ഭാര്യയുടെ തല ഫ്രിഡ്ജിൽ: പ്രതി വാഹനത്തിൽനിന്ന് ചാടി, കുന്നിൻമുകളിൽനിന്ന് വീണ് മരിച്ചെന്ന് പോലീസ്
Accused in Guwahati murder case dies in custody: രാജ്യത്തെ നടുക്കിയ അസമിലെ കൊലപാതകക്കേസിൽ, കസ്റ്റഡിയിലിരുന്ന പ്രതി കൊക്കയിൽ വീണ് മരിച്ചു എന്ന് പോലീസ്. ഭാര്യയുടെ തലയറുത്ത് കൊന്ന ശേഷം തല ഫ്രിഡ്ജിൽ സൂക്ഷിച്ച കേസിലെ പ്രതിയായ ഗുവാഹത്തി സ്വദേശി രാമാനുജ് ഗോസ്വാമിയാണ് മരിച്ചത്. സെപ്റ്റംബർ 14 ന് മൂന്ന് മണിയോടെ ആണ് സംഭവം. കസ്റ്റഡിയിൽ വെച്ച് ഇയാൾക്ക് നേരെ വെടിവെപ്പ് ഉണ്ടായിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കുന്നുണ്ട്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു.
ഗുവാഹത്തി: രാജ്യത്തെ നടുക്കിയ അസമിലെ കൊലപാതകക്കേസിൽ, കസ്റ്റഡിയിലിരുന്ന പ്രതി കൊക്കയിൽ വീണ് മരിച്ചു എന്ന് പോലീസ്. ഭാര്യയുടെ തലയറുത്ത് കൊന്ന ശേഷം തല ഫ്രിഡ്ജിൽ സൂക്ഷിച്ച കേസിലെ പ്രതിയായ ഗുവാഹത്തി സ്വദേശി രാമാനുജ് ഗോസ്വാമിയാണ് മരിച്ചത്. സെപ്റ്റംബർ 14 ന് മൂന്ന് മണിയോടെ, ഹാതിഗാവ് പോലീസ് സ്റ്റേഷനിൽ നിന്ന് രക്തപരിശോധനയ്ക്കായി ഗുവാഹാട്ടി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയ പ്രതിയാണ് കഹിലിപ്പാറയിലെ നരകാസൂർ കുന്നുകൾക്ക് സമീപം വെച്ച് പ്രതി പോലീസ് വാഹനത്തിൽ നിന്ന് ചാടി മരിച്ചത്. പോലീസ് സ്‌റ്റേഷനിലേക്ക് തിരികെക്കൊണ്ടുവരുന്നതിനിടെ ഗോസ്വാമി പെട്ടെന്ന് അക്രമാസക്തനാവുകയും വാഹനത്തിൽനിന്ന് ചാടി നരകാസുര പർവതപ്രദേശത്തിനു സമീപമുള്ള കൊക്കയിലേക്ക് വീഴുകയുമായിരുന്നെന്ന് ഹട്ടിഗാവ് പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥർ വിശദീകരിച്ചു.
വീഴ്ചയിൽ ഗുരുതരമായി പരിക്കേറ്റാണ് ഇയാൾ മരണപ്പെട്ടത്. കൊക്കയിലേക്ക് ചാടിയ പ്രതിയെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതാണ് മരണകാരണമായി ഡോക്ടർമാർ അറിയിക്കുന്നത്. കസ്റ്റഡിയിൽ വെച്ച് ഇയാൾക്ക് നേരെ വെടിവെപ്പ് ഉണ്ടായിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കുന്നുണ്ട്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു.
Also Read: ബെംഗളൂരുവിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാൻ സ്‌കൂൾ സമയം മാറ്റും; തീരുമാനം ഉടനെത്തും
അതേസമയം, സംഭവം വ്യാജ ഏറ്റുമുട്ടൽ കൊലപാതകമാണെന്ന് ഗോസ്വാമിയുടെ കുടുംബം ആരോപിക്കുന്നു. മൃതദേഹം ഏറ്റെടുക്കാൻ പ്രതിയുടെ കുടുംബം തയ്യാറായിട്ടില്ല. ഗോസാമി കൊലപ്പെടുത്തിയ ഭാര്യ റിയ താലുദാറിന്റെ മരണാനന്തരച്ചടങ്ങുകൾക്ക് കുടുംബം തയ്യാറെടുക്കുന്നതിനിടെയാണ് പ്രതിയുടെ മരണവാർത്ത എത്തിയത്. ഇതോടെ റിയയുടെ ചടങ്ങുകൾ നിർത്തിവച്ചു. ഗുവാഹാട്ടിയിലെ ബസിഷ്ഠാപ്പൂർ പ്രദേശത്തെ അപ്പാർട്ട്മെന്റിൽ വച്ച് ഭാര്യ റിയ താലൂക്ദാറിനെ കൊലപ്പെടുത്തിയ കേസിലാണ് രാമാനുജ് ഗോസ്വാമി അറസ്റ്റിലായത്.
ആറുമാസം മുമ്പായിരുന്നു ഗോസാമിയുടെയും റിയയുടെയും വിവാഹം. ഇരുവരും തമ്മിൽ നിരന്തരം വഴക്കുകൾ ഉണ്ടാകുമായിരുന്നെന്ന് അയൽവാസികൾ മൊഴി നൽകിയിട്ടുണ്ട്. ഭാര്യയ്ക്ക് പരപുരുഷ ബന്ധമുണ്ടെന്ന സംശയത്തെത്തുടർന്ന് ഉണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം. 25 വയസുകാരിയായ റിയയെ തലയറത്ത് കൊലപ്പെടുത്തിയ ശേഷം ഇയാൾ മൃതദേഹ ഭാഗങ്ങൾ ഫ്രിഡ്ജിൽ സൂക്ഷിച്ചു. ദുർഗന്ധം സഹിക്കവയ്യാതായതോടെ അയൽവാസികൾ പോലീസിൽ വിവരമറിയിച്ചു.
പരിശോധനയിൽ ഫ്രിഡ്ജിൽ കറുത്ത പോളിത്തീൻ ബാഗിനുള്ളിൽ അറുത്തെടുത്ത തലയും വിരലുകളും കണ്ടെടുത്തു. പിന്നാലെ ഒളിവിൽ പോയ ഗോസ്വാമി ഈമാസം ആറിനാണ് പോലീസിൽ കീഴടങ്ങിയത്. തുടർന്ന് ഏഴുദിവസത്തെ പോലീസ് കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. തെളിവെടുപ്പിന് കൊണ്ടുപോകുന്നതിനിടെ ഭാര്യയെ കൊന്നതിൽ കുറ്റബോധമില്ലെന്ന് ഗോസ്വാമി പറഞ്ഞിരുന്നു.
മാത്രമല്ല, എപ്പോഴെങ്കിലും ജയിലിൽനിന്ന് പുറത്തിറങ്ങിയാൽ ഇതിന് കാരണക്കാരനായ ആളേയും കൊല്ലുമെന്ന് ഗോസാമി ഭീഷണി മുഴക്കിയിരുന്നു. ഇപ്പോൾ പ്രതിയുടെ അപ്രതീക്ഷിത മരണം കേസിൽ പുതിയ വഴിത്തിരിവായിട്ടുണ്ട്. പോലീസ് കസ്റ്റഡിയിലുള്ള പ്രതി മരിച്ച സംഭവത്തിൽ പോലീസിന്റെ വീഴ്ചയെക്കുറിച്ച് പോലീസ് കൂടുതൽ അന്വേഷണം നടത്തി വരികയാണ്.
English Summary
Police have stated that an accused person in a murder case that shocked the nation- which occurred in Assam- died after falling into a gorge while in custody. The deceased was Ramanuj Goswami, a native of Guwahati, who was accused of beheading his wife and storing her head in a refrigerator. The incident took place around 3 PM on September 14. Police have clarified that there was no shooting incident involving the accused while he was in custody. The body has been sent for a post-mortem examination.