AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

‌Hair Transplant Death: മുടി മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയക്ക് വിധേയനായ യുവ എഞ്ചിനീയർ മരിച്ചു; കാരണം അണുബാധ

Death Due to Hair Transplant: ഒരു മാസം മുമ്പാണ് കഷണ്ടി മാറ്റാൻ വിനീത ആശുപത്രിയിൽ ശസ്ത്രക്രിയക്ക് വിധേയനായത്. മണിക്കൂറുകൾ നീണ്ട ശസ്ത്രക്രിയക്കു ശേഷം പെട്ടന്നുതന്നെ ആരോഗ്യം വഷളായി , തുടർന്നാണ് മരണം സംഭവിച്ചത്.

‌Hair Transplant Death: മുടി മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയക്ക് വിധേയനായ യുവ എഞ്ചിനീയർ മരിച്ചു; കാരണം അണുബാധ
Hair Transplant
Sarika KP
Sarika KP | Published: 15 May 2025 | 02:39 PM

‌മുടി മാറ്റിവെയ്ക്കൽ ശസ്ത്രക്രിയക്ക് വിധേയനായ യുവാവ് മരിച്ചു. ഗോരഖ്പൂർ സ്വദേശി വിനീത് ദുബെയാണ് മരിച്ചത്. കാൺപൂരിൽ പവർ പ്ലാന്റിൽ അസിസ്റ്റന്റ് എഞ്ചിനീയറായി ജോലി ചെയ്യുകയായിരുന്നു വിനീത്. ‌ ഒരു മാസം മുമ്പാണ് കഷണ്ടി മാറ്റാൻ വിനീത ആശുപത്രിയിൽ ശസ്ത്രക്രിയക്ക് വിധേയനായത്. മണിക്കൂറുകൾ നീണ്ട ശസ്ത്രക്രിയക്കു ശേഷം പെട്ടന്നുതന്നെ ആരോഗ്യം വഷളായി , തുടർന്നാണ് മരണം സംഭവിച്ചത്.

കഴിഞ്ഞ മാസം 12-ാം തീയതിയാണ് കാൺപൂരിലെ കല്യാൺപൂരിലുള്ള ഒരു സ്വകാര്യ ക്ലിനിക്കിൽ മുടി മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്താൻ വിനീത് തീരുമാനിച്ചു. സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച പരസ്യം കണ്ടാണ് യുവാവ് ഇവിടെയെത്തിയത്. തുടർന്ന്, മുടി മാറ്റിവയ്ക്കൽ ശസ്ത്രക്രീയ ആരംഭിക്കുകയായിരുന്നു. എന്നാൽ അല്പ സമയം കഴിഞ്ഞപ്പോൾ തന്നെ വിനീതിന്റെ മുഖം വീർത്തു. ഇതോടെ ആരോഗ്യനില വഷളായി. ഡോക്ടർ തന്നെ വിനീതിന്റെ ഭാര്യയെ വിളിച്ച് ഇക്കാര്യം പറഞ്ഞു. എന്നാൽ ഇയാൾ തന്റെ പേര് വിവരങ്ങൾ വെളിപ്പെടുത്തിയിരുന്നില്ല.

Also Read:തോൽക്കുമെന്ന് കരുതി; റിസൾട്ട് വന്നപ്പോൾ ജസ്റ്റ് പാസ്, പിന്നെ ഘോഷയാത്രയോടെ വൻ ആഘോഷം; വീഡിയോ വൈറൽ

ആരോ​ഗ്യനില വഷളായതിനെ തുടർന്ന് മറ്റൊരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു വിനീത് കഴിഞ്ഞ മാസം 15-ാം തീയതി മരണപ്പെടുകയായിരുന്നു. ട്രാൻസ്പ്ലാൻറ് കൃത്യമായ രീതിയിൽ നടകാത്തതാണ് അണുബാധയ്ക്ക് കാരണമെന്നാണ് ശസ്ത്രക്രിയ നടത്തിയ ഡോക്ടർ പറയുന്നത്. ഇതോടെ വിനീതിന്റെ ഭാര്യ മുഖ്യമന്ത്രിക്ക് പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ഡോക്ടർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് എസിപി അഭിഷേക് പാണ്ഡെ പറഞ്ഞു. കേസിൽ അന്വേഷണം ആരംഭിച്ച പോലീസ് വിനീതിന്റെ വീഡിയോ, ഓഡിയോ കോളുകളും തെളിവായി ഹാജരാക്കി.