Mob Lynching: തോട്ടത്തിൽ നിന്ന് പച്ചക്കറി മോഷ്ടിച്ചു; യുവാവിനെ തല്ലിക്കൊന്ന് കർഷകർ
Vegetables Stealing Famers Lynch Man: പച്ചക്കറി മോഷ്ടിച്ചതിനെ തുടർന്ന് ഒരു സംഘം കർഷകർ ചേർന്ന് യുവാവിനെ തല്ലിക്കൊന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
പച്ചക്കറി മോഷ്ടിച്ചതിനെ തുടർന്ന് യുവാവിനെ തല്ലിക്കൊന്ന് കർഷകർ. ചൊവ്വാഴ്ച രാത്രിയാണ് കൊലപാതകം നടന്നത്. ബുധനാഴ്ച രാവിലെ വിവരം പോലീസ് അറിഞ്ഞു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ത്രിപുരയിലാണ് ഞെട്ടിക്കുന്ന കൊലപാതകം നടന്നത്. ത്രിപുരയിലെ ധലായ് ജില്ലയിലുള്ള ഒരു പച്ചക്കറിത്തോട്ടത്തിൽ നിന്ന് കൊല്ലപ്പെട്ടയാൾ പച്ചക്കറികൾ മോഷ്ടിക്കുന്നത് ഒരു സംഘം കർഷകർ കണ്ടു. ഈ കർഷകർ ചേർന്ന് യുവാവിനെ ആക്രമിക്കുകയായിരുന്നു. കൂട്ട ആക്രമണത്തെ തുടർന്ന് യുവാവ് ഉടൻ തന്നെ മരണപ്പെട്ടു. പിറ്റേന്ന് രാവിലെ യുവാവിൻ്റെ മൃതദേഹം കണ്ട നാട്ടുകാർ സംഭവം അടുത്തുള്ള പോലീസ് സ്റ്റേഷനിൽ അറിയിക്കുകയായിരുന്നു.
കൃഷിക്കായി ലീസിന് നൽകിയ സ്ഥലമായിരുന്നു ഇത്. രാവിലെ 7.30ഓടെ തനിക്ക് കോൾ വന്നു എന്നും ഉടൻ തന്നെ താൻ സ്ഥലത്തെത്തി എന്നും സ്ഥലം ഉടമ പറഞ്ഞു. പച്ചക്കറി മോഷ്ടിച്ചയാളെ അടിച്ചുകൊന്നു എന്ന് തനിക്ക് വിവരം ലഭിച്ചു എന്നും അദ്ദേഹം വ്യക്തമാക്കി. സംഭവത്തിൽ പോലീസ് എഐഅആർ രജിസ്റ്റർ ചെയ്തു. യുവാവിൻ്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനയച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിനനുസരിച്ച് കൂടുതൽ നടപടിക്രമങ്ങൾ ഉണ്ടാവുമെന്നും പോലീസ് പറഞ്ഞു.