മണ്ഡല പുനർനിർണയ ബില്ലിന് പച്ചക്കൊടി കാട്ടി ഡിഎംകെ; പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായി നിർണായക നീക്കം
തിങ്കളാഴ്ച ആരംഭിക്കുന്ന പ്രത്യേക പാർലമെന്റ് സമ്മേളനത്തിനു മുന്നോടിയായി വെള്ളിയാഴ്ച അതായത് നവംബർ 27ന് ചേർന്ന കേന്ദ്ര മന്ത്രിസഭായോഗം 2026 ലെ ഭരണഘടന ( 132 ഭേദഗതി ) ബില്ലിനും 2026 ലെ ഡി ലിമിറ്റേഷൻ ബില്ലിനും അംഗീകാരം നൽകിയിരുന്നു. അതേസമയം ലോക്സഭയിലെ തമിഴ്നാടിന്റെ നിലവിലെ സീറ്റ് വിഹിതത്തിൽ കുറവുണ്ടാകില്ലെന്ന് ഉറപ്പിലാണ് ഡിഎംകെ ബില്ലിനെ പിന്തുണയ്ക്കുന്നത്........

Mk Stalin
ചെന്നൈ: കേന്ദ്രസർക്കാർ കൊണ്ടുവരുന്ന മണ്ഡല പുനർനിർണയ ബിൽ അതായത് ഡീലിമിറ്റേഷൻ ബില്ലുകളെ പിന്തുണയ്ക്കാൻ എംകെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡിഎംകെ തീരുമാനിച്ചതായി റിപ്പോർട്ട്. ചെന്നൈയിൽ പാർട്ടി അധ്യക്ഷൻ എം കെ സ്റ്റാലിന്റെ അധ്യക്ഷതയിൽ ചേർന്ന പാർട്ടി എംപിമാരുടെ യോഗത്തിലാണ് ഇത് സംബന്ധിച്ച പ്രമേയം പാസാക്കിയത്.
തമിഴ്നാടിന്റെ നിലവിലെ സീറ്റ് വിഹിതത്തിൽ കുറവുണ്ടാകില്ല
തിങ്കളാഴ്ച ആരംഭിക്കുന്ന പ്രത്യേക പാർലമെന്റ് സമ്മേളനത്തിനു മുന്നോടിയായി വെള്ളിയാഴ്ച അതായത് നവംബർ 27ന് ചേർന്ന കേന്ദ്ര മന്ത്രിസഭായോഗം 2026 ലെ ഭരണഘടന ( 132 ഭേദഗതി ) ബില്ലിനും 2026 ലെ ഡി ലിമിറ്റേഷൻ ബില്ലിനും അംഗീകാരം നൽകിയിരുന്നു.
അതേസമയം ലോക്സഭയിലെ തമിഴ്നാടിന്റെ നിലവിലെ സീറ്റ് വിഹിതത്തിൽ കുറവുണ്ടാകില്ലെന്ന് ഉറപ്പിലാണ് ഡിഎംകെ ബില്ലിനെ പിന്തുണയ്ക്കുന്നത് എന്നാണ് റിപ്പോർട്ട്.
ബില്ലിൽ ഭേദഗതികൾ നിർദ്ദേശിക്കും…
കോൺഗ്രസിനൊപ്പം ആയിരുന്നാലും ഇല്ലെങ്കിലും അധികാരത്തിൽ ഉണ്ടെങ്കിലും ഇല്ലെങ്കിലും ലോക്സഭയിലെ 7.18 ശതമാനം സീറ്റ് വിഹിതത്തിൽ മാറ്റം വരുത്തരുതെന്നാണ് തങ്ങളുടെ സ്ഥിരമായ ആവശ്യമെന്ന് യോഗത്തിന് ശേഷം ഡിഎംകെ എംപി എ രാജ വ്യക്തമാക്കി. ആ വിഹിതം നിലവിൽ സംരക്ഷിക്കപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ബില്ലുമായി ബന്ധപ്പെട്ട ചില നടപടിക്രമപരമായ പ്രശ്നങ്ങൾ നേരിട്ടുണ്ടെന്നും അവ പരിഹരിക്കുമെന്നും വ്യക്തമാക്കിയ രാജാവാണെങ്കിൽ ബില്ലിൽ ഭേദഗതികൾ നിർദ്ദേശിക്കും എന്നും വ്യക്തമാക്കി.
ENGLSH SUMMARY
Reports indicate that the DMK, led by M.K. Stalin, has decided to support the delimitation bills pertaining to the redrawing of electoral constituencies introduced by the Central Government. A resolution to this effect was passed during a meeting of the party’s Members of Parliament in Chennai, presided over by party president M.K. Stalin. Ahead of the special session of Parliament commencing on Monday, the Union Cabinet which met on Friday, November 27 had granted approval for the Constitution Bill, 2026, and the Delimitation Bill, 2026.