8th Pay Commission: ശമ്പളം മാത്രമല്ല, പ്രമോഷനും വിഷയം, കാത്തിരിക്കുന്നത് 12 വർഷം വരെ?
ജീവനക്കാർക്ക് ലെവൽ 11-ലേക്ക് എത്താൻ 12 വർഷമാണ് വേണ്ടിവരുന്ന കാലയളവ്. പിന്നെയുള്ള പ്രധാന മാറ്റങ്ങളിൽ ഒന്ന് ലെവൽ 4 മുതൽ ലെവൽ 6 വരെയും, ലെവൽ 6 മുതൽ 10 വരെയും, ലെവൽ 11 മുതൽ 13 വരെയും ഓരോരുത്തർക്കും 10 വർഷമാണ് പ്രമോഷന് ആവശ്യമായി വരുന്ന കാലാവധി.സ്ഥാനക്കയറ്റത്തിന് അർഹതയുള്ള ജീവനക്കാർ കുറവായതിനാൽ, പ്രധാനപ്പെട്ട തസ്തികകൾ വളരെക്കാലമായി ഒഴിഞ്ഞുകിടക്കുന്നു.
ശമ്പള വർധന മാത്രമല്ല എട്ടാം ശമ്പളക്കമീഷൻ്റെ മുന്നിലുള്ള വിഷയം. കേന്ദ്ര സർക്കാർ ജീവനക്കാരുടെ സർവ്വീസിൽ നിലനിൽക്കുന്ന പ്രശ്നങ്ങളും ഇത്തരത്തിൽ ചർച്ചയാവുന്നവയിൽ ഉൾപ്പെടുന്നുണ്ട്. 12 വർഷം പോലും ആളുകൾ പ്രമോഷനായി കാത്തിരിക്കുന്നുവെന്നും ഇതിനൊരു മാറ്റം വേണമെന്നും ജീവനക്കാർ ആവശ്യപ്പെടുന്നു. പ്രമോഷൻ നിയമങ്ങൾ പരിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ട സംഘടനകളിൽ ഫെഡറേഷൻ ഓഫ് നാഷണൽ പോസ്റ്റൽ ഓർഗനൈസേഷൻസും ഉൾപ്പെടുന്നു.ഏറ്റവും കുറഞ്ഞ പ്രമോഷൻ യോഗ്യതാ ഒരു വർഷം മുതൽ നാല് വർഷം വരെയാക്കണമെന്നാണ് ആവശ്യങ്ങളിലൊന്ന്.
12 വർഷമാണ് വേണ്ടിവരുന്ന കാലയളവ്
വകുപ്പിൽ ലെവൽ 6, 9 എന്നീ ഗ്രേഡുകളിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് ലെവൽ 11-ലേക്ക് എത്താൻ ( സ്ഥാനക്കയറ്റം ) 12 വർഷമാണ് വേണ്ടിവരുന്ന കാലയളവ്. പിന്നെയുള്ള പ്രധാന മാറ്റങ്ങളിൽ ഒന്ന് ലെവൽ 4 മുതൽ ലെവൽ 6 വരെയും, ലെവൽ 6 മുതൽ 10 വരെയും, ലെവൽ 11 മുതൽ 13 വരെയും ഓരോരുത്തർക്കും 10 വർഷമാണ് പ്രമോഷന് ആവശ്യമായി വരുന്ന കാലാവധി.
എട്ട് വർഷം
ലെവൽ 2 മുതൽ 4 വരെയും, ലെവൽ 6 മുതൽ 9 വരെയും സ്ഥാനക്കയറ്റത്തിന് എട്ട് വർഷം എടുക്കും. അതേ സമയം, അതേ ലെവലിലിന് കീഴിലുള്ള മറ്റ് സ്ഥാനക്കയറ്റങ്ങൾക്ക് ഒന്ന് മുതൽ മൂന്ന് വർഷം വരെ മാത്രമേ ആവശ്യമുള്ളൂ എന്ന് കത്തിൽ പറയുന്നു.
ഒഴിഞ്ഞുകിടക്കുന്ന പോസ്റ്റുകൾ
സ്ഥാനക്കയറ്റത്തിന് അർഹതയുള്ള ജീവനക്കാർ കുറവായതിനാൽ, പ്രധാനപ്പെട്ട തസ്തികകൾ വളരെക്കാലമായി ഒഴിഞ്ഞുകിടക്കുന്നു. ലോവർ സെലക്ഷൻ ഗ്രേഡ്, ഹയർ സെലക്ഷൻ ഗ്രേഡ് തസ്തികകൾ, തപാൽ, ആർഎംഎസ് ഓഫീസുകളിലെ സൂപ്പർവൈസറി റോളുകൾ, പോസ്റ്റ് ഓഫീസുകളുടെയും മറ്റ് ഗ്രൂപ്പ്-ബി തസ്തികകളുടെയും സീനിയർ സൂപ്രണ്ട് തസ്തികകൾ, ഡയറക്ടർ ലെവൽ തസ്തികകൾ എന്നിയെല്ലാം ആളില്ലാതെ കിടക്കുകയാണ്.
സംഘടന മുന്നോട്ടു വെച്ചത്
🚨 DEMAND FROM FNPO!
FNPO has urged the 8th CPC to reform promotion rules by fixing a uniform qualifying service of 1 to 4 years across Central Govt departments.
A major proposal for faster promotions and better career progression for Central Govt employees!
#8thpaycommission https://t.co/lEB26ZmrFz— 8th pay commission (@8thpaycommision) November 21, 2026
പ്രശ്നം കൂടുതൽ രൂക്ഷമാകുന്നത്
വകുപ്പുതല പരീക്ഷകളിലൂടെയും സീനിയോറിറ്റി-കം-ഫിറ്റ്നസ്സിലൂടെയുമുള്ള സ്ഥാനക്കയറ്റങ്ങളുടെ കാര്യത്തിലാണ് പ്രശ്നം കൂടുതൽ രൂക്ഷമാകുന്നതെന്ന് എഫ്എൻപിഒ കത്തിൽ പറയുന്നു. ഇതിന്റെ ഫലമായി നിലവിലുള്ള ഉദ്യോഗസ്ഥർക്ക് ജോലിഭാരം കൂടുതലാണ്, മേൽനോട്ടത്തിൽ കുറവം സംഭവിക്കുന്നു, തീരുമാനങ്ങൾ വൈകുന്നു, വകുപ്പുതല സംരംഭങ്ങൾ സാങ്കേതികവിദ്യാധിഷ്ഠിത പ്രവർത്തനങ്ങൾ എന്നിവയുടെ എല്ലാം നടത്തിപ്പും തടസ്സപ്പെടുന്നു.
ജീവനക്കാരിൽ തൊഴിൽ സ്തംഭനാവസ്ഥ, സാമ്പത്തിക ആനുകൂല്യങ്ങൾ വൈകൽ, സ്റ്റാഫിൻ്റെ മനോവീര്യം കുറയും എന്നിവ വകുപ്പിൽ ആകെ നേരിടുന്നുണ്ടെന്ന് എഫ്എൻപിഒ ഫെഡറേഷൻ പറയുന്നു. ശമ്പളം തമ്മിലുള്ള അന്തരം മാത്രമല്ല, തസ്തിക, കേഡർ ഘടന, ചുമതലകൾ എന്നിവയെ ആശ്രയിച്ചായിരിക്കണം പ്രമോഷൻ യോഗ്യത എന്നും എഫ്എൻപിഒ പറയുന്നു.
English Summary
8th Pay Commission Updates Various Government Departments Demand Relaxation in Promotion Criteria Many will waiting from 12 years, FNPO says the Commission about the Issues Employees facing due to Promotion Delays. And also the Staff Shortage affecting the Regular Departmental Operations.