CPIM: ‘അഭിമുഖത്തിനിടെ മടിയിലിരുന്നു’; മുതിർന്ന സിപിഎം നേതാവിനെതിരെ ലൈംഗികാതിക്രമ പരാതിയുമായി മാധ്യമപ്രവർത്തക

CPIM Leader Tanmoy Bhattacharya Has Been Accused : അഭിമുഖം എടുക്കുന്നതിനിടെ സിപിഎം നേതാവ് ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയുമായി മാധ്യമപ്രവർത്തക. പരാതിയെ തുടർന്ന് ഇദ്ദേഹത്തെ പാർട്ടിയിൽ നിന്ന് പുറത്താക്കി.

CPIM: അഭിമുഖത്തിനിടെ മടിയിലിരുന്നു; മുതിർന്ന സിപിഎം നേതാവിനെതിരെ ലൈംഗികാതിക്രമ പരാതിയുമായി മാധ്യമപ്രവർത്തക

തന്മയ് ഭട്ടാചാര്യ (Image Courtesy - TV9 Bangla)

Published: 

28 Oct 2024 | 07:33 AM

മുതിർന്ന സിപിഎം നേതാവിനെതിരെ ലൈംഗികാതിക്രമ പരാതിയുമായി മാധ്യമപ്രവർത്തക. അഭിമുഖമെടുക്കാനായി വീട്ടിൽ പോയപ്പോൾ അനുവാദമില്ലാതെ തൻ്റെ ശരീരത്തിൽ സ്പർശിച്ചു എന്നും മടിയിൽ ഇരുന്നു എന്നുമാണ് മാധ്യമപ്രവർത്തകയുടെ പരാതി. ഇക്കാര്യം തൻ്റെ ഫേസ്ബുക്ക് ലൈവിലാണ് യുവതി ആരോപിച്ചത്. മുൻപും ഇങ്ങനെ അനുഭവമുണ്ടായെങ്കിലും പ്രത്യാഘാതം ഭയന്ന് താൻ പരാതിപ്പെട്ടില്ലെന്നും യുവതി പറഞ്ഞു.

ബംഗാൾ സിപിഎം നേതാവായ തന്മയ് ഭട്ടാചാര്യക്കെതിരെയാണ് യുവതിയുടെ വെളിപ്പെടുത്തൽ. “മുൻപും ഭട്ടാചാര്യയുടെ വീട്ടിൽ വന്ന് ഞാൻ അതിക്രമിക്കപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തിന് ആളുകളെ തൊടുന്ന സ്വഭാവമുണ്ട്. എൻ്റെ അദ്ദേഹം കയ്യിൽ തൊട്ടു. പ്രത്യാഘാതം ഭയന്ന് അന്ന് ഞാൻ പരാതിപ്പെട്ടില്ല. പക്ഷേ, ഇത്തവണ നടന്നത് ക്ഷമിക്കാവുന്നതായിരുന്നില്ല. ഫ്രെയിം സെറ്റ് ചെയ്യുന്നതിനിടെ ഒരു പ്രത്യേക സ്ഥലത്ത് ഇരിക്കാൻ ക്യാമറമാൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. ഞാനെവിടെ ഇരിക്കും എന്ന് ചോദിച്ചിട്ട് അദ്ദേഹം എൻ്റെ മടിയിലിരുന്നു. ഇതിൽ സിപിഎം നടപടിയെടുക്കുമോ എന്നറിയില്ല. പക്ഷേ, ഇതിൽ രാഷ്ട്രീയ താത്പര്യങ്ങളില്ല. ചിലർ ഇങ്ങനെയാണ്. അതവരുടെ വ്യക്തിപരമായ പ്രശ്നമാണ്.”- മാധ്യമപ്രവർത്തക പറഞ്ഞു. സംഭവത്തിൽ ബാരാനഗർ പോലീസ് സ്റ്റേഷനിൽ യുവതി പരാതിനൽകിയിട്ടുണ്ട്.

Also Read : TVK Party: ജാതി സെൻസസ് നടത്തണം; ഡിഎംകെ രാഷ്ട്രീയ എതിരാളി, പാർട്ടിയുടെ രാഷ്ട്രീയ നയങ്ങൾ വ്യക്തമാക്കി വിജയ്

തന്മയ് ഭട്ടാചാര്യ ആരോപണങ്ങൾ നിഷേധിച്ചു. മുൻപും പലതവണ ഈ മാധ്യമപ്രവർത്തക തൻ്റെ അഭിമുഖമെടുക്കാനായി വന്നിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ, തന്മയ് ഭട്ടാചാര്യയെ പുറത്താക്കി ആഭ്യന്തര അന്വേഷണം നടത്തുമെന്ന് സിപിഎം അറിയിച്ചു. മാധ്യമപ്രവർത്തക പാർട്ടിയ്ക്ക് പരാതിനൽകിയെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലീം പറഞ്ഞു. “ആരോപണം അതീവഗുരുതരമാണ്. പാർട്ടി ഇത്തരം പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നില്ല. അദ്ദേഹം എന്തിനാണ് വീട്ടിൽ വച്ച് അഭിമുഖം നൽകിയതെന്ന് മനസിലാവുന്നില്ല.”- മുഹമ്മദ് സലീം വ്യക്തമാക്കി.

പശ്ചിമ ബംഗാളിലെ പ്രബലനായ സിപിഎം നേതാവാണ് തന്മയ് ഭട്ടാചാര്യ. ദം ദം ഉത്തറിലെ മുൻ എംഎൽഎയാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബാരാനഗറിൽ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.

Loading...
Unable to load recommendations.
Follow Us
Related Stories
ബെംഗളൂരു എയര്‍പോര്‍ട്ട് റോഡില്‍ അണ്ടര്‍പാസ് നിര്‍മാണം; സദഹള്ളിയില്‍ ഗതാഗത നിയന്ത്രണം
BRICS 2026: ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം; ഭാരത് മണ്ഡപത്തിൽ പങ്കാളിത്ത രാജ്യങ്ങളുടെ ഓപ്പൺ സെഷൻ
BRICS 2026: ഇറാന്‍-യുഎഇ ബന്ധം ദൃഢമാക്കി ഇന്ത്യ; ബ്രിക്‌സ് ഉച്ചകോടിയില്‍ സുപ്രധാന ചുവടുവെപ്പ്‌
BRICS 2026 : മൂന്ന് ‘പരസ്പര’ തത്വങ്ങൾ; പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും കൂടിക്കാഴ്ച നടത്തി
ബ്രിക്സ് ആർക്കും എതിരല്ല, എല്ലാവരെയും ഒന്നിച്ച് കൊണ്ടുപോകാനാണ് ശ്രമം: പ്രധാനമന്ത്രി നരേന്ദ്ര മോദി
BRICS Summit 2026: ബ്രിക്സ് ഉച്ചകോടിക്കായി ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ് ഡൽഹിയിലെത്തി; തലസ്ഥാനത്ത് വൻ സുരക്ഷാ സന്നാഹം
പുഴുങ്ങിയ നേന്ത്രപ്പഴമോ പഴുത്തതോ ആരോ​ഗ്യത്തിന് നല്ലത്
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ