സൈനിക ശക്തി വർധിപ്പിക്കാൻ ഒരു ലക്ഷം കോടി രൂപയുടെ ആയുധങ്ങൾ വാങ്ങാൻ കേന്ദ്രം; പ്രതിരോധ കൗൺസിലിൻ്റെ അനുമതിയായി
തദ്ദേശീയമായി ആയുധസംഭരണം നടത്താനാണ് കേന്ദ്രം ഒരുങ്ങുന്നത്. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിൻ്റെ അധ്യക്ഷതയിൽ ചേർന്ന് പ്രതിരോധ കൗണിസിലാണ് ആയുധസംഭരണത്തിനായി അനുമതി നൽകിയത്.

Representative Image
രാജ്യത്തിൻ്റെ പ്രതിരോധ ശക്തി വർധിപ്പിക്കുന്നതിൻ്റെ ഭാഗമായി 1.05 ലക്ഷം കോടി രൂപയോളം വരുന്ന ആയുധങ്ങൾ വാങ്ങാൻ കേന്ദ്രത്തിൻ്റെ പ്രതിരോധ കൗൺസിലിൻ്റെ (ഡിഫെൻസ് അക്വിസിഷൻ കൗൺസിൽ) അനുമതി. കേന്ദ്ര മുന്നോട്ട് വെച്ച് പത്ത് ആവശ്യങ്ങൾക്ക് അനുമതി നൽകികൊണ്ടാണ് ഡിഎസി മിസൈലുകളും ഇലക്ട്രോണിക് യുദ്ധസാമഗ്രികൾ ഉൾപ്പെടെയുള്ളവ വാങ്ങാൻ തീരുമാനമായിരിക്കുന്നത്. പ്രതിരോധ മന്ത്രി രാജ്നാഥ സിങ്ങ് അധ്യക്ഷനായ കൗൺസിലാണ് ആയുധങ്ങളുടെ സംഭരണം നടത്താൻ അനുമതി നൽകിയിരിക്കുന്നത്.
കവചിത റിക്കവറി വാഹനങ്ങൾ, ഇലക്ട്രോണിക് വാർഫെയർ സിസ്റ്റം, ത്രിതല സേവനങ്ങൾക്കായുള്ള സംയോജിത കോമൺ ഇൻവെന്ററി മാനേജ്മെന്റ് സിസ്റ്റം, ഉപരിതലത്തിൽ നിന്ന് എയർ മിസൈലുകൾ എന്നിവ വാങ്ങുന്നതിനാണ് ഡിഎസി അനുമതി നൽകിട്ടുള്ളത്. ഇവ ഉയർന്ന ചലനാത്മകത, ഫലപ്രദമായ വ്യോമ പ്രതിരോധം, മികച്ച വിതരണ ശൃംഖല മാനേജുമെന്റ്, സായുധ സേനയുടെ പ്രവർത്തന തയ്യാറെടുപ്പ് വർദ്ധിപ്പിക്കുമെന്ന് പ്രതിരോധ മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു.
മൂറഡ് മൈനുകൾ, മൈൻ കൗണ്ടർ മെഷർ വെസലുകൾ, സൂപ്പർ റാപ്പിഡ് ഗൺ മൗണ്ട്, സബ്മെർസിബിൾ ഓട്ടോണമസ് വെസലുകൾ എന്നിവ വാങ്ങുന്നതിനും ഡിഎസി അനുമതി നൽകിട്ടുണ്ട്. തദ്ദേശീയമായി ആയുധസംഭരണം നടത്താനാണ് കേന്ദ്രം ഒരുങ്ങുന്നത്