AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Ethanol In Petrol: മൈലേജ്, എഞ്ചിൻ പ്രശ്നങ്ങൾ, മെയിൻ്റനൻസ്; എഥനോൾ പെട്രോളിൽ വാഹന ഉടമകൾ അറിയേണ്ടതെല്ലാം

Ethanol In Petrol Vehicle Owners Should Know These: 20 ശതമാനം എഥനോൾ അടങ്ങിയ പെട്രോളുമായി ബന്ധപ്പെട്ട് വാഹന ഉടമകൾ അറിയേണ്ട ചില കാര്യങ്ങളുണ്ട്. ഇക്കാര്യങ്ങളറിയാം.

Ethanol In Petrol: മൈലേജ്, എഞ്ചിൻ പ്രശ്നങ്ങൾ, മെയിൻ്റനൻസ്; എഥനോൾ പെട്രോളിൽ വാഹന ഉടമകൾ അറിയേണ്ടതെല്ലാം
പ്രതീകാത്മക ചിത്രംImage Credit source: Pexels
abdul-basith
Abdul Basith | Published: 11 Aug 2025 18:27 PM

20 ശതമാനം എഥനോൾ അടങ്ങിയ പെട്രോൾ ഉപയോഗിക്കുമ്പോൾ വാഹന ഉടമകൾ അറിയേണ്ട ചിലതുണ്ട്. മൈലേജും എഞ്ചിൻ പ്രശ്നങ്ങളും മെയിൻ്റനൻസുമൊക്കെ ഇനിമുതൽ ശ്രദ്ധിക്കേണ്ടിവരും. 2023ന് മുൻപ് നിർമ്മിച്ച വാഹനങ്ങൾക്ക് ഈ പെട്രോൾ പ്രശ്നങ്ങളുണ്ടാക്കുമെന്ന കണ്ടെത്തലുണ്ട്. ഇക്കാര്യങ്ങൾ വിശദമായി അറിയാം.

മൈലേജ്
മൈലേജ് ഡ്രോപ്പാണ് 20 ശതമാനം എഥനോൾ ചേർത്ത പെട്രോളിൻ്റെ പ്രധാന പ്രശ്നം. ഇന്ത്യയിലെ 90 ശതമാനം വാഹനങ്ങളും ഇത്തരം പെട്രോൾ ഉപയോഗിക്കാൻ പര്യാപ്തമല്ല. 2023ന് ശേഷം നിർമ്മിച്ച വാഹനങ്ങൾ മാത്രമാണ് ഇത്തരം പെട്രോളിൽ പ്രശ്നങ്ങളില്ലാതെ പ്രവർത്തിക്കുക. 2023ന് മുൻപ് നിർമ്മിച്ച വാഹനങ്ങൾ 10 ശതമാനം എഥനോൾ അടങ്ങിയ പെട്രോളിൽ പ്രവർത്തിക്കാൻ പര്യാപ്തമായതാണ്. ഈ വാഹനങ്ങളെ 20 ശതമാനം എഥനോൾ അടങ്ങിയ പെട്രോളിനായി റീകാലിബറേറ്റ് ചെയ്യുമ്പോൾ രണ്ട് ശതമാനം വരെ മൈലേജ് കുറയും. അതായത്, ഇത്തരം വാഹന ഉടമകൾ കൂടുതൽ പെട്രോളടിയ്ക്കേണ്ടിവരും. 2023ന് മുൻപുള്ള പഴയ വാഹനങ്ങളിൽ രണ്ടല്ല, ഏഴ് ശതമാനം വരെ മൈലേജ് ഡ്രോപ്പുണ്ടാവുന്നുണ്ടെന്ന് വാഹന ഉടമകൾ പരാതിപ്പെടുന്നു. മൂന്ന് മുതൽ ആറ് ശതമാനം വരെ മൈലേജ് ഡ്രോപ്പുണ്ടാവാമെന്ന് കേന്ദ്രവും പറയുന്നു.

Also Read: Ethanol In Petrol: പെട്രോളിലെ 20 ശതമാനം എഥനോൾ: ദോഷങ്ങൾക്കൊപ്പം ഗുണങ്ങളും; വിശദമായി അറിയാം

എഞ്ചിൻ പ്രശ്നങ്ങൾ
എഥനോൾ പെട്രോളിനെക്കാൾ അധികമായി ജലാശം വലിച്ചെടുക്കും. ഇത് വാഹനത്തിലെ പല ഭാഗങ്ങളെയും വേഗത്തിൽ നശിപ്പിക്കും. പ്ലാസ്റ്റിക്, റബ്ബർ ഭാഗങ്ങളെയും ഗാസ്കറ്റ് ഭാഗങ്ങളെയുമൊക്കെ ഇത് സാരമായി ബാധിച്ചേക്കും. ഇവയൊന്നും പുതിയ തരം പെട്രോളിന് അനുയോജ്യമല്ല. അതുകൊണ്ട് തന്നെ 20,000 മുതൽ 30,000 കിലോമീറ്റർ വരെ സഞ്ചരിക്കുമ്പോൾ സ്പെയർ പാർട്സുകൾ മാറ്റേണ്ടിവരും. ഈ സർവീസിന് അധികം ചിലവ് വരില്ലെന്നും വേഗത്തിൽ ചെയ്യാമെന്നുമാണ് സർക്കാരിൻ്റെ വാദം. ജലാശം വലിച്ചെടുക്കുന്നതിനാൽ ഇത്തരം പെട്രോൾ കാരണം ഇരുമ്പ് ഭാഗങ്ങളിൽ വേഗം തുരുമ്പ് പിടിക്കാനുള്ള സാധ്യതയുണ്ട്. ഫ്യുവൽ ലൈനിൽ തുരുമ്പ് പിടിച്ച് എഞ്ചിനെ നശിപ്പിച്ചേക്കാം.

മെയിൻ്റനൻസ്
2023ന് മുൻപ് നിർമ്മിച്ച വാഹനങ്ങൾ ഉള്ളവർ തങ്ങളുടെ സർവീസ് സെൻ്ററുമായി ബന്ധപ്പെട്ട് എങ്ങനെയാണ് വാഹനം മെയിൻ്റയിൻ ചെയ്യേണ്ടതെന്ന് മനസ്സിലാക്കണം. റബ്ബർ ഹോസ്, പ്ലാസ്റ്റിക് ഫിറ്റിങ്സ്, ഗ്യാസ്കറ്റ്സ് തുടങ്ങിയ ഭാഗങ്ങളൊക്കെ മെയിൻ്റയിൻ ചെയ്യേണ്ട ഭാഗങ്ങളിൽ ഉൾപ്പെടും. ആറ് മാസത്തെ സർവീസ് കൃത്യമായി പാലിച്ചാൽ പ്രശ്നങ്ങൾ ഒഴിവാക്കാമെന്നാണ് സർക്കാർ അധികൃതർ പറയുന്നത്.