5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Kerala Election Exit Poll 2024: കനൽ കെടുമോ? കേരളത്തിൽ സിപിഎമ്മിന് പൂജ്യം; എക്സിറ്റ് പോൾ ഫലങ്ങൾ

Exit Poll Results 2024: എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവരുമ്പോൾ 1-4 വരെയുള്ള സീറ്റ് വരെയാണ്. ഇന്ത്യടു‍ഡേ ആക്സിസ് മൈ ഇന്ത്യ ഒരു സീറ്റും ടൈസ് നൗ നാലു സീറ്റും ഇന്ത്യ ടിവി 3-5 സീറ്റും എബിപി സി വോട്ടർ പൂജ്യം വോട്ടും ലഭിക്കുമെന്നാണ് പ്രചിച്ചിരിക്കുന്നത്.

Kerala Election Exit Poll 2024: കനൽ കെടുമോ? കേരളത്തിൽ സിപിഎമ്മിന് പൂജ്യം; എക്സിറ്റ് പോൾ ഫലങ്ങൾ
Follow Us
aswathy-balachandran
Aswathy Balachandran | Updated On: 01 Jun 2024 22:06 PM

തിരുവനന്തപുരം : കേരളത്തിൽ ലോക്സഭ തിരഞ്ഞെടുപ്പ് 2024 എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തു വരുമ്പോൾ ഇടതുപക്ഷത്തിന് വൻ തിരിച്ചടി.  ഇന്ത്യടു‍ഡേ ആക്സിസ് മൈ ഇന്ത്യ ഒരു സീറ്റും ടൈസ് നൗ നാലു സീറ്റും ഇന്ത്യ ടിവി 3-5 സീറ്റും എബിപി സി വോട്ടർ പൂജ്യം വോട്ടും ലഭിക്കുമെന്നാണ് പ്രചിച്ചിരിക്കുന്നത്.
കേരളത്തിൽ എൻഡിഎക്ക് വോട്ട് വര്‍ധന പ്രവചിച്ച് ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ പ്രവചനം.

ഇതിൽ കേരളത്തിൽ തൃശ്ശൂരും തിരുവനന്തപുരം ബിജെപി നേടുമെന്നും പ്രവചനങ്ങളിൽ പറയുന്നു. യുഡിഎഫ് തേർവാഴ്ചയായിരിക്കും കേരളത്തിൽ എന്നാണ് ഫലങ്ങൾ വ്യക്തമാക്കുന്നത്. ഇന്ത്യാ ടുഡേ-ആക്സിസ് മൈ ഇന്ത്യ, ടൈംസ് നൗ-ഇടിജി, എബിപി സീവോട്ടർ, ഇന്ത്യ ടിവി-സിഎൻഎക്സ് എന്നിവയുടെ സർവേകളാണ് പുറത്തുവന്നത്. പല ഫലങ്ങളും ബി.ജെപി അനുകൂലമായാണ് പുറത്തു വരുന്നത്. ഫലങ്ങൾ പുറത്തുവരുമ്പോൾ തെലങ്കാനയും കേരളവുമാണ് അടിമുടി ഞെട്ടിക്കുന്നത്.

സിപിഎം 2 ഉം, സിപിഐ 1 ഉം, കേരള കോൺഗ്രസ്സ് എം-1 ഉം മുസ്ലീം ലീഗ് 2 ഉം സീറ്റുകൾ നേടുമ്പോൾ ബിജെപിയും ഇത്തവണ അക്കൗണ്ട്‌ തുറക്കുമെന്ന് കണക്കുകൾ പറയുന്നു. കൃത്യമായി പറഞ്ഞാൽ യുഡിഎഫ് 15 ഉം, എൽഡിഎഫ് 4 ഉം സീറ്റുകൾ നേടുമ്പോൾ ബിജെപി തൃശ്ശൂരിൽ വിജയിക്കും എന്നും ടിവി-9 ഭാരത് വർഷ് പോൾ സ്റ്റാർട്ട് ഫലങ്ങൾ പ്രവചിക്കുന്നു.

2019-ലെ എക്സിറ്റ് പോൾ ഫലങ്ങൾ കേരളത്തിൽ കോൺഗ്രസ്സ് എൻഡിഎ അനുകൂല തംരംഗമായിരുന്നു പ്രവചിച്ചിരുന്നത്. എന്നാൽ ബിജെപിക്ക് അക്കൗണ്ട്‌ തുറക്കാനായില്ല. അന്നത്തെ എക്സിറ്റ് പോൾ ഫലങ്ങളിൽ ന്യൂസ്-18 ൻ്റെ ഒഴികെ മറ്റ് മൂന്ന് പ്രധാന എക്‌സിറ്റ് പോൾ ഫലങ്ങളും പറഞ്ഞത് കേരളത്തിലെ 20 സീറ്റുകളിൽ 15-16 സീറ്റുകളിലും കോൺഗ്രസ് മുന്നേറ്റം എന്നായിരുന്നു.

Latest News