരുക്കിന് അറുതി; വിപുലീകരണ പാതകൾ മൂന്നാം ഘട്ടത്തിൽ, ഞെട്ടിച്ച് ചെന്നൈ മെട്രോ

Chennai Metro Phase 1 Extension: രണ്ട് പ്രധാന റൂട്ടുകളിലാണ് സർവീസ് നടത്തുന്നത്. ആകെ 54.1 കിലോമീറ്റർ നീളമുള്ള ഈ ശൃംഖലയിൽ 41 സ്റ്റേഷനുകളുണ്ട്. ഇപ്പോഴിതാ, മെട്രോ റെയിൽവേയുടെ ഒന്നാം ഘട്ട വിപുലീകരണ പദ്ധതികളെ നിർദിഷ്ട മൂന്നാം ഘട്ട ശൃംഖലയുമായി കൂട്ടിച്ചേർക്കാൻ ചെന്നൈ മെട്രോ റെയിൽ ലിമിറ്റഡ് പദ്ധതിയിടുകയാണ്

Chennai Metro: ഗതാഗതക്കുരുക്കിന് അറുതി; വിപുലീകരണ പാതകൾ മൂന്നാം ഘട്ടത്തിൽ, ഞെട്ടിച്ച് ചെന്നൈ മെട്രോ
പ്രതീകാത്മക ചിത്രംImage Credit source: Facebook
Nithya Vinu
Nithya Vinu | Updated On: 15 Jul 2026 | 09:00 AM

ചെന്നൈ നഗരത്തിലെ ഗതാഗത കുരുക്ക് പരിഹരിക്കുന്നതിൽ ചെന്നൈ മെട്രോ വഹിക്കുന്ന പങ്ക് നിർണായകമാണ്. നിലവിൽ രണ്ട് പ്രധാന റൂട്ടുകളിലാണ് സർവീസ് നടത്തുന്നത്. ആകെ 54.1 കിലോമീറ്റർ നീളമുള്ള ഈ ശൃംഖലയിൽ 41 സ്റ്റേഷനുകളുണ്ട്. ഇപ്പോഴിതാ, മെട്രോ റെയിൽവേയുടെ ഒന്നാം ഘട്ട വിപുലീകരണ പദ്ധതികളെ നിർദിഷ്ട മൂന്നാം ഘട്ട ശൃംഖലയുമായി കൂട്ടിച്ചേർക്കാൻ ചെന്നൈ മെട്രോ റെയിൽ ലിമിറ്റഡ് പദ്ധതിയിടുകയാണ്. നിലവിൽ രണ്ടാം ഘട്ട പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനിടയിലാണ് പുതിയ നീക്കം.

വിപുലീകരണ പ്രവർത്തനങ്ങൾ മൂന്നാം ഘട്ടത്തിൽ

കേന്ദ്ര സർക്കാരിന്റെ അനുമതിക്കായി കാത്തിരിക്കുന്ന മൂന്ന് പ്രധാന വിപുലീകരണ പാതകളാണ് മൂന്നാം ഘട്ടത്തിന്റെ ഭാഗമാക്കാൻ ഉദ്ദേശിക്കുന്നത്. ഈ പദ്ധതികൾക്ക് ഏതാനും മാസങ്ങൾക്കുള്ളിൽ തന്നെ കേന്ദ്രാനുമതി ലഭിക്കുമെന്നാണ് തമിഴ്‌നാട് സർക്കാർ പ്രതീക്ഷിക്കുന്നത്.

സാധ്യതയുള്ള പ്രധാന റൂട്ടുകൾ

എയർപോർട്ട് – കിളമ്പാക്കം ബസ് ടെർമിനസ്: 15.46 കിലോമീറ്റർ ദൂരമുള്ള ഈ പാതയ്ക്ക് 9,335 കോടി രൂപയാണ് പ്രതീക്ഷിക്കുന്ന ചെലവെന്നാണ് റിപ്പോർട്ട്.

കോയമ്പേട് – ആവഡി വഴി പട്ടാഭിരാം: 21.76 കിലോമീറ്റർ നീളമുള്ള ഈ റൂട്ടിന് ഏകദേശം 9,744 കോടി രൂപ ചെലവ് വരുമെന്നാണ് വിവരം.

പൂനമല്ലി – സുംഗുവർച്ചത്രം: 27.9 കിലോമീറ്റർ ദൂരമുള്ള ഈ പാതയ്ക്ക് സംസ്ഥാന സർക്കാർ കണക്കാക്കുന്ന ചെലവ് 8,779 കോടി രൂപയാണെന്നാണ് വിവരം.

ALSO READ: മെട്രോ നിർമാണം; ഈ റോഡ് ഒരു വർഷത്തേക്ക് അടച്ചിടും, യാത്രക്കാർ ശ്രദ്ധിക്കുക!

ഇവ കൂടാതെ താംബരം – വേളച്ചേരി വഴി ഗിണ്ടി, ലൈറ്റ് ഹൗസ് – ഹൈക്കോടതി എന്നീ റൂട്ടുകളും മൂന്നാം ഘട്ടത്തിൽ ഉൾപ്പെടുത്തിയേക്കും.  പാതകൾ നീട്ടുന്നതിന് പുറമെ, മെട്രോയുടെ ശേഷി വർദ്ധിപ്പിക്കുന്നതിനുള്ള ചില നിർണായക പ്രൊജക്ടുകളും മൂന്നാം ഘട്ടത്തിന്റെ ഭാഗമാക്കിയേക്കും. ഈ റൂട്ടുകളിൽ മെട്രോ വരുന്നതോടെ ലക്ഷക്കണക്കിന് ആളുകളുടെ യാത്രാക്ലേശത്തിന് വലിയ പരിഹാരമാകുമെന്നാണ് പ്രതീക്ഷ.

90 മിനിറ്റ് യാത്ര ഇനി അരമണിക്കൂറിൽ; പൂനമല്ലി – വടപളനി പാത ജൂലൈയിൽ?

ചെന്നൈ മെട്രോ റെയിലിന്റെ വടപളനി – പൂനമല്ലി പാത ഉദ്ഘാടനത്തിന് ഒരുങ്ങുന്നു. ചെന്നൈ മെട്രോ രണ്ടാം ഘട്ടത്തിലെ (Phase II) കോറിഡോർ 4-ന്റെ ഭാഗമായ ഈ 14.6 കിലോമീറ്റർ പാതയ്ക്ക് ആവശ്യമായ എല്ലാ നിയമപരമായ സുരക്ഷാ അനുമതികളും ഇതിനകം തന്നെ അധികൃതർ ഉറപ്പാക്കിയിട്ടുണ്ട്. ജൂലൈയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ പാത പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുമെന്നാണ് സൂചന.

പുതിയ സർവീസ് ആരംഭിക്കുന്നതോടെ, വടപളനിക്കും പൂനമല്ലിക്കും ഇടയിലുള്ള യാത്രാസമയത്തിൽ വൻ കുറവുണ്ടാകുമെന്നാണ് റിപ്പോർട്ട്. നിലവിൽ റോഡ് മാർഗം ഈ ദൂരം സഞ്ചരിക്കുവാൻ ഏകദേശം 90 മിനിറ്റോളം സമയം ആവശ്യമാണ്. എന്നാൽ വടപളനി – പൂനമല്ലി പാത തുറക്കുന്നതോടെ മെട്രോ യാത്രാ വഴി ഈ സമയം വെറും 30 മിനിറ്റായി ചുരുങ്ങും. ഐടി ജീവനക്കാർക്കും മറ്റ് യാത്രക്കാർക്കും ഇത് വളരെയധികം ഉപകാരപ്പെടും. നിലവിലുള്ള ഗ്രീൻ ലൈനുമായി വടപളനിയിൽ വെച്ച് ഈ പാത ബന്ധിപ്പിക്കുന്നതിനാൽ നഗരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കുള്ള യാത്രയും എളുപ്പമാകും.

English Summary:

Chennai Metro Rail Limited is planning to integrate the Phase I Extension corridor with the proposed Phase III metro network. The proposal aims to allow passengers to travel between existing and future metro corridors without changing trains unnecessarily, while improving operational flexibility and reducing travel time.

Follow Us