Global Happiness Report: സന്തുഷ്ട രാജ്യങ്ങളുടെ പട്ടിക; ഇന്ത്യ 118 ആം സ്ഥാനത്ത്; ഒന്നാമത് ഫിൻലൻഡ്

Global Happiness Report India: ഗ്ലോബൽ ഹാപ്പിനസ് റിപ്പോർട്ടിൽ ഇന്ത്യ 118ആം സ്ഥാനത്ത്. ഫിൻലൻഡാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. 147 രാജ്യങ്ങളുടെ പട്ടികയിൽ അഫ്ഗാനിസ്ഥാൻ ഏറ്റവും അവസാന സ്ഥാനത്താണ്.

Global Happiness Report: സന്തുഷ്ട രാജ്യങ്ങളുടെ പട്ടിക; ഇന്ത്യ 118 ആം സ്ഥാനത്ത്; ഒന്നാമത് ഫിൻലൻഡ്

പ്രതീകാത്മക ചിത്രം

Published: 

20 Mar 2025 | 08:35 PM

സന്തുഷ്ട രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ 118ആം സ്ഥാനത്ത്. ഐക്യരാഷ്ട്ര സഭ പുറത്തുവിട്ട പട്ടികയിൽ ഫിൻലൻഡാണ് ഒന്നാം സ്ഥാനത്ത്. ഡെന്മാർക്ക്, ഐസ്‌ലൻഡ് എന്നീ രാജ്യങ്ങളാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. പട്ടികയിൽ യുഎഇ 21 ആം സ്ഥാനത്താണ്. അഫ്ഗാനിസ്ഥാനാണ് പട്ടികയിൽ ഏറ്റവും അവസാനം. ആകെ 147 രാജ്യങ്ങളാണ് പട്ടികയിലുള്ളത്.

പതിവുപോലെ നോർഡിക് രാജ്യങ്ങളാണ് ഇത്തവണയും റിപ്പോർട്ടിൽ ആദ്യ സ്ഥാനങ്ങളിലെത്തിയത്. ഇന്ത്യയുടെ അയൽക്കാരായ പാകിസ്താൻ, നേപ്പാൾ, ചൈന എന്നീ രാജ്യങ്ങളും ആദ്യ സ്ഥാനങ്ങളിൽ ഇല്ല. പാകിസ്താൻ 109ആം സ്ഥാനത്താണ്. നേപ്പാൾ 92ആം സ്ഥാനത്തും ചൈന 68ആം സ്ഥാനത്തുമുണ്ട്. റാങ്കിങിൽ ഏറ്റവും അവസാനമുള്ള അഫ്ഗാനിസ്ഥാന് തൊട്ടുമുൻപിലുള്ളത് സിയറ ലിയോണും ലബനനുമാണ്.

കഴിഞ്ഞ വർഷത്തെ സ്ഥാനം പരിഗണിക്കുമ്പോൾ ഈ വർഷം ഇന്ത്യ സ്ഥാനം മെച്ചപ്പെടുത്തിയിട്ടുണ്ട്. 2023, 2024 വർഷങ്ങളിൽ ഇന്ത്യ 126 ആം സ്ഥാനത്തായിരുന്നു. ഇതിൽ നിന്ന് എട്ട് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി ഈ വർഷം ഇന്ത്യ 118ആം സ്ഥാനത്തെത്തി. 2012ൽ ഇന്ത്യ 144ആം റാങ്കിലായിരുന്നു.

Also Read: UAE Global Happiness Index: ഗ്ലോബൽ ഹാപ്പിനസ് ഇൻഡക്സിൽ യുഎഇയ്ക്ക് നേട്ടം; പിന്നിലാക്കിയത് അമേരിക്കയും ഇംഗ്ലണ്ടും അടക്കമുള്ള രാജ്യങ്ങളെ

യൂറോപ്യൻ രാജ്യങ്ങളാന് ആദ്യ 20 സ്ഥാനങ്ങളിൽ ഉള്ളത്. കോസ്റ്റാറിക്ക, മെക്സിക്കോ എന്നീ രാജ്യങ്ങൾ ആദ്യമായി ആദ്യ പത്തിലെത്തി. പട്ടികയിൽ അമേരിക്ക പിന്നിലായി. ഇത്തവണ അമേരിക്ക 24ആം സ്ഥാനത്താണ്. ഇതാദ്യമായാണ് അമേരിക്ക പട്ടികയിൽ ഇത്രയും പിന്നിലാവുന്നത്. പൗരന്മാര്‍ തമ്മിലുള്ള സാമ്പത്തിക അന്തരമാണ് അമേരിക്കയുടെ സ്ഥാനം മോശമാക്കിയതെന്ന് റിപ്പോർട്ടിൽ പറയുന്നു.

പട്ടികയിൽ ഫിൻലൻഡ് ഒന്നാം സ്ഥാനത്തെത്താൻ കാരണം അവരവർക്കുള്ളതുവച്ച് സന്തോഷത്തോടെ ജീവിക്കുന്ന ജനതയായതിനാലാണെന്ന് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. ഫിൻലൻഡിലെ പൗരന്മാർ കുറവുകൾക്ക് പ്രാധാന്യം നൽകാറില്ല. പരിസ്ഥിതിയുമായി ഇണങ്ങി ജീവിക്കുന്നവരാണ് ഇവർ. പരസ്പര വിശ്വാസത്തിനും മനുഷ്യബന്ധത്തിനും ഇവർ മൂല്യം കല്പിക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

ഗാലപ്പുമായി സഹകരിച്ചാണ് യുഎൻ ഹാപ്പിനസ് റിപ്പോർട്ട് പുറത്തുവിടാറ്. 2024 മുതൽ ഓക്സ്ഫർഡ് യൂണിവേഴ്സിറ്റിയിലെ വെൽബീയിങ് റിസർച്ച് സെൻ്ററാണ് റിപ്പോർട്ട് പ്രസിദ്ധപ്പെടുത്താറുള്ളത്. അതാത് രാജ്യങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളും സാമ്പത്തിക ഭദ്രതയും അടക്കമുള്ള കാര്യങ്ങളാണ് ഇതിൽ പരിഗണിക്കുക.

Follow Us
Related Stories
Chennai Metro Water: മലിനജലത്തിന് പിന്നാലെ ബയോഗ്യാസും; വരുമാനം വർദ്ധിപ്പിക്കാൻ പുതിയ നീക്കവുമായി ചെന്നൈ മെട്രോ വാട്ടർ
MPs Suspension: എട്ട് പ്രതിപക്ഷ എംപിമാരുടെ സസ്‌പെന്‍ഷന്‍ ഇന്ന് റദ്ദാക്കിയേക്കും; നടപടി നേരിട്ടവരില്‍ ഹൈബിയും, ഡീനും
Indian LPG Tanker: ഗ്യാസ് പ്രതിസന്ധി അവസാനിക്കുമോ? ഹോർമുസ് കടലിടുക്ക് കടന്ന് ഇന്ത്യൻ ഗ്യാസ് ടാങ്കർ; ‘ശിവാലിക്’ ഗുജറാത്തിലെത്തി
Namma Metro: നമ്മ മെട്രോ പിങ്ക് ലൈനിൽ നാലാമത്തെ ട്രെയിൻ; യാത്ര ഇനി അതിവേഗം
രോഗികൾക്ക് ദാരുണാന്ത്യം, ആശുപത്രി ജീവനക്കാർ ഗുരുതരാവസ്ഥയിൽ, മെഡിക്കൽ കോളേജിൽ തീ പിടുത്തം
പശ്ചിമ ബംഗാൾ ചീഫ് സെക്രട്ടറിയെയും ആഭ്യന്തര സെക്രട്ടറിയെയും തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്താക്കി
ചക്കക്കുരു മാങ്ങാകറി കഴിച്ചിട്ടുണ്ടോ? എളുപ്പത്തിൽ തയ്യാറാക്കാം
കുളിക്കുന്നതിന് എത്ര നേരം മുമ്പ് മുടിയില്‍ എണ്ണ തേയ്ക്കണം?
രാവിലെ ഈ മൂന്ന് തെറ്റുകൾ ചെയ്യരുത്
സിസി പ്ലാന്‍റ് വായു ശുദ്ധീകരിക്കുമോ? അറിയേണ്ടതെല്ലാം
നല്ല കമ്മ്യൂണിസ്റ്റുകാരെ കണ്ടാല്‍ ചിരിക്കണമെന്ന് വി.ഡി. സതീശന്‍
കണ്ടിട്ട് തന്നെ പേടിയാകുന്നു, അപ്പോള്‍ അത് അനുഭവിച്ചവരുടെ അവസ്ഥയോ? ഒഡീഷയില്‍ വീശിയടിച്ച ചുഴലിക്കാറ്റ്‌
ജെസ്ന കേസിൽ കൂടുതൽ തെളിവ്? സിബിഐ എത്തി
റോബിൻ ബസ് അപകടത്തിൽപ്പെട്ടു