Mallikarjun Kharge: പനിയും ശ്വാസതടസവും; കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ആശുപത്രിയിൽ

Congress President Mallikarjun Kharge Hospitalised: ഇന്നലെയായിരുന്നു അദ്ദേഹത്തെ ചികിത്സയ്ക്കായി ബെംഗളൂരുവിലെ എം.എസ്. രാമയ്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

Mallikarjun Kharge: പനിയും ശ്വാസതടസവും; കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ആശുപത്രിയിൽ

മല്ലികാര്‍ജുന്‍ ഖാര്‍ഗെ (Image Credits: PTI)

Updated On: 

01 Oct 2025 10:12 AM

ബെംഗളൂരു: കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെയായിരുന്നു അദ്ദേഹത്തെ ചികിത്സയ്ക്കായി ബെംഗളൂരുവിലെ എം.എസ്. രാമയ്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പനിയും ശ്വാസതടസവും മൂലമാണ് 83 വയസ്സുള്ള ഖാർഗെയെ ആശൂപത്രിയിലേക്ക് മാറ്റിയത്.

ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും നിലവിൽ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണെന്നും നേതാക്കൾ പറഞ്ഞു. അതേസമയം കഴിഞ്ഞ മാസം 24-ാം തീയതി പട്‌നയിൽ നടന്ന കോൺഗ്രസ് പ്രവർത്തക സമിതിയുടെ വിപുലമായ യോഗത്തിൽ ഖാർഗെ പങ്കെടുത്തിരുന്നു. ഒക്ടോബർ 7-ന് നാഗാലാൻഡിലെ കൊഹിമയിൽ നടക്കുന്ന പൊതു റാലിയിൽ അദ്ദേഹം പങ്കെടുക്കാനിരിക്കെയാണ് ആരോഗ്യപ്രശ്നങ്ങളുണ്ടായത്.

Updating….

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും