Gleeden App: വിവാഹേതര ബന്ധങ്ങൾക്കായി മാത്രം ഒരു ആപ്പ്; സ്ത്രീകൾക്ക് സൗജന്യം: വിവാദം

Gleeden App Gaining Popularity: വിവാഹേതര ബന്ധങ്ങൾക്കായുള്ള ഗ്ലീഡൻ ആപ്പിന് ഇന്ത്യയിൽ വൻ സ്വീകാര്യത. സ്ത്രീകൾക്ക് സൗജന്യമായി ഉപയോഗിക്കാവുന്ന, രഹസ്യ സ്വഭാവമുള്ള ആപ്പ് വിവാദങ്ങൾക്കും വഴിതുറന്നിട്ടുണ്ട്.

Gleeden App: വിവാഹേതര ബന്ധങ്ങൾക്കായി മാത്രം ഒരു ആപ്പ്; സ്ത്രീകൾക്ക് സൗജന്യം: വിവാദം

ഗ്ലീഡൻ ആപ്പ്

Published: 

23 Aug 2025 13:45 PM

വിവാഹേതര ബന്ധങ്ങൾക്കായി മാത്രമുള്ള ആപ്പ് ചർച്ചകളിൽ നിറയുന്നു. ഗ്ലീഡൻ എന്ന പേരിലുള്ള ഫ്രഞ്ച് ഡേറ്റിങ് ആപ്പാണ് വിവാഹേതര ബന്ധങ്ങൾക്കായി മാത്രം തയ്യാറാക്കിയിരിക്കുന്നത്. 2009ൽ ഫ്രാൻസിൽ അവതരിപ്പിച്ച ഈ ആപ്പ് 2017ൽ ഇന്ത്യയിലും ലോഞ്ച് ചെയ്തു. ഇന്ത്യയിൽ ഈ ആപ്പ് വൻ ഹിറ്റാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

വിവാഹിതരെ ലക്ഷ്യം വച്ചുള്ള ആപ്പാണ് ഗ്ലീഡൻ. വിവാഹേതര ലൈംഗികബന്ധങ്ങൾക്ക് താത്പര്യമുള്ളവർക്ക് രഹസ്യമായി ഇതിൽ അക്കൗണ്ട് തുറന്ന് സമാന ചിന്താഗതിയുള്ളവരെ തേടാം. ഗ്ലീഡൻ്റെ ആകെ ഉപയോക്താക്കളിൽ 20 ശതമാനവും ഇന്ത്യയിൽ നിന്നാണെന്നാണ് റിപ്പോർട്ടുകൾ. രാജ്യത്ത് 30 ലക്ഷത്തിലധികം ആളുകൾ ആപ്പ് ഡൗൺലോഡ് ചെയ്തിട്ടുണ്ട്. ഇന്ത്യൻ വനിതകളാണ് കൂടുതലായി ആപ്പിലൂടെ വിവാഹേതര ബന്ധങ്ങൾക്ക് ശ്രമിക്കുന്നത്. രഹസ്യമായി വിവാഹേതരബന്ധങ്ങളിൽ ഏർപ്പെടാൻ കഴിയുമെന്നതാണ് ഇവരെ ഇതിലേക്ക് ആകർഷിക്കുന്നതെന്ന് പഠനങ്ങൾ തെളിയിക്കുന്നു. ബെംഗളൂരുവിലാണ് ഈ ആപ്പിന് ഏറെ പ്രാധാന്യമുള്ളത്. രണ്ടാം സ്ഥാനത്ത് മുംബൈ ആണ്.

Also Read: E20 Petrol: ഇ20 പെട്രോളിൽ സുരക്ഷിതമായ കാറുകൾ ഏതൊക്കെ?; നിങ്ങളുടെ കാർ ഉൾപ്പെട്ടിട്ടുണ്ടോ എന്നറിയണ്ടേ

സ്ത്രീകൾക്ക് ആപ്പിലെ സൗകര്യങ്ങൾ സൗജന്യമായി ഉപയോഗിക്കാനാവും. എന്നാൽ, പുരുഷന്മാർക്ക് പണം നൽകണം. മെസേജ് അയക്കാനും മറ്റുള്ളവരുമായി സംസാരിക്കാനും പുരുഷന്മാർക്ക് ആപ്പ് ക്രെഡിറ്റാണ് ഉപയോഗിക്കേണ്ടത്. 30 ക്രെഡിറ്റിന് ഏതാണ്ട് 1649 രൂപയാണ് നൽകേണ്ട തുക. അതായത് ഒരു ക്രെഡിറ്റിന് 55 രൂപ വീതം. ആദ്യ മെസേജ് അയക്കാൻ അഞ്ച് ക്രെഡിറ്റ് നൽകണം. ആദ്യ മെസേജ് വായിക്കാൻ നൽകേണ്ടത് മൂന്ന് ക്രെഡിറ്റാണ്. ചാറ്റ് സെഷനുകൾക്കായും ക്രെഡിറ്റ് നൽകേണ്ടതുണ്ട്. ക്രെഡിറ്റ് പാക്ക് അനുസരിച്ച് ആയിരം രൂപ മുതൽ 9500 രൂപ വരെയാണ് പുരുഷന്മാർ നൽകേണ്ടത്. ക്രെഡിറ്റിന് എക്സ്പയറി ഡേറ്റില്ല. ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് രഹസ്യ പേയ്മെൻ്റ് സിസ്റ്റമായ പേസേഫ്കാർഡ് ഉപയോഗിച്ചോ പണമടയ്ക്കാം.

പ്രതിമാസ സബ്സ്ക്രിപ്ഷന് പകരം ക്രെഡിറ്റ് ബേസ്ഡ് സിസ്റ്റം ആയതുകൊണ്ട് തന്നെ തട്ടിപ്പ് തടയാനാവുമെന്നും രഹസ്യസ്വഭാവം നിലനിൽക്കുമെന്നും അധികൃതർ പറയുന്നു.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ