‘മെയ്ഡ് ഇന്‍ ഭാരത്’ എന്നത് ലോകത്തിലെ ഏറ്റവും മികച്ചതാകണം; ബിസിനസ്സ് പ്രമുഖരോട് സദ്ഗുരു

മെയ്ഡ് ഇന്‍ ഭാരത്' എന്നത് ലോകത്തിലെ ഗുണനിലവാരത്തിന്റെ അടയാളമായി മാറണമെന്ന് സദ്ഗുരു.

മെയ്ഡ് ഇന്‍ ഭാരത് എന്നത് ലോകത്തിലെ ഏറ്റവും മികച്ചതാകണം; ബിസിനസ്സ് പ്രമുഖരോട് സദ്ഗുരു

Sadhguru

Updated On: 

28 Feb 2026 | 04:46 PM

കോയമ്പത്തൂർ: ‘മെയ്ഡ് ഇന്‍ ഭാരത്’ എന്നത് ലോകത്തിലെ ഗുണനിലവാരത്തിന്റെ അടയാളമായി മാറണമെന്ന് സദ്ഗുരു. കോയമ്പത്തൂരിലെ ഈഷ യോഗ സെന്ററിൽ നടന്ന 3 ദിവസത്തെ ‘ബ്രാൻഡ് ഇൻസൈറ്റ്’ നേതൃത്വ പരിപാടിയിലാണ് ബിസിനസ് പ്രമുഖരോട് സദ്ഗുരു ഇക്കാര്യം ആഹ്വാനം ചെയ്തത്. രാഷ്ട്രത്തിന്റെ ബ്രാന്‍ഡ് മികച്ചതാകുമ്പോള്‍ പൗരന്റെ അന്തസും വര്‍ധിക്കുമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

പത്ത് വർഷം മുമ്പുള്ളതിനേക്കാൾ ഇന്ന് ആളുകൾ ഇന്ത്യൻ പാസ്‌പോർട്ടിനെ കുറച്ചുകൂടി ആദരവോടെയാണ് നോക്കുന്നതെന്ന് സദ്ഗുരു ചൂണ്ടിക്കാട്ടി. ബ്രാന്‍ഡുകള്‍ മികച്ചതാകേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ‘ഇന്ത്യന്‍ പാസ്‌പോര്‍ട്ട്’ ഉദാഹരണമായി പരാമര്‍ശിച്ചത്.

കോയമ്പത്തൂരിലെ ഈഷ യോഗ സെന്ററിൽ നടന്ന ബ്രാൻഡ് ഇൻസൈറ്റിന്റെ സെഷനിൽ നൂറിലധികം ബ്രാൻഡ് മാനേജർമാർ, ബിസിനസ്സ് ഉടമകൾ, സി-സ്യൂട്ട് എക്സിക്യൂട്ടീവുകൾ എന്നിവർ പങ്കെടുത്തു. ഇവരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു സദ്ഗുരു.

‘മെയ്ഡ് ഇന്‍ ഭാരത്’ എന്നാൽ അതാണ് ഏറ്റവും മികച്ചതെന്ന് ഉറപ്പാക്കണം. അത്തരത്തിലുള്ള ബ്രാന്‍ഡാകണം നിര്‍മ്മിക്കേണ്ടത്. പലരും വിദേശത്തേക്ക് യാത്ര ചെയ്യുന്നവരാണ്. കുറച്ചു വർഷങ്ങളായി വിദേശരാജ്യങ്ങളിൽ ഇന്ത്യൻ പാസ്‌പോർട്ട് കാണിക്കുമ്പോൾ ലഭിക്കുന്ന ബഹുമാനം വര്‍ധിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അങ്ങനെയായിരിക്കണം ബ്രാന്‍ഡിങ് നടത്തേണ്ടത്. ഇന്ത്യ ബോധപൂര്‍വം ബ്രാന്‍ഡ് നിര്‍മ്മിക്കുകയായിരുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു.

ഇന്ത്യ എന്ന ബ്രാൻഡ് ഒരു നിശ്ചിത തലത്തിലേക്ക് ഉയർന്നാൽ, മറ്റ് ഇന്ത്യൻ ബ്രാൻഡുകൾക്ക് ലോക വിപണിയിലേക്കുള്ള വാതിലുകൾ വളരെ എളുപ്പത്തിൽ തുറക്കപ്പെടുമെന്നും സദ്ഗുരു പറഞ്ഞു. യോഗയുടെ ഫലപ്രാപ്തി ലോകപ്രശസ്തമാണ്. എന്നാല്‍ മോശം സ്വാധീനം മൂലം യോഗയുടെ സ്വാധീനം പരിമിതപ്പെട്ടതായും സദ്ഗുരു ചൂണ്ടിക്കാട്ടി. ബ്രാൻഡിംഗ് സ്വാധീനശക്തിയുടെ ഒരു ഭാഗമാണെന്നും അദ്ദേഹം വ്യക്തമാക്കി.

2023-ലാണ്‌ സദ്ഗുരു ബ്രാൻഡ് ഇൻസൈറ്റിന് തുടക്കം കുറിച്ചത്. ബ്രാൻഡ് ഇൻസൈറ്റ് പ്രോഗ്രാമിന്റെ ആറാം പതിപ്പ് ഫെബ്രുവരി 27 മുതല്‍ മാര്‍ച്ച് ഒന്ന് വരെ നടക്കും. അനിഷ മോട്ട്‌വാനി (ഫൗണ്ടർ & സി.ഇ.ഒ, സ്റ്റോം ദ നോം), അമീൻ ഹഖ് (സ്ഥാപകൻ, സ്റ്റോറിവാലസ്), കൃഷ്ണൻ സുബ്രഹ്മണ്യൻ (പ്രിൻസിപ്പൽ പാർട്ണർ, ഡിസ്റപ്ഷൻ കൺസൾട്ടിംഗ്), രാഹുൽ ജൗഹാരി (സ്ഥാപകന്‍ &മാനേജിംഗ് പാർട്ണർ, ഫ്ലിബ്ബർ കൺസൾട്ടിംഗ്), സോണാൽ ഡാബ്രൽ (ക്രിയേറ്റീവ് കൺസൾട്ടന്റ്‌, മുൻ ചീഫ് ക്രിയേറ്റീവ് ഓഫീസർ, ഒഗിൽവി, സൗത്ത് ആൻഡ് സൗത്ത്-ഈസ്റ്റ് ഏഷ്യ), നാരായൺ ദേവനാഥൻ (പ്രസിഡന്റ് & ചീഫ് സ്ട്രാറ്റജി ഓഫീസർ, ഡെന്റ്സു സൗത്ത് ഏഷ്യ) എന്നിവര്‍ പങ്കെടുക്കുന്നുണ്ട്.

ഈ പരിപാടിയിലൂടെ കേസ് സ്റ്റഡികൾ, വർക്ക്ഷോപ്പുകൾ, സദ്ഗുരുവിന്റെ ഉൾക്കാഴ്ചകൾ എന്നിവയിലൂടെ ബിസിനസ്സ് പ്രമുഖർക്ക് മാർഗ്ഗനിർദ്ദേശം നൽകുന്നു. ബ്രാൻഡ് മാനേജ്‌മെന്റിലും തന്ത്രപരമായ വളർച്ചയിലും ബിസിനസ്സ് നേതാക്കളെ പ്രാപ്തരാക്കുകകയാണ് ലക്ഷ്യം. കൂടുതൽ വിവരങ്ങൾക്ക്: mediarelations@ishafoundation.org

Loading...
Unable to load recommendations.
Follow Us
Related Stories
ബെംഗളൂരു എയര്‍പോര്‍ട്ട് റോഡില്‍ അണ്ടര്‍പാസ് നിര്‍മാണം; സദഹള്ളിയില്‍ ഗതാഗത നിയന്ത്രണം
BRICS 2026: ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം; ഭാരത് മണ്ഡപത്തിൽ പങ്കാളിത്ത രാജ്യങ്ങളുടെ ഓപ്പൺ സെഷൻ
BRICS 2026: ഇറാന്‍-യുഎഇ ബന്ധം ദൃഢമാക്കി ഇന്ത്യ; ബ്രിക്‌സ് ഉച്ചകോടിയില്‍ സുപ്രധാന ചുവടുവെപ്പ്‌
BRICS 2026 : മൂന്ന് ‘പരസ്പര’ തത്വങ്ങൾ; പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും കൂടിക്കാഴ്ച നടത്തി
ബ്രിക്സ് ആർക്കും എതിരല്ല, എല്ലാവരെയും ഒന്നിച്ച് കൊണ്ടുപോകാനാണ് ശ്രമം: പ്രധാനമന്ത്രി നരേന്ദ്ര മോദി
BRICS Summit 2026: ബ്രിക്സ് ഉച്ചകോടിക്കായി ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ് ഡൽഹിയിലെത്തി; തലസ്ഥാനത്ത് വൻ സുരക്ഷാ സന്നാഹം
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ