Horoscope Today: കടുത്ത ശത്രുദോഷത്തിന് സാധ്യത, രാജയോഗം ഇവർക്കെല്ലാം… ഇന്നത്തെ രാശിഫലം
Daily Horoscope June 20 Saturday: ഇന്ന് നിങ്ങൾ നേരിടേണ്ടി വരുന്നത് എന്താകും? മേടം മുതൽ മീനം വരെയുള്ള രാശിക്കാരുടെ ആരോഗ്യം, സമ്പത്ത്, കരിയർ, ദാമ്പത്യജീവിതം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ സംഭവിക്കാൻ സാധ്യതയുള്ള സംഭവങ്ങളുടെ സൂചന പരിശോധിച്ചാലോ... 12 രാശികളുടെ സമ്പൂർണ്ണ ഫലം ഇതാ...
ഇന്ന് ജൂൺ 20 ശനിയാഴ്ച. ചെയ്തുതീർക്കാൻ നിരവധി കാര്യങ്ങളും ഉത്തരവാദിത്തങ്ങളുമുള്ള മറ്റൊരു ദിവസം. എന്നാൽ ഇന്ന് നിങ്ങൾ നേരിടേണ്ടി വരുന്നത് എന്താകും? ചില രാശിക്കാർക്ക് നേട്ടങ്ങളും സന്തോഷങ്ങളും വന്നുചേരുമ്പോൾ മറ്റുചിലർക്ക് ഇന്ന് നഷ്ടങ്ങൾ സംഭവിച്ചേക്കാം. മേടം മുതൽ മീനം വരെയുള്ള രാശിക്കാരുടെ ആരോഗ്യം, സമ്പത്ത്, കരിയർ, ദാമ്പത്യജീവിതം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ സംഭവിക്കാൻ സാധ്യതയുള്ള സംഭവങ്ങളുടെ സൂചന പരിശോധിച്ചാലോ… 12 രാശികളുടെ സമ്പൂർണ്ണ ഫലം ഇതാ…
സമ്പൂർണ രാശിഫലം
മേടം
മേടം രാശിക്കാർക്ക് ഇന്ന് ചില വെല്ലുവിളികൾ നേരിടേണ്ടി വന്നേക്കും. കാര്യപരാജയം, മാനസിക സംഘർഷങ്ങൾ തുടങ്ങിയവയ്ക്ക് സാധ്യത. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ പുലർത്തേണം. അപ്രതീക്ഷിത ചെലവുകൾക്കും സാധ്യത.
ഇടവം
ഇടവം രാശിക്കാർക്കും ഇന്ന് പ്രതികൂലങ്ങൾ വന്നുചേരാം. കാര്യപരാജയം, മാനസിക സംഘർഷങ്ങൾ, സ്വസ്ഥത കുറവ്, അഭിപ്രായവ്യത്യാസം എന്നിവ കാണുന്നു. സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധ പുലർത്തുക.
മിഥുനം
മിഥുനം രാശിക്കാർക്ക് ഇന്ന് അനുകൂല ദിവസമാണ്. കാര്യവിജയം, മത്സരവിജയം, തൊഴിൽലാഭം, സ്ഥാനക്കയറ്റം എന്നിവ കാണുന്നു. തൊഴിലന്വേഷണങ്ങൾ വിജയിക്കാം. ആരോഗ്യസ്ഥിതി മെച്ചമായിരിക്കും.
കർക്കടകം
കർക്കടകം രാശിക്കാർ ഇന്നത്തെ ദിവസം ശ്രദ്ധ പുലർത്തണം. കാര്യപരാജയം, അഭിമാനക്ഷതം എന്നിവയ്ക്ക് സാധ്യത. വേണ്ടപ്പെട്ടവർ അകന്നേക്കാം. ആരോഗ്യകാര്യങ്ങളിലും സാമ്പത്തിക കാര്യങ്ങളിലും ജാഗ്രത പാലിക്കേണം.
ചിങ്ങം
ചിങ്ങം രാശിക്കാർക്കും ഇന്ന് നേട്ടങ്ങളുടെ ദിവസമാണ്. മത്സരവിജയം, അംഗീകാരം, ശത്രുക്ഷയം എന്നിവ കാണുന്നു. തൊഴിലന്വേഷണങ്ങൾ വിജയിക്കാം. ആരോഗ്യസ്ഥിതി മെച്ചമായിരിക്കും.
കന്നി
കന്നി രാശിക്കാർക്ക് ഇന്ന് കാര്യതടസ്സം, അഭിമാനക്ഷതം, ശത്രുദോഷം എന്നിവ കാണുന്നു. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ പുലർത്തുക. ഇരുചക്രവാഹന യാത്രക്കാർ സൂക്ഷിക്കേണ്ടതാണ്.
തുലാം
തുലാം രാശിക്കാർക്ക് ഇന്ന് കാര്യവിജയം, മത്സരവിജയം, അംഗീകാരം എന്നിവ കാണുന്നു. ബിസിനസിൽ ലാഭം സംഭവിക്കും. പുതിയ സംരംഭങ്ങൾ ആരംഭിക്കാൻ അനുകൂല ദിവസമാണ്.
വൃശ്ചികം
വൃശ്ചികം രാശിക്കാർക്കും ഇന്ന് അനുകൂല ദിവസമാണ്. കാര്യവിജയം, ശത്രുക്ഷയം, അംഗീകാരം എന്നിവ കാണുന്നു. ആരോഗ്യസ്ഥിതി മെച്ചമായിരിക്കും. അപ്രതീക്ഷിത നേട്ടങ്ങളും സാമ്പത്തിക ലാഭങ്ങളും വന്നുചേർന്നേക്കാം.
ധനു
ധനു രാശിക്കാർക്ക് ഇന്ന് കാര്യതടസം, ശത്രുശല്യം, മാനസിക സംഘർഷങ്ങൾ എന്നിവ കാണുന്നു. കുടുംബത്തിൽ കലഹങ്ങൾക്ക് സാധ്യത. വാഹനങ്ങൾ കൈകാര്യം ചെയ്യുന്നവർ ശ്രദ്ധ പുലർത്തുക.
മകരം
മകരം രാശിക്കാർക്ക് ഇന്ന് ചില വെല്ലുവിളികൾ നേരിടേണ്ടി വന്നേക്കാം. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ പുലർത്തേണം. കാര്യപരാജയം, ശത്രുദോഷങ്ങൾ, അഭിമാന ക്ഷതം എന്നിവ കാണുന്നു. സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധയോടെ തീരുമാനങ്ങളെടുക്കേണം. അപ്രതീക്ഷിത ചെലവുകൾക്ക് സാധ്യത.
കുംഭം
കുംഭം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങളുടെ ദിവസമാണ്. കാര്യവിജയം, മത്സരവിജയം, സുഹൃദ്സമാഗമം എന്നിവ കാണുന്നു. യാത്രകൾക്ക് സാധ്യത. ആരോഗ്യ സ്ഥിതി മെച്ചമായിരിക്കും.
മീനം
മീനം രാശിക്കാർക്ക് ഇന്ന് അനുകൂല ദിവസമാണ്. കാര്യവിജയം, മത്സരവിജയം, നേട്ടങ്ങൾ, അംഗീകാരം, സ്ഥാനക്കയറ്റം എന്നിവ കാണുന്നു. ആരോഗ്യ സ്ഥിതി മെച്ചമായിരിക്കും. പുതിയ കോഴ്സുകളിലേക്ക് പ്രവേശനം ലഭിച്ചേക്കും.
(നിരാകരണം: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളവയാണ്. ടിവി9 മലയാളം സ്ഥിരീകരിക്കുന്നില്ല.)
English Summary:
Daily Horoscope June 20 Saturday, Astrological Predictions For Cancer, Virgo, Capricorn, And All Zodiac Signs. Aries people may face some challenges today. There is a possibility of failure in work, mental conflicts, etc. You should pay attention to your health.