Colonel Sapna Rana: ദാരിദ്രത്തിൽ തളർന്നില്ല, ഇന്ന് ഇന്ത്യൻ സൈന്യത്തിലെ ഉയർന്ന ഉദ്യോഗസ്ഥ; ആരാണ് ഹിമാചലിലെ ആദ്യ വനിതാ കേണൽ സപ്ന റാണ?
Colonel Sapna Rana: ഹിമാചൽ പ്രദേശിലെ ചെറിയ ഗ്രാമത്തിൽ നിന്ന് ഇന്ത്യൻ സൈന്യത്തിലെ ഉന്നത ഉദ്യോഗസ്ഥയായി മാറിയ സപ്ന റാണി എന്ന പെൺകുട്ടിയുടെ കഥ....
വെല്ലുവിളികളെ അതിജീവിച്ച് കഠിനധ്വാനം ചെയ്യാൻ തയ്യാറാണെങ്കിൽ നിങ്ങളുടെ ലക്ഷ്യങ്ങൾ പൂർത്തിയാക്കാൻ ഉയരത്തിൽ എത്താൻ ദാരിദ്ര്യം ഒരിക്കലും തടസമാകില്ല. ഹിമാചൽ പ്രദേശിലെ ചെറിയ ഗ്രാമത്തിൽ നിന്ന് ഇന്ത്യൻ സൈന്യത്തിലെ ഉന്നത ഉദ്യോഗസ്ഥയായി മാറിയ സപ്ന റാണി എന്ന പെൺകുട്ടിയുടെ കഥ ഇതിന് ഉത്തമ ഉദാഹരണമാണ്. വടക്കുകിഴക്കൻ ഇന്ത്യയിൽ ആർമി സർവീസ് കോർപ്സ് ബറ്റാലിയനെ നയിച്ച ഹിമാചൽ പ്രദേശിലെ ആദ്യ വനിതയായ കേണൽ സപ്ന റാണയെ പരിചയപ്പെടാം….
കഠിനാധ്വാനത്തിൽ വേരൂന്നിയ തുടക്കം
ഹിമാചൽ പ്രദേശ് സോളൻ ജില്ലയിലെ ഭവാനിപൂർ ഗ്രാമത്തിലാണ് സപ്ന റാണയുടെ കഥ തുടങ്ങുന്നത്. സ്കൂൾ അധ്യാപകനായ രാജേന്ദർ താക്കൂറിന്റെയും വീട്ടമ്മയായ കൃഷ്ണ താക്കൂറിന്റെയും മകളായ ജനിച്ച സപ്നയുടെ ജീവിതം അത്ര എളുപ്പമായിരുന്നില്ല. ചെറുപ്പത്തിൽ തന്നെ, കന്നുകാലികളെ മേയ്ക്കാനും വീട്ടുജോലികൾ ചെയ്യാനും ഉത്തരവാദിത്തങ്ങൾ നിറവേറ്റാനും സപ്ന ശീലിച്ചിരുന്നു.
സാമ്പത്തിക പരിമിതികൾ കാരണം ഗതാഗത ചെലവ് ലാഭിക്കാൻ പലപ്പോഴും കോളേജിലേക്ക് പകുതി ദൂരം നടന്നാണ് സപ്ന എത്തിയത്. എന്നിരുന്നാലും പഠനത്തിൽ അവൾ വിട്ടുവീഴ്ച ചെയ്തില്ല. അക്കാദമിക് രംഗത്ത് മികവ് പുലർത്തുകയും ഷിംലയിലെ ഹിമാചൽ പ്രദേശ് സർവകലാശാലയിൽ എംബിഎയ്ക്ക് പ്രവേശനം നേടുകയും ചെയ്തു.
ഇന്ത്യൻ സൈന്യത്തിൽ
ഇന്ത്യൻ സൈന്യത്തിലേക്കുള്ള സപ്നയുടെ പാത എളുപ്പമായിരുന്നില്ല, പ്രത്യേകിച്ച് സ്ത്രീകൾക്ക് അവസരങ്ങൾ കുറവായിരുന്ന ഒരു വിദൂര ഗ്രാമത്തിൽ നിന്ന് വന്ന അവർ സാമൂഹികവും സാമ്പത്തികവുമായ നിരവധി വെല്ലുവിളികളെ നേരിട്ടു. എന്നിരുന്നാലും, രാജ്യത്തെ സേവിക്കാനുള്ള അവരുടെ ആഗ്രഹവും കഠിനധ്വാനവും കന്നുകാലികളെ മേയിക്കുന്നതിൽ നിന്ന് ഒരു ബറ്റാലിയനെ നയിക്കുന്ന വിധം, ഉയരാനും നിലനിന്നിരുന്ന സ്റ്റീരിയോടൈപ്പുകൾ തകർക്കാനും സപ്നയെ സഹായിച്ചു.
ഹിമാചൽ പ്രദേശിൽ നിന്നുള്ള ഒരു ആർമി സർവീസ് കോർപ്സ് ബറ്റാലിയനെ നയിക്കുന്ന ആദ്യ വനിതയായി സപ്ന മാറി. അവരുടെ നേട്ടം വ്യക്തിപരമായി മാത്രമല്ല, ഇന്ത്യയിലുടനീളമുള്ള സ്ത്രീകൾക്കും യുവാക്കൾക്കും പ്രചോദനമാണ്, നിർഭയമായി സ്വപ്നം കാണാനും അവരുടെ അഭിലാഷങ്ങൾ നിരന്തരം പിന്തുടരാനുമുള്ള ഒരു ആഹ്വാനമാണ്. “ഇന്ത്യയ്ക്കുവേണ്ടി കഠിനാധ്വാനം ചെയ്യുക, എല്ലാവരെയും അഭിമാനിപ്പിക്കുക” എന്ന സപ്നയുടെ സന്ദേശവും കരുത്താകുന്നു.