ഇന്ത്യ-ബംഗ്ലാദേശ് ട്രെയിന്‍ സര്‍വീസുകള്‍ പുനഃരാരംഭിക്കുമോ? നിര്‍ണായക ചര്‍ച്ച
India-Bangladesh Rail Talks: ഇന്ത്യയ്ക്കും ബംഗ്ലാദേശിനും ഇടയിൽ സർവീസ് നടത്തുന്ന മൈത്രി, മിതാലി, ബന്ധൻ എക്സ്പ്രസ് ട്രെയിനുകൾ പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ടാകും പ്രധാന ചര്‍ച്ച. 2024-ന് ശേഷം ഇരുരാജ്യങ്ങളിലെയും റെയിൽവേ അധികാരികൾ തമ്മിലുള്ള വാർഷിക യോഗത്തിൽ ഈ വിഷയം ഔദ്യോഗികമായി ചർച്ച ചെയ്യുന്നത് ഇതാദ്യമാണ്.
ന്യൂഡല്‍ഹി/ധാക്ക: ഇന്റര്‍-ഗവണ്‍മെന്റല്‍ റെയില്‍വേ മീറ്റിങില്‍ (ഐജിആര്‍എം) ഇന്ത്യ-ബംഗ്ലാദേശ് ട്രെയിന്‍ സര്‍വീസ് പുനഃരാരംഭിക്കുന്നത് ചര്‍ച്ചയായേക്കും. കൊൽക്കത്തയിൽ നിന്ന് ധാക്കയിലേക്കും ഖുൽനയിലേക്കും, ന്യൂ ജൽപായ്ഗുരിയിൽ നിന്ന് ധാക്കയിലേക്കുമുള്ള ട്രെയിൻ സർവീസുകൾ പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ടാണ് ചര്‍ച്ചകള്‍ നടക്കാനിരിക്കുന്നത്. സുരക്ഷാ ആശങ്കകളെ തുടർന്ന് 2024-ൽ ഇന്ത്യയ്ക്കും ബംഗ്ലാദേശിനും ഇടയിലുള്ള റെയിൽവേ സർവീസുകൾ നിർത്തിവെച്ചിരുന്നു. ഇരു രാജ്യങ്ങളിലെയും റെയിൽവേ അധികാരികളും മന്ത്രാലയ പ്രതിനിധികളും പങ്കെടുക്കുന്ന വാർഷിക ഉഭയകക്ഷി ഫോറമാണ് ഐജിആർഎം. അതിർത്തി കടന്നുള്ള ട്രെയിൻ സർവീസുകൾ, റെയിൽ ഇൻഫ്രാസ്ട്രക്ചർ പദ്ധതികൾ, ചരക്ക് ഗതാഗതം തുടങ്ങിയവ യോഗത്തില്‍ ചര്‍ച്ചയാകും.
ഇന്ത്യയ്ക്കും ബംഗ്ലാദേശിനും ഇടയിൽ സർവീസ് നടത്തുന്ന മൈത്രി, മിതാലി, ബന്ധൻ എക്സ്പ്രസ് ട്രെയിനുകൾ പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ടാകും പ്രധാന ചര്‍ച്ച. 2024-ന് ശേഷം ഇരുരാജ്യങ്ങളിലെയും റെയിൽവേ അധികാരികൾ തമ്മിലുള്ള വാർഷിക യോഗത്തിൽ ഈ വിഷയം ഔദ്യോഗികമായി ചർച്ച ചെയ്യുന്നത് ഇതാദ്യമാണ്.
രണ്ടുദിവസത്തെ യോഗം
രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന യോഗം ഇന്ന് ധാക്കയില്‍ ആരംഭിക്കും. എല്ലാ വര്‍ഷവും നടക്കുന്ന യോഗം കഴിഞ്ഞ വര്‍ഷം ന്യൂഡല്‍ഹിയിലാണ് ചേര്‍ന്നത്. യോഗത്തില്‍ തീരുമാനമുണ്ടായാല്‍ ട്രെയിന്‍ സര്‍വീസ് അടുത്ത മാസത്തോടെ പുനരാരംഭിക്കാനാണ് സാധ്യത. രാജ്ഷാഹിയിൽ നിന്ന് കൊൽക്കത്തയിലേക്ക് പുതിയൊരു പാസഞ്ചർ ട്രെയിൻ സർവീസ് ആരംഭിക്കാനും ബംഗ്ലാദേശ് നിർദ്ദേശിച്ചേക്കുമെന്ന് സൂചനയുണ്ട്.
ധാക്ക-കൊൽക്കത്ത മൈത്രി എക്സ്പ്രസിൻ്റെ നിലവിലുള്ള റൂട്ടിന് പകരം പദ്മ പാലം വഴി പുനഃക്രമീകരിക്കാനും ബംഗ്ലാദേശ് ആവശ്യപ്പെട്ടേക്കും. ധാക്കയിലെ കമാലാപൂർ മുതൽ ഗാസിപൂരിലെ ജോയ്ദേബ്പൂർ വരെയുള്ള രണ്ട് പുതിയ റെയിൽവേ ലൈനുകളുടെ നിർമ്മാണം ഉൾപ്പെടെ, ഇന്ത്യയുടെ വായ്പ സഹായത്തോടെ നടപ്പിലാക്കുന്നതും എന്നാൽ നിലച്ചുപോയതുമായ റെയിൽവേ പദ്ധതികൾക്കൊപ്പം റെയിൽവേ വഴിയുള്ള ചരക്ക് ഗതാഗതവും ചര്‍ച്ചയാകാനാണ് സാധ്യത.
അതേസമയം, ഇന്ത്യ ബംഗ്ലാദേശിലേക്ക് പുതിയ റേക്കുകളും വിതരണം ചെയ്യുന്നുണ്ട്. 19 എൽഎച്ച്ബി ബ്രോഡ്-ഗേജ് പാസഞ്ചർ കോച്ചുകളുടെ ഒരു റേക്ക് നൽകാൻ ഇന്ത്യ തയ്യാറായിക്കഴിഞ്ഞു. ബംഗ്ലാദേശ് റെയിൽവേയ്ക്കായുള്ള 19 എൽഎച്ച്ബി ബ്രോഡ്-ഗേജ് പാസഞ്ചർ കോച്ചുകളുടെ ആദ്യ റേക്ക് പഞ്ചാബിലെ കപൂർത്തലയിലുള്ള റെയിൽ കോച്ച് ഫാക്ടറിയിൽ നിന്ന് പുറത്തിറങ്ങി.
ഇന്ത്യയിൽ നിന്ന് 200 ബ്രോഡ് ഗേജ് റെയിൽവേ കോച്ചുകൾ ഇറക്കുമതി ചെയ്യാനാണ് ബംഗ്ലാദേശ് ലക്ഷ്യമിടുന്നത്, ഇതിൻ്റെ ആദ്യ ഘട്ട വിതരണമാണ് ഇപ്പോൾ നടക്കുന്നത്. 200 കോച്ചുകളുടെ വിതരണം 2027 ഡിസംബറോടെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷ.
English Summary
India and Bangladesh are meeting in Dhaka to discuss restarting cross-border train services. The annual talks focus on resuming the Maitree, Mitali, and Bandhan Express trains. If approved, these passenger train services could resume operations as early as next month. The meeting also covers new routes, freight transit, and Indian-supplied train coaches.