AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Independence Day 2026: രാജ്യം എന്നെന്നും യുവാക്കള്‍ക്കൊപ്പം, വിദ്യാര്‍ഥികളുടെ ഭാവിയ്ക്കായി നിലകൊള്ളണം: രാഷ്ട്രപതി

President Murmu’s Independence Day Speech Focuses on India’s Youth and Future: നീറ്റ് യുജി പരീക്ഷാക്രമക്കേടുമായി ബന്ധപ്പെട്ട് അടുത്തിടെ ജന്തര്‍ മന്തറില്‍ നടന്ന പ്രതിഷേധ പരിപാടികളെ ഓര്‍മ്മിപ്പിച്ച് കൊണ്ടായിരുന്നു രാഷ്ട്രപതിയുടെ സന്ദേശം. പരീക്ഷകളില്‍ ക്രമക്കേട് നടത്തുന്നത് തടയാന്‍ സര്‍ക്കാര്‍ സമഗ്രമായ രീതികള്‍ ആവിഷ്‌കരിക്കുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Independence Day 2026: രാജ്യം എന്നെന്നും യുവാക്കള്‍ക്കൊപ്പം, വിദ്യാര്‍ഥികളുടെ ഭാവിയ്ക്കായി നിലകൊള്ളണം: രാഷ്ട്രപതി
രാഷ്ട്രപതി ദ്രൗപതി മുര്‍മുImage Credit source: PTI
Shiji M K
Shiji M K | Updated On: 15 Aug 2026 | 07:06 AM

ന്യൂഡല്‍ഹി: ഇന്ത്യന്‍ യുവത്വത്തിന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കാനാവശ്യമായ നടപടികള്‍ ഉണ്ടാകണമെന്ന് സ്വാതന്ത്ര്യദിന സന്ദേശത്തില്‍ വ്യക്തമാക്കി രാഷ്ട്രപതി ദ്രൗപതി മുര്‍മു. രാജ്യത്തിന്റെ ജനസംഖ്യയുടെ വലിയൊരു ഭാഗവും യുവാക്കളാണെന്നും അവരുടെ കഴിവുകള്‍ വിലപ്പെട്ടതാണെന്നും രാഷ്ട്രപതി പറഞ്ഞു. സിന്ധു നിദീജല കരാര്‍ ഇന്ത്യ താത്കാലികമായി നിര്‍ത്തിവെച്ച നടപടിയെയും ദ്രൗപതി മുര്‍മു പ്രശംസിച്ചു.

നമ്മുടെ രാജ്യത്തെ ജനസംഖ്യയുടെ അറുപത്തിയഞ്ച് ശതമാനവും 35 വയസില്‍ താഴെയുള്ളവരാണ്. ഈ യുവജനസംഖ്യ രാജ്യത്തിന്റെ ഏറ്റവും വിലപ്പെട്ട സ്വത്താണ്. നമ്മുടെ രാജ്യത്തെ യുവാക്കള്‍ കഴിവുള്ളവരും പ്രതിബദ്ധതയുള്ളവരും വൈദഗ്ധ്യമുള്ളവരുമാണ്. നമ്മുടെ വിദ്യാര്‍ഥികള്‍ ഇന്ത്യയുടെ ഭാവി ശില്‍പികളാണ്. ദേശീയ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാരും സമൂഹവും ഐക്യത്തോടെ നിലകൊള്ളുന്നതുപോലെ, നമ്മുടെ വിദ്യാര്‍ഥികളുടെ ഭാവിയും ജീവിതവും സംരക്ഷിക്കാന്‍ എല്ലാവരും സംയുക്തമായി ശ്രമിക്കണം. പൊതുപരീക്ഷകള്‍ നമ്മുടെ വിദ്യാര്‍ഥികള്‍ക്ക് മികച്ച അവസരങ്ങളിലേക്കുള്ള കവാടമാണ്, രാഷ്ട്രപതി പറഞ്ഞു.

നീറ്റ് യുജി പരീക്ഷാക്രമക്കേടുമായി ബന്ധപ്പെട്ട് അടുത്തിടെ ജന്തര്‍ മന്തറില്‍ നടന്ന പ്രതിഷേധ പരിപാടികളെ ഓര്‍മ്മിപ്പിച്ച് കൊണ്ടായിരുന്നു രാഷ്ട്രപതിയുടെ സന്ദേശം. പരീക്ഷകളില്‍ ക്രമക്കേട് നടത്തുന്നത് തടയാന്‍ സര്‍ക്കാര്‍ സമഗ്രമായ രീതികള്‍ ആവിഷ്‌കരിക്കുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

പരീക്ഷാ നടത്തിപ്പുകള്‍ പരിഷ്‌കരിക്കുന്നതിന് സര്‍ക്കാര്‍ സമഗ്രമായ നടപടികള്‍ സ്വീകരിച്ച് വരികയാണ്. പൊതു പരീക്ഷകളിലെ അന്യായമായ നടപടികള്‍ പൂര്‍ണമായും തടയുക, പരീക്ഷാ സംവിധാനം കൂടുതല്‍ സുതാര്യവും സുരക്ഷിതവുമാക്കി യുവാക്കള്‍ക്ക് വിശ്വാസയോഗ്യമാക്കി തീര്‍ക്കുക എന്നിവയാണ് പരിഷ്‌കാരങ്ങളില്‍ ഉള്‍പ്പെടുന്നതെന്നും ദ്രൗപതി മുര്‍മു.

Also Read: Independence Day 2026: സ്വാതന്ത്ര്യദിനാഘോഷ നിറവില്‍ രാജ്യം; പ്രധാനമന്ത്രി ചെങ്കോട്ടയിൽ പതാകയുയർത്തും; തത്സമയ സംപ്രേഷണം എവിടെ കാണാം?

സിന്ധു നദീ ജല കരാറിനെ കുറിച്ച്…

ഓപ്പറേഷന്‍ സിന്ദൂരിനെ കുറിച്ചും രാഷ്ട്രപതി സംസാരിച്ചു. പാകിസ്ഥാനുമായുണ്ടായ സൈനിക പോരാട്ടത്തില്‍ ഇന്ത്യയെടുത്ത ധീരമായ തീരിമാനങ്ങളെ കുറിച്ചായിരുന്നു രാഷ്ട്രപതിയുടെ പരാമര്‍ശം. മെയ് ഏഴിന് ഓപ്പറേഷന്‍ സിന്ദൂരിന്റെ ഒരു വര്‍ഷം പൂര്‍ത്തിയായി, ഇന്ത്യന്‍ സായുധ സേനയുടെ അതുല്യമായ വീര്യം ഓര്‍മ്മിക്കപ്പെടുന്ന ദിവസമാണത്, എന്നാണ് മുര്‍മു പറഞ്ഞത്.

ഭീകരതയ്‌ക്കെതിരായ ചരിത്രപരമായ ഓപ്പറേഷനാണ് ഇന്ത്യന്‍ സായുധ സേന കൃത്യതയോടെ നടപ്പാക്കിയത്. തീവ്രവാദികള്‍ക്കും അവരെ പിന്തുണയ്ക്കുന്നവര്‍ക്കും, എവിടെ പോയി ഒളിച്ചാലും ശിക്ഷ ലഭിക്കുമെന്ന മുന്നറിയിപ്പ് ഇതുവഴി ഇന്ത്യ നല്‍കി. ഭീകരതയെ പിന്തുണയ്ക്കുന്ന രാജ്യവുമായുള്ള കരാര്‍ താത്കാലികമായി നിര്‍ത്തിവെക്കുന്നത്, നമ്മുടെ രാജ്യത്തിന്റെ, പ്രത്യേകിച്ച് കര്‍ഷകരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള നിര്‍ണായക നടപടിയാണെന്നും രാഷ്ട്രപതി അഭിപ്രായപ്പെട്ടു.

അതിര്‍ത്തി കടന്നുള്ള ഭീകരതയെ പിന്തുണയ്ക്കുന്നത് അവസാനിപ്പിക്കുന്നത് വരെ സിന്ധു നദീജല കരാര്‍ നിര്‍ത്തിവെക്കാനുള്ള ഇന്ത്യയുടെ തീരുമാനം പാകിസ്ഥാന്‍ ഐഡബ്ല്യുടിയില്‍ നടത്തുന്ന ആക്രമണാത്മക നിലപാടുകള്‍ക്ക് മുന്നില്‍ വേണ്ടെന്ന് വെക്കില്ലെന്നാണ് ഇന്ത്യ അറിയിക്കുന്നത്. 2025 ഏപ്രിലില്‍ ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ 26 വിനോദസഞ്ചാരികള്‍ കൊല്ലപ്പെട്ട ഭീകരാക്രമണത്തെ തുടര്‍ന്നാണ് ഐഡബ്ല്യുടി മരവിപ്പിക്കാന്‍ ഇന്ത്യ തീരുമാനിച്ചത്.

English Summary

President Droupadi Murmu highlighted the role of India’s youth in shaping the country’s future in her Independence Day speech. She called for meaningful contributions towards building a stronger and better India.

Follow Us