AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Bengaluru Train: ബെംഗളൂരുവില്‍ നിന്ന് 230 രൂപയ്ക്ക് നാട്ടിലെത്തിയാലോ? ഈ ട്രെയിനുണ്ട്

Bengaluru to Kerala Train: ബെംഗളൂരുവില്‍ നിന്ന് നാട്ടിലെത്താന്‍ ട്രെയിന്‍ ടിക്കറ്റ് കിട്ടാതെ മലയാളികള്‍ വലയുന്നത് നിത്യസംഭവമാണ്. ടിക്കറ്റ് കിട്ടാതെ ആകുന്നതോടെ പലര്‍ക്കും ജനറല്‍ കമ്പാര്‍ട്ടുമെന്റുകളില്‍ തിങ്ങിനിരങ്ങി വരേണ്ടിവരുന്നു.

Bengaluru Train: ബെംഗളൂരുവില്‍ നിന്ന് 230 രൂപയ്ക്ക് നാട്ടിലെത്തിയാലോ? ഈ ട്രെയിനുണ്ട്
ട്രെയിന്‍ Image Credit source: Southern Railway Facebook Page
Shiji M K
Shiji M K | Published: 02 Mar 2026 | 05:06 PM

മലയാളികള്‍ ഏറ്റവും കൂടുതല്‍ യാത്ര ചെയ്യുന്ന നഗരങ്ങളിലൊന്നാണ് ബെംഗളൂരു. പഠനം, ജോലി, ബിസിനസ് തുടങ്ങി വിവിധ ആവശ്യങ്ങള്‍ക്കായി ആളുകള്‍ ഇവിടേക്ക് എത്തുന്നത്. ബെംഗളൂരുവിലേക്ക് സര്‍വീസ് നടത്തുന്ന പല ബസുകളും ഉയര്‍ന്ന തുകയാണ് ടിക്കറ്റ് നിരക്ക് ഈടാക്കുന്നത്, ഇത് യാത്രയ്ക്ക് വെല്ലുവിളിയാകാറുണ്ട്. യാത്ര നടത്തുന്നവരില്‍ ഭൂരിഭാഗം ആളുകളും സാധാരണക്കാര്‍ ആയതിനാല്‍ തന്നെ ട്രെയിനുകളാണ് അവരെ ലക്ഷ്യസ്ഥാനത്തെത്താന്‍ കൂടുതലായും സഹായിക്കുന്നത്.

ബെംഗളൂരുവില്‍ നിന്ന് നാട്ടിലെത്താന്‍ ട്രെയിന്‍ ടിക്കറ്റ് കിട്ടാതെ മലയാളികള്‍ വലയുന്നത് നിത്യസംഭവമാണ്. ടിക്കറ്റ് കിട്ടാതെ ആകുന്നതോടെ പലര്‍ക്കും ജനറല്‍ കമ്പാര്‍ട്ടുമെന്റുകളില്‍ തിങ്ങിനിരങ്ങി വരേണ്ടിവരുന്നു. എന്നാല്‍ യാത്രയ്ക്ക് നിങ്ങളെ സഹായിക്കുന്ന ഒരു ട്രെയിനുണ്ട്. തലേദിവസം ബുക്ക് ചെയ്താലും ടിക്കറ്റ് കിട്ടുകയും ചെയ്യും.

വെറും 230 രൂപയ്ക്ക് ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് എത്താന്‍ നിങ്ങളെ സഹായിക്കുന്ന ആ ട്രെയിന്‍ മറ്റാരുമല്ല ഇന്റര്‍സിറ്റി എക്‌സ്പ്രസാണത്. 16377 (ട്രെയിന്‍ നമ്പര്‍) ബെംഗളൂരു മുതല്‍ എറണാകുളം ജങ്ഷന്‍ വരെ സര്‍വീസ് നടത്തുന്ന ട്രെയിന്‍ സംസ്ഥാന വിവിധഭാഗങ്ങളിലുള്ള മലയാളികളുടെ യാത്രാ ദുരിതം പരിഹരിക്കും.

Also Read: Bengaluru Train: ബെംഗളൂരു ട്രെയിനുകള്‍ക്ക് മണിക്കൂറില്‍ 130 കിലോമീറ്റര്‍ വേഗത; സംഗതി കളറാകും

രാവിലെ 6.20നാണ് ബെംഗളൂരു കന്റോണ്‍മെന്റ് സ്‌റ്റേഷനില്‍ നിന്ന് ട്രെയിന്‍ പുറപ്പെടുക. കാര്‍മേലാരം, ഹോസൂര്‍, ധര്‍മപുരി, സേലം ജങ്ഷന്‍, ശങ്കരിദുര്‍ഗ്, ഈറോഡ് ജങ്ഷന്‍, തിരുപ്പൂര്‍, കോയമ്പത്തൂര്‍ ജങ്ഷന്‍, പാലക്കാട് ജങ്ഷന്‍, തൃശൂര്‍, ആലുവ എന്നിവിടങ്ങളില്‍ നിര്‍ത്തിയതിന് ശേഷം വൈകീട്ട് 5.10ന് എറണാകുളം ജങ്ഷനിലെത്തും.

നാല് ജനറല്‍ കമ്പാര്‍ട്ട്‌മെന്റുകള്‍, 11 ജനറല്‍ സിറ്റിങ്, 1 പാന്‍ട്രി കാര്‍, രണ്ട് ചെയര്‍ കാര്‍ കോച്ചുകള്‍ എന്നിവയാണ് ട്രെയിനിലുള്ളത്. എല്ലാ ദിവസവും സര്‍വീസ് നടത്തുന്ന ട്രെയിനായതിനാല്‍ സീറ്റുകള്‍ ധാരാളം ഉണ്ടായിരിക്കും.

Follow Us