സ്ത്രീകളുടെ സിന്ദൂരത്തെ ​അ‌ശ്ലീലപരമായി താരതമ്യം ചെയ്തു, ഹനുമാനോട് ഉപമിച്ചു: സ്റ്റാൻഡ്-അപ്പ് കൊമേഡിയനെതിരേ കേസ്

Yash Maheshwari Chhath Sindoor Joke Controversy: ഭർത്താക്കന്മാരുടെ ദീർഘായുസ്സിനായി ഛഠ് പൂജ വേളയിൽ വിവാഹിതരായ സ്ത്രീകൾ നെറ്റിയിൽ നീളത്തിൽ സിന്ദൂരം അണിയുന്ന പരമ്പരാഗത ആചാരത്തെക്കുറിച്ച് യഷ് മഹേശ്വരി അശ്ലീല ചുവയോടെ സംസാരിക്കുന്നതാണ് വിവാദ വീഡിയോയിലുള്ളത്. സിന്ദൂരത്തെ അ‌ശ്ലീല താരതമ്യം നടത്തിയതിന് പുറമേ സിന്ദൂരമണിഞ്ഞ സ്ത്രീകളെ ഹനുമാനോട് ഉപമിക്കുകയും ചെയ്തു.

സ്ത്രീകളുടെ സിന്ദൂരത്തെ ​അ‌ശ്ലീലപരമായി താരതമ്യം ചെയ്തു, ഹനുമാനോട് ഉപമിച്ചു: സ്റ്റാൻഡ്-അപ്പ് കൊമേഡിയനെതിരേ കേസ്

Yash Maheshwari Chhath Sindoor Joke Controversy

Published: 

25 Nov 2026 | 09:25 PM

പട്ന: ബിഹാറിലെ ഛഠ് പൂജയുമായി ബന്ധപ്പെട്ട സിന്ദൂര ആചാരത്തെയും ബിഹാറി സ്ത്രീകളെയും പരിഹസിച്ച് അശ്ലീല പരാമർശം നടത്തിയ സ്റ്റാൻഡ്-അപ്പ് കൊമേഡിയൻ യഷ് മഹേശ്വരിക്കെതിരെ വ്യാപക പ്രതിഷേധം, സംഭവത്തിൽ ഐടി ആക്ടിലെ വിവിധ വകുപ്പുകൾ പ്രകാരം പട്ന സൈബർ പോലീസ് യഷ് മഹേശ്വരിക്കെതിരെ കേസെടുത്തു. നവംബർ 21-ന് ‘മോറലി ക്വസ്റ്റ്യനബിൾ’ എന്ന പേരിൽ സ്വന്തം യൂട്യൂബ് ചാനലിൽ പങ്കുവെച്ച കോമഡി പരിപാടിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് വിവാദവും പൊട്ടിപ്പുറപ്പെട്ടത്. വീഡിയോ ​വൈറലായതിന് പിന്നാലെ പ്രതിഷേധം ബിഹാറിന് പുറത്തേക്കും വ്യാപിക്കുകയാണ്. ഡൽഹിയിലും യഷ് മഹേശ്വരിക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ബിജെപിയും ലോക് ജനശക്തി പാർട്ടിയും (രാം വിലാസ്) രംഗത്തെത്തി.

ഭർത്താക്കന്മാരുടെ ദീർഘായുസ്സിനായി ഛഠ് പൂജ വേളയിൽ വിവാഹിതരായ സ്ത്രീകൾ നെറ്റിയിൽ നീളത്തിൽ സിന്ദൂരം അണിയുന്ന പരമ്പരാഗത ആചാരത്തെക്കുറിച്ച് യഷ് മഹേശ്വരി അശ്ലീല ചുവയോടെ സംസാരിക്കുന്നതാണ് വിവാദ വീഡിയോയിലുള്ളത്. ഛഠ് പൂജയുടെ ഭാഗമായി ബിഹാറിലെ സ്ത്രീകൾ മൂക്കുമുതൽ നെറ്റിയിലെ മധ്യഭാഗംവരെ അണിയുന്ന സിന്ദൂരത്തെ പുരുഷ ജനനേന്ദ്രിയവുമായി താരതമ്യംചെയ്തായിരുന്നു യഷിയന്റെ വിവാദ പരാമർശം.

Also Read: ജ്യോതിയും വന്നില്ല, തീയും വന്നില്ല! തിരുപ്പരൻകുണ്ഡ്രം ദീപം: സുപ്രീംകോടതിയിൽ മാപ്പ് ചോദിച്ച് വിജയ് സർക്കാർ

സിന്ദൂരത്തെ അ‌ശ്ലീല താരതമ്യം നടത്തിയതിന് പുറമേ സിന്ദൂരമണിഞ്ഞ സ്ത്രീകളെ ഹനുമാനോട് ഉപമിക്കുകയും ബിഹാറിലെ സ്ത്രീകളെയും ഹരിയാനയിലെ പുരുഷന്മാരെയും കുറിച്ച് അധിക്ഷേപകരമായ തമാശകൾ പറയുകയും ചെയ്തു. ഇത് സ്ത്രീകളെയും മതവികാരങ്ങളെയും ബിഹാറിന്റെ സാംസ്കാരിക പാരമ്പര്യത്തെയും അപമാനിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി നിരവധി പേർ സമൂഹമാധ്യമങ്ങളിലൂടെ പ്രതിഷേധവുമായി രംഗത്തെത്തി.

കേസെടുത്തതിന് പിന്നാലെ, യഷിന്റെ പരാമർശങ്ങൾ സാമൂഹിക സൗഹാർദ്ദത്തെ ബാധിക്കുമെന്നും വിവിധ വിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തുമെന്നും പോലീസ് വ്യക്തമാക്കി. കേസിൽ തുടർനടപടികൾ സ്വീകരിച്ചുവരികയാണ്. വിമർശനം കടുത്തതോടെ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോയിലൂടെ യഷ് മഹേശ്വരി മാപ്പ് പറഞ്ഞു. തന്റെ പരാമർശങ്ങൾ അനുചിതമായിപ്പോയെന്നും തെറ്റ് പൂർണ്ണമായും തന്റെ ഭാഗത്താണെന്നും അദ്ദേഹം സമ്മതിച്ചു.

തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടും യഷ് ഡിലീറ്റ് ചെയ്തു. എന്നാൽ ഇതുകൊണ്ടൊന്നും പ്രതിഷേധങ്ങൾ അ‌വസാനിച്ചിട്ടില്ല. സംസ്ഥാനത്തെ 38 ജില്ലകളിലും കൊമേഡിയനെതിരെ കേസെടുക്കണമെന്ന് ബിഹാർ ബി.ജെ.പി നേതാവ് ഋതു ജയ്‌സ്വാൾ ആവശ്യപ്പെട്ടു. ഡൽഹിയിൽ ബിജെപി ​നേതാക്കൾ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ രോഹിത് രാജ്ബീർ സിംഗിനെ കണ്ട് രേഖാമൂലം പരാതി നൽകി. യഷിനെതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ പോലീസിന് നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് എൽജെപി (രാം വിലാസ്) യുവജന വിഭാഗം ദേശീയ പ്രസിഡന്റ് മുഖ്യമന്ത്രി രേഖ ഗുപ്തയ്ക്ക് കത്ത് നൽകി.

English Summary

There has been widespread protest against stand-up comedian Yash Maheshwari, who made obscene remarks while mocking the sindoor ritual and Bihari women associated with Chhath Puja in Bihar. Patna Cyber ​​Police has registered a case against Yash Maheshwari under various sections of the IT Act in the incident. After the criticism intensified, Yash Maheshwari apologized through a video shared on social media. But the protests continue.

Loading...
Unable to load recommendations.
Follow Us
Related Stories
No Insurance No Fuel: വണ്ടിക്ക് ഇൻഷുറൻസ് ഇല്ലെങ്കിൽ ഇന്ധനമില്ല! വമ്പൻ മാറ്റത്തിന് കേന്ദ്രസർക്കാർ, ആദ്യം നടപ്പാക്കുക ഈ സംസ്ഥാനങ്ങളിൽ
ജ്യോതിയും വന്നില്ല, തീയും വന്നില്ല! തിരുപ്പരൻകുണ്ഡ്രം ദീപം: സുപ്രീംകോടതിയിൽ മാപ്പ് ചോദിച്ച് വിജയ് സർക്കാർ
കോടതിക്ക് പുറത്ത് വച്ച് കൊലക്കേസ് പ്രതിയുടെ കൈ വെട്ടിമാറ്റി, ആക്രമണം ജയിലിൽ നിന്നിറങ്ങി നാലാം ദിവസം
8th Pay Commission: ശമ്പളം മാത്രമല്ല, പ്രമോഷനും വിഷയം, കാത്തിരിക്കുന്നത് 12 വർഷം വരെ?
കഫേ അടച്ച ശേഷം രാത്രി പാർട്ടി; 22-കാരിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി, രണ്ട് സ്ത്രീകളടക്കം മൂന്ന് പേർ അറസ്റ്റിൽ
താജ്മഹൽ വേണ്ടെന്നുവെച്ചു, അനുമതിയില്ലാത്ത ചെങ്കോട്ടയും കുത്തബ് മിനാറും കണ്ട് പാക് മന്ത്രി
പഞ്ചസാര പാത്രത്തിൽ ഇനി ഉറുമ്പ് കയറില്ല! 6 എളുപ്പവഴികൾ
പനിയും ജലദോഷവും അകറ്റാം; പ്രതിരോധശേഷി കൂട്ടുന്ന 7 സൂപ്പർ ഫുഡുകൾ!
കാൽസ്യവും ഇരുമ്പും കോരിയെടുക്കാം! ചീര പച്ചടി മാത്രം മതി
നാരങ്ങ നീരിൽ തേൻ ചേർത്ത് കഴിച്ചാൽ! ​ഗുണമറിഞ്ഞാൽ ഞെട്ടും
ഹാർദിക് പാണ്ഡ്യ ഇനി പഞ്ചാബിൻ്റെ ക്യാപ്റ്റനാകുമോ?
Gold Rate Today: വില കുറഞ്ഞു, എങ്കിലും 1 ലക്ഷം കൊടുക്കണം
ചോറുണ്ണാൻ ഇരുന്നയാളുടെ അടുത്തിരുന്നുണ്ണുന്നത്
Viral Video| ഇത്രയും ധൈര്യം ചാൾസ് ശോഭരാജിനുണ്ടോ