AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Jammu Kashmir Encounter: ജമ്മുവിൽ സൈന്യത്തിൻ്റെ വാഹനവ്യൂഹത്തിനുനേരെ ഭീകരാക്രമണം; നാല് സൈനികർക്ക് വീരമൃത്യു

Jammu Kashmir Kathua Encounter: പ്രദേശത്ത് സൈന്യം പട്രോളിങ് നടത്തുന്നതിനിടയിലാണ് ആക്രമണമുണ്ടായിരിക്കുന്നത്. പിന്നാലെ സൈന്യവും തിരിച്ചടിച്ചെന്ന് വൃത്തങ്ങൾ അറിയിച്ചു. ഇന്ത്യൻ സൈന്യത്തിന്റെ 9 കോർപ്‌സിന്റെ കീഴിലാണ് ഈ പ്രദേശം.

Jammu Kashmir Encounter: ജമ്മുവിൽ സൈന്യത്തിൻ്റെ വാഹനവ്യൂഹത്തിനുനേരെ ഭീകരാക്രമണം; നാല് സൈനികർക്ക് വീരമൃത്യു
Encounter In Kathua. (Represental Image)
Neethu Vijayan
Neethu Vijayan | Published: 08 Jul 2024 | 08:52 PM

ശ്രീന​ഗർ: ജമ്മു കശ്മീരിലെ (Jammu Kashmir Encounter) കത്വയിൽ സൈന്യത്തിന്റെ വാഹനവ്യൂഹത്തിനുനേരെയുണ്ടായ ഭീകരാക്രമണത്തിൽ നാല് സൈനികർക്ക് വീരമൃത്യു. സംഭവത്തിൽ ആറ് സൈനികർക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്ത്യൻ സൈന്യത്തിന്റെ വാഹനവ്യൂഹത്തിന് നേരെ തിങ്കളാഴ്ച ഉച്ചയോടെയാണ് ഭീകരർ ആക്രമണം നടത്തിയത്. കത്വയിൽ നിന്ന് 150 കിലോ മീറ്റർ അകലെ ബദ്‌നോട്ട ഗ്രാമത്തിലാണ് സംഭവം നടന്നത്. ഭീകരരും സൈനികരും തമ്മിൽ ഏറ്റുമുട്ടൽ തുടരുന്നതായാണ് റിപ്പോർട്ട്. പ്രദേശത്തേക്ക് കൂടുതൽ സൈനിക സംഘങ്ങൾ തിരിച്ചിട്ടുണ്ട്.

പ്രദേശത്ത് സൈന്യം പട്രോളിങ് നടത്തുന്നതിനിടയിലാണ് ആക്രമണമുണ്ടായിരിക്കുന്നത്. പിന്നാലെ സൈന്യവും തിരിച്ചടിച്ചെന്ന് വൃത്തങ്ങൾ അറിയിച്ചു. ഇന്ത്യൻ സൈന്യത്തിന്റെ 9 കോർപ്‌സിന്റെ കീഴിലാണ് ഈ പ്രദേശം. കഴിഞ്ഞ ദിവസം ജമ്മു കശ്മീരിൽ സുരക്ഷാ സേനയും ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് സൈനികർക്ക് വീരമൃത്യു വരിച്ചിരുന്നു. രണ്ടിടത്തായി നടന്ന ഏറ്റുമുട്ടലിൽ എട്ട് ഭീകരരെ വധിക്കുകയും ചെയ്തിരുന്നു. കുൽഗാം ജില്ലയിലെ മോഡർഗാം ഗ്രാമത്തിലും ഫ്രിസൽ മേഖലയിലുമാണ് ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടലിൽ ഹിസ്‌ബുൾ മുജാഹിദ്ദീൻ സീനിയർ കമാൻഡറെയടക്കം എട്ട് ഭീകരരെ സൈന്യം വധിച്ചതായാണ് വിവരം.

ALSO READ: ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ; എട്ട് ഭീകരരെ വധിച്ചു, രണ്ട് സൈനികർക്ക് വീരമൃത്യു

ശനിയാഴ്ച രാവിലെ മോ‍ഡർഗ്രാമിൽ സിആർപിഎഫും കരസേനയും പൊലീസും ചേർന്ന നടത്തിയ സംയുക്ത പരിശോധനക്കിടെ ഒളിച്ചിരുന്ന ഭീകരർ വെടിയുതിർക്കുകയായിരുന്നു. ലാൻസ് നായിക് പ്രദീപ് നൈനും ഹവിൽദാർ രാജ്കുമാറുമാണ് ഏറ്റുമുട്ടലിൽ മരിച്ച സൈനികർ. ഹിസ്ബുൾ മുജാഹീദ്ദീൻ സീനിയർ കമാൻഡർ ഫറുഖ് അഹമ്മദിൻ്റെ മരണവും സൈന്യം സ്ഥിരീകരിച്ചു.

പ്രദേശത്ത് ഭീകരർ ഒളിച്ചിരിക്കുന്നുവെന്ന് രഹസ്യ വിവരം ലഭിച്ചതിനെത്തുടർന്നാണ് സംയുക്തസംഘം തിരച്ചിൽ ആരംഭിച്ചത്. വൈകിട്ട് ഫ്രിസൽ മേഖലയിലുണ്ടായ ഏറ്റുമുട്ടലിൽ മറ്റൊരു സൈനികനും ജീവൻ നഷ്ടപ്പെട്ടു. ഫ്രിസലിലാണ് നാല് ഭീകരരെ സൈന്യം വധിച്ചത്. പ്രദേശത്ത് ഇനിയും ഭീകരർ ഒളിച്ചിരിപ്പുണ്ടെന്നും തിരച്ചിൽ തുടരുകയാണെന്നും സൈന്യം വ്യക്തമാക്കി.

 

Follow Us