Delhi Metro: യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്! ഡല്‍ഹി മെട്രോയുടെ സമയം മാറി
Big Update Delhi Metro to Run from 3 AM Check New Schedule: മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് സുഗമവും സമയബന്ധിതവുമായ യാത്ര ഉറപ്പാക്കുക ലക്ഷ്യമിട്ടാണ് നീക്കം. മാത്രമല്ല, റോഡില്‍ തിരക്ക് കുറയ്ക്കാനും മെട്രോ സര്‍വീസ് സമയത്തില്‍ മാറ്റം വരുത്തുന്നത് സഹായിക്കുമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. ഏപ്രില്‍ ഞായറാഴ്ച പുലര്‍ച്ചെ 3 മണി മുതല്‍ ട്രെയിന്‍ സര്‍വീസ് ആരംഭിക്കുമെന്ന് ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ അറിയിച്ചു.
ഡല്‍ഹി മെട്രോയുടെ സമയക്രമത്തില്‍ ചെറിയ മാറ്റം. ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടക്കുന്ന മാരത്തണ്‍ മത്സരമായ പിഎന്‍ബി സോള്‍ജിയറാഥണില്‍ പങ്കെടുക്കുന്നവര്‍ക്കായാണ് മാറ്റം കൊണ്ടുവരുന്നത്. തിരഞ്ഞെടുത്ത റൂട്ടുകളില്‍ ഏപ്രില്‍ ഞായറാഴ്ച പുലര്‍ച്ചെ 3 മണി മുതല്‍ ട്രെയിന്‍ സര്‍വീസ് ആരംഭിക്കുമെന്ന് ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ അറിയിച്ചു.
മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് സുഗമവും സമയബന്ധിതവുമായ യാത്ര ഉറപ്പാക്കുക ലക്ഷ്യമിട്ടാണ് നീക്കം. മാത്രമല്ല, റോഡില്‍ തിരക്ക് കുറയ്ക്കാനും മെട്രോ സര്‍വീസ് സമയത്തില്‍ മാറ്റം വരുത്തുന്നത് സഹായിക്കുമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍.
ഡല്‍ഹി മെട്രോ പുതുക്കിയ സമയക്രമം
സമയ്പൂര്‍ ബദ്ലി മുതല്‍ മില്ലേനിയം സിറ്റി സെന്റര്‍ ഗുരുഗ്രാം വരെയുള്ള യെല്ലോ ലൈന്‍
ദ്വാരക സെക്ടര്‍ 21 മുതല്‍ നോയിഡ ഇലക്ട്രോണിക് സിറ്റി/വൈശാലി വരെയുള്ള ബ്ലൂ ലൈന്‍
കശ്മീരി ഗേറ്റ് മുതല്‍ രാജ നഹര്‍ സിംഗ് വരെയുള്ള വയലറ്റ് ലൈന്‍
തുടങ്ങിയ റൂട്ടുകളിലാണ് ആദ്യഘട്ട സര്‍വീസ് ആരംഭിക്കുന്നത്. ഈ റൂട്ടുകളിലെ ട്രെയിനുകള്‍ പുലര്‍ച്ചെ 3 മണി മുതല്‍ 6 മണി വരെ 30 മിനിറ്റ് ഇടവേളകളില്‍ സര്‍വീസ് നടത്തും. അതിന് ശേഷം ഞായറാഴ്ചയിലെ പതിവ് സര്‍വീസുകളിലേക്ക് കടക്കുന്നതാണ്. മറ്റ് മെട്രോ ലൈനുകളില്‍ മാറ്റമില്ല.
എന്താണ് പിഎന്‍ബി സോള്‍ജിയറത്തോണ്‍ മാരത്തണ്‍?
ഇന്ത്യന്‍ സായുധ സേനയെ ആദരിക്കുന്നതിനായി പഞ്ചാബ് നാഷണല്‍ ബാങ്ക് സംഘടിപ്പിക്കുന്ന മാര്‍ക്യൂ ഹാഫ് മാരത്തണ്‍ ആണ് പിഎന്‍ബി സോള്‍ജിയറത്തോണ്‍. സൈനികര്‍ക്കൊപ്പം ഓടുക സൈനികര്‍ക്കായി ഓടുക എന്ന പ്രമേയത്തിലാണ് പരിപാടി.