CPM Against DMK: വിജയ്‌യുടേത് റീൽ സർക്കാർ എന്ന ആരോപണം തെറ്റ്; ഡിഎംകെയെ രൂക്ഷമായി വിമർശിച്ച് സിപിഎം
CPM Support TVK: ജനരോഷത്തെ സാമൂഹിക മാധ്യമങ്ങളിലൂടെ കൃത്യമായി ഉപയോഗിക്കുകയാണ് ടിവികെ ചെയ്തതെന്നും, ഡിഎംകെ ഭരണത്തിലെ അനധികൃത സ്വത്ത് സമ്പാദനം, അഴിമതി, പ്രകൃതിവിഭവങ്ങളുടെ ചൂഷണം, സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങൾ എന്നിവയിലേക്ക് ജനശ്രദ്ധ എത്തിക്കാൻ ടിവികെയ്ക്ക് കഴിഞ്ഞെന്നും ഷണ്മുഖം പറഞ്ഞു. ടിവികെയുടെ വിജയത്തെ സോഷ്യൽ മീഡിയ സ്വാധീനത്തിലൂടെ നേടിയ വിജയമായി കുറച്ചുകാണാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ചെന്നൈ: ഡിഎംകെയ്ക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഎം രംഗത്ത് (CPM Strongly criticise DMK). ഡിഎംകെ നവ ഉദാര നയങ്ങൾ ആണ് പിന്തുടരുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പി ഷണ്മുഖം വിമർശിച്ചു. ടിവികെയുടേത് റീൽ സർക്കാർ എന്ന ഡിഎംകെയുടെ ആരോപണം തെറ്റാണെന്നും അദ്ദേഹം ചൂണ്ടികാട്ടി. ജനരോഷത്തെ സാമൂഹിക മാധ്യമങ്ങളിലൂടെ കൃത്യമായി ഉപയോഗിക്കുകയാണ് ടിവികെ ചെയ്തതെന്നും, ഡിഎംകെ ഭരണത്തിലെ അനധികൃത സ്വത്ത് സമ്പാദനം, അഴിമതി, പ്രകൃതിവിഭവങ്ങളുടെ ചൂഷണം, സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങൾ എന്നിവയിലേക്ക് ജനശ്രദ്ധ എത്തിക്കാൻ ടിവികെയ്ക്ക് കഴിഞ്ഞെന്നും ഷണ്മുഖം പറഞ്ഞു.
കോൺഗ്രസ് ഡിഎംകെയെ കൈവിട്ടതിനെ പിണറായി വിജയൻ അടക്കമുള്ള സിപിഎം നേതാക്കൾ വിമർശിക്കുമ്പോൾ ആണ് പാർട്ടിയുടെ തമിഴ്നാട് ഘടകം ഡിഎംകെയെ രൂക്ഷമായി വിമർശിച്ച് രംഗത്തെത്തിയിരിക്കുന്നത്. ടിവികെ സർക്കാരിന് പരസ്യ പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ് ഇപ്പോൾ ഷൺമുഖം രംഗത്തെത്തിയത്. ടിവികെയുടെ വിജയത്തെ സോഷ്യൽ മീഡിയ സ്വാധീനത്തിലൂടെ നേടിയ വിജയമായി കുറച്ചുകാണാൻ കഴിയില്ലെന്നും സംസ്ഥാനത്തെ ബാധിക്കുന്ന പ്രശ്‌നങ്ങൾ ഉയർത്തിക്കാട്ടുക മാത്രമാണ് അവർ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. ടിവികെ നേതാക്കൾക്ക് അനുഭവപരിചയമില്ലെങ്കിലും, പുതുതായി രൂപീകരിച്ച ഭരണകൂടം ഉടൻ തന്നെ ഭരണം എന്താണെന്ന് പഠിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഷൺമുഖം പറഞ്ഞു.
ALSO READ: “എവിടെ നോക്കിയാലും സ്വർണ്ണം”; രാജ്യത്തിൻ്റെ സ്വർണ്ണ ഖനിയായി മാറി ഈ ദക്ഷിണേന്ത്യൻ സംസ്ഥാനം !
തന്റെ എക്സിലൂടെയാണ് ഷൺമുഖം ഇക്കാരയം തുറന്നടിച്ചത്. ടിവികെ സർക്കാർ മൂന്ന് മാസത്തിൽ വീഴുമെന്ന എം കെ സ്റ്റാലിൻ്റെ പരാമർശത്തിനെതിരെ നേരത്തെ തമിഴ്നാട്ടിലെ സിപിഎം രംഗത്തെത്തിയിരുന്നു. സ്റ്റാലിൻ്റെ അനുമതിയോടെയാണ് സിപിഎം അടക്കമുള്ള പാർട്ടികൾ ടിവികെയെ പിന്തുണച്ചതെന്ന ഡിഎംകെ നേതാക്കളുടെ പ്രതികരണങ്ങളും സിപിഎമ്മിനെ പ്രകോപിപ്പിച്ചിരുന്നു. സിപിഎം സ്വതന്ത്ര പാർട്ടിയാണെന്നും നിലപാടെടുക്കാൻ ആരുടെയും അനുമതി ആവശ്യമില്ലെന്നുമാണ് തമിഴ്നാട്ടിലെ സിപിഎം നേതൃത്വം ഈ ആരോപണത്തിനെതിരെ പ്രതികരിച്ചത്.
തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം സിപിഎമ്മിന് മൂന്ന് വഴികളാണുണ്ടായിരുന്നതെന്ന് അദ്ദേഹം പറഞ്ഞു – ഭൂരിപക്ഷത്തിന് കുറവാണെങ്കിലും ഏറ്റവും കൂടുതൽ സീറ്റുകൾ നേടിയ ടിവികെയെ പിന്തുണയ്ക്കുക, രണ്ട് ഡിഎംകെ പിന്തുണയോടെ എഐഎഡിഎംകെ സർക്കാരിനെ പിന്തുണയ്ക്കുക, അല്ലെങ്കിൽ രാഷ്ട്രപതി ഭരണവും പുതിയ തിരഞ്ഞെടുപ്പും നേരിടുക. ഡിഎംകെ പിന്തുണയുള്ള എഐഎഡിഎംകെ സർക്കാർ രൂപീകരിക്കാനുള്ള സാധ്യത രാഷ്ട്രീയമായി അസാധ്യമാണെന്ന് ചൂണ്ടിക്കാട്ടി പാർട്ടി തള്ളിക്കളഞ്ഞതായും ഷൺമുഖം പറഞ്ഞു. എഐഎഡിഎംകെ – ബിജെപി സംഖ്യത്തെ അകറ്റി നിർത്താനാണ് ഞങ്ങൾ തിരഞ്ഞെടുപ്പിൽ പോരാടിയതെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനത്തിന്റെ രാഷ്ട്രീയ നിയന്ത്രണം ബിജെപി നയിക്കുന്ന കേന്ദ്ര സർക്കാരിന് കൈമാറാൻ സിപിഎം ഒട്ടും ആഗ്രഹിച്ചില്ല. അതുകൊണ്ട് തന്നെയാണ് ടിവികെ സർക്കാരിനെ പുറത്തുനിന്ന് പിന്തുണയ്ക്കാനുള്ള രാഷ്ട്രീയ തീരുമാനം പാർട്ടി കൈക്കൊണ്ടത്. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ഒരു സംവിധാനത്തെ കേന്ദ്രത്തിന് വിട്ടുകൊടുക്കാതെ, സംസ്ഥാനത്തിന്റെ തനത് രാഷ്ട്രീയത്തെ നിലനിർത്താൻ ഈ തീരുമാനം അനിവാര്യമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. വിജയ്‌യുടെ നേതൃത്വത്തിലുള്ള പുതിയ സർക്കാരിനെ പിന്തുണയ്ക്കുമ്പോഴും, ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കാൻ സർക്കാർ ബാധ്യസ്ഥരാണെന്ന് സിപിഎം ഓർമ്മിപ്പിച്ചു.
English Summary:
CPM state secretary P Shanmugam Strongly criticise DMK And Support TVK. TVK’s victory cannot be downplayed as one obtained through “social media influencing, and that they had only highlighted the problems plaguing the state.