AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

ഡൽഹി പോലീസ് ബ്ലോക്ക് ചെയ്ത് 400 ഓളം പാക് സോഷ്യൽ മീഡിയ പേജുകൾ

ഓപ്പറേഷന് സിന്ദൂരില് സജീവമായ അതേ സോഷ്യൽ മീഡിയ ഹാണ്ടിലുകളായിരുന്നു ഇവ. പൊതുജനങ്ങളെ പ്രകോപിപ്പിക്കുകയും യുവാക്കളുടെ ശ്രദ്ധ തിരിക്കുകയും ചെയ്യുക എന്ന ഒരേയൊരു ലക്ഷ്യമേയുള്ളൂ ഈ ഹാൻഡിലുകൾക്ക്, വിവരങ്ങൾ ഷെയർ ചെയ്യുമ്പോൾ കൃത്യമായി പരിശോധിക്കണം എന്നും ഡിസിപി തൻ്റെ വീഡിയോയിൽ പറയുന്നു. പൊതുജനങ്ങളെ പ്രകോപിപ്പിക്കുകയും യുവാക്കളുടെ ശ്രദ്ധ തിരിക്കുകയും ചെയ്യുക എന്ന ലക്ഷ്യമാണ് ഈ ഹാൻഡിലുകൾക്ക്.

ഡൽഹി പോലീസ് ബ്ലോക്ക് ചെയ്ത്  400 ഓളം പാക് സോഷ്യൽ മീഡിയ പേജുകൾ
Delhi Police Blocked Social Media PagesImage Credit source: PTI / Photos
Arun Nair
Arun Nair | Updated On: 24 Jul 2026 | 01:39 PM

ന്യൂഡൽഹി: വിദ്യാർത്ഥി പ്രക്ഷോഭവുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങളും അഭ്യൂഹങ്ങളും വ്യാജ ഉള്ളടക്കങ്ങളും പ്രചരിപ്പിക്കുന്ന 400 ലധികം സോഷ്യൽ മീഡിയ ഹാൻഡിലുകൾ ബ്ലോക്ക് ചെയ്ത് ഡൽഹി പോലീസ്. ഓപ്പറേഷൻ സിന്ദൂറിൻ്റെ സമയത്തും ഇവയിൽ പലതും ആക്ടീവായിരുന്നെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ സുമിത് ഝാ വ്യാഴാഴ്ച വൈകുന്നേരം ഡൽഹി പോലീസ് പങ്കുവെച്ച വീഡിയോ പ്രസ്താവനയിൽ പറയുന്നു.

വ്യാജ വിവരങ്ങളും അഭ്യൂഹങ്ങളും പ്രചരിപ്പിച്ച് സാഹചര്യം മുതലെടുക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരത്തിൽ സോഷ്യൽ മീഡിയയിലൂടെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാൻ ഉപയോഗിക്കുന്നതായി കണ്ടെത്തിയ 400 ലധികം പാകിസ്താൻ സോഷ്യൽ മീഡിയ ഹാൻഡിലുകൾ കണ്ടെത്തിയിട്ടുണ്ട്. അവ തടയുകയാണെന്നും ഡിസിപി വീഡിയോയിൽ പറയുന്നു.  പൊതുജനങ്ങളെ പ്രകോപിപ്പിക്കുകയും യുവാക്കളുടെ ശ്രദ്ധ തിരിക്കുകയും ചെയ്യുക എന്ന ഒരേയൊരു ലക്ഷ്യമാണ് ഈ ഹാൻ്റിലുകൾക്ക്.

Also Read: Jantar Mantar Protest: 26 ദിവസത്തെ നിരാഹാര സമരം അവസാനിപ്പിച്ച് സോനം വാങ്ചുക്ക്; ആരോഗ്യം വേഗത്തില്‍ വീണ്ടെടുക്കാന്‍ പ്രാര്‍ത്ഥിക്കുമെന്ന് പ്രധാനമന്ത്രി

വ്യാജ പോസ്റ്റുകൾ, എഡിറ്റ് ചെയ്ത വീഡിയോകൾ, അജ്ഞാതരായ ആളുകളിൽ നിന്നുള്ള വിവരങ്ങൾ എന്നിവയാൽ പ്രകോപിതരാകരുതെന്ന് പോലീസ് വിദ്യാർത്ഥികളോട് ആവശ്യപ്പെട്ടു.സോഷ്യൽ മീഡിയയിൽ ഏതെങ്കിലും പോസ്റ്റ് പങ്കുവെക്കുന്നതിന് മുൻപ് അതിൻ്റെ ആധികാരികതയും വസ്തുതകളും പരിശോധനയ്ക്ക് വിധേയമാക്കം. യുവാക്കൾ സാമൂഹിക വിരുദ്ധ ശക്തികളുടെ കൈകളിലെ കളിപ്പാവകളായി മാറരുതെന്ന് ഡൽഹി പോലീസ് വ്യക്തമാക്കി.

ജനാധിപത്യത്തിൽ സമാധാനപരമായി പ്രതിഷേധിക്കാൻ പൗരന്മാർക്ക് അവകാശമുണ്ടെന്നും ഡൽഹി പോലീസ് എപ്പോഴും ആ അവകാശത്തെ മാനിക്കുമെന്നും ഡിസിപി വ്യക്തമാക്കി. എങ്കിലും, പ്രതിഷേധങ്ങളുടെ പേരിൽ ക്രമസമാധാനം തകർക്കാനുള്ള ശ്രമങ്ങൾ അനുവദിക്കില്ലെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. സമാധാനം നിലനിർത്താനും സമാധാനം നിലനിർത്തുന്നതിൽ നിയമ നിർവ്വഹണ ഏജൻസികളുമായി പൂർണ്ണമായും സഹകരിക്കാനും ഡൽഹി പോലീസ് എല്ലാ ജനങ്ങളോടും അഭ്യർത്ഥിച്ചു.

വീഡിയോ കാണാം

English Summary

Delhi Police Blocked 400 Social Media Page Spreading fake content. Warned Youth’s Do not share Content’s from Unknown Sources.

Follow Us