AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

E20 Petrol: ‘മൈലേജില്ലെങ്കിൽ എഞ്ചിൻ ട്യൂൺ ചെയ്താൽ മതി’; തുരുമ്പടിക്കുമെന്നതൊക്കെ വ്യാജ പ്രചാരണമെന്ന് കേന്ദ്രം

Center Addresses Allegations About E20 Petrol: 20 ശതമാനം എഥനോൾ ചേർത്ത പെട്രോളുമായി ബന്ധപ്പെട്ട ആരോപണങ്ങൾ തള്ളി കേന്ദ്രം. ട്യൂൺ ചെയ്താൽ മൈലേജ് വരുമെന്നും തുരുമ്പടിക്കില്ലെന്നും കേന്ദ്രം പറഞ്ഞു.

E20 Petrol: ‘മൈലേജില്ലെങ്കിൽ എഞ്ചിൻ ട്യൂൺ ചെയ്താൽ മതി’; തുരുമ്പടിക്കുമെന്നതൊക്കെ വ്യാജ പ്രചാരണമെന്ന് കേന്ദ്രം
പെട്രോൾImage Credit source: PTI
Abdul Basith
Abdul Basith | Published: 13 Aug 2025 | 08:55 PM

20 ശതമാനം എഥനോൾ ചേർത്ത പെട്രോളിൽ വിശദീകരണവുമായി കേന്ദ്രം. മൈലേജ് കുറയുന്നെങ്കിൽ എഞ്ചിൻ ട്യൂൺ ചെയ്താൽ മതിയെന്നും തുരുമ്പടിയ്ക്കുമെന്ന പ്രചാരണങ്ങൾ വ്യാജമാണെന്നും കേന്ദ്ര പെട്രോളിയം ആൻഡ് നാച്വറൽ ഗ്യാസ് മന്ത്രാലയം പറഞ്ഞു. 20 ശതമാനം എഥനോൾ ചേർത്ത പെട്രോൾ 2023ന് മുൻപ് നിർമ്മിച്ച വാഹനങ്ങളുടെ പ്രകടനത്തെ ബാധിക്കുമെന്നാണ് നിലവിലെ കണ്ടെത്തൽ. ഇതിനെയാണ് കേന്ദ്രം തള്ളിയത്.

ഇ20 പെട്രോൾ ഉപയോഗിക്കുന്നതിൻ്റെ ഭാഗമായി മൈലേജ് കുറയാൻ സാധ്യതയുണ്ടെന്ന് കേന്ദ്രം സമ്മതിക്കുന്നു. എന്നാൽ, എഞ്ചിൻ ട്യൂണിങിലൂടെ ഇത് മറികടക്കാനാവും. അത് മാത്രമേ ശ്രദ്ധിക്കേണ്ടതുള്ളൂ. ഇത്തരം പെട്രോൾ വാഹനങ്ങളുടെ പ്രകടനം കുറയ്ക്കുകയോ സ്പെയർ പാർട്സുകൾക്ക് വേഗത്തിൽ തേയ്മാനം ഉണ്ടാക്കുകയോ ചെയ്യില്ല. ഇ10 പെട്രോൾ ഉപയോഗിക്കാൻ അനുയോജ്യമായ വാഹനങ്ങളിലാണ് ഇ20 പെട്രോൾ ഉപയോഗിക്കുമ്പോൾ മൈലേജ് കുറയുക. പഴയ വാഹനങ്ങളിൽ ഇന്ധനക്ഷമതക്കുറവുണ്ടാവില്ല എന്നും മന്ത്രാലയം വിശദീകരിച്ചു.

Also Read: Ethanol In Petrol: 20 ശതമാനം എഥനോളിൽ മൈലേജ് 12 കിലോമീറ്റർ; 10 ശതമാനത്തിൽ 15 കിലോമീറ്റർ; പ്രശ്നം ചൂണ്ടിക്കാട്ടി എക്സ് പോസ്റ്റ്

യന്ത്രഭാഗങ്ങളിൽ തുരുമ്പ് പിടിയ്ക്കുമെന്ന പ്രചാരണം തെറ്റാണ്. തുരുമ്പ് പിടിയ്ക്കുന്നത് തടയാനുള്ള സംവിധാനം ഈ പെട്രോളിൽ ഉണ്ട്. ഇതുൾപ്പെടെയുള്ള ബിഐഎസ് സുരക്ഷ മാനദണ്ഡങ്ങൾ പാലിച്ചാണ് ഇ20 പെട്രോൾ തയ്യാറാക്കുന്നത്. ഇത്തരം പെട്രോൾ ഉപയോഗിക്കുന്നതിലൂടെ വാഹനങ്ങൾക്ക് ഒരു തരത്തിലുള്ള പ്രശ്നവും ഉണ്ടാവില്ലെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ടെന്നും കേന്ദ്രം പറയുന്നു.

പെട്രോളിൽ 20 ശതമാനം എഥനോൾ ചേർക്കാനുള്ള കേന്ദ്രത്തിൻ്റെ തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. പാരിസ്ഥിതിക ഗുണങ്ങൾ ചൂണ്ടിക്കാട്ടിയാണ് കേന്ദ്രം പെട്രോളിൽ 20 ശതമാനം എഥനോൾ ചേർക്കാൻ തീരുമാനിച്ചത്. എന്നാൽ, ഇത് മൈലേജ് കുറയ്ക്കുകയും എഞ്ചിന് തകരാറുകൾ വരുത്തുകയും ചെയ്യുമെന്നതാണ് ആരോപണങ്ങൾ. 2023ന് മുൻപ് നിർമ്മിച്ച വാഹനങ്ങൾക്ക് ഇത്തരം പെട്രോളിൽ പ്രവർത്തിക്കാനാവില്ല എന്നും അത്തരം വാഹനങ്ങളിൽ മൈലേജ് ഡ്രോപ്പും എഞ്ചിൻ പ്രശ്നങ്ങളും ഉണ്ടായേക്കുമെന്നും ആരോപണങ്ങളുണ്ടായിരുന്നു.

Follow Us