India-US Relation: ഇന്ത്യയും അമേരിക്കയും സിവില്‍ ആണവ സഹകരണം വികസിപ്പിക്കും; യുഎസ് ഉദ്യോഗസ്ഥന്‍

US Official Says India-US Civil Nuclear Cooperation to Be Expanded: ട്രംപ് ഭരണകൂടത്തിന് കീഴില്‍ ഇന്ത്യയുമായുള്ള യുഎസ് ബന്ധം, വീടുകളില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും അമേരിക്കയ്ക്കും ഇന്ത്യയ്ക്കും നിര്‍ണായകമായ വിതരണ ശൃംഖലകള്‍ ശക്തിപ്പെടുത്തുന്നതിന് സഹായിക്കുകയും ചെയ്യുന്നു എന്ന് കപൂര്‍ പറഞ്ഞു.

India-US Relation: ഇന്ത്യയും അമേരിക്കയും സിവില്‍ ആണവ സഹകരണം വികസിപ്പിക്കും; യുഎസ് ഉദ്യോഗസ്ഥന്‍

ഡൊണാള്‍ഡ് ട്രംപ്, നേരേന്ദ്ര മോദി

Published: 

28 Jul 2026 | 06:54 AM

ന്യൂഡല്‍ഹി: ഇന്ത്യയും യുഎസും തമ്മില്‍ പ്രതിരോധ, സിവില്‍ ആണവ സഹകരണം വികസിപ്പിക്കുമെന്ന് യുഎസ് അസിസ്റ്റന്റ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് പോള്‍ കപൂര്‍. ഹൂവര്‍ ഇന്‍സ്റ്റിറ്റിയൂഷനില്‍ ഇന്ത്യയെ കുറിച്ച് നടന്ന ഒരു ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുന്‍ സ്റ്റേറ്റ് സെക്രട്ടറി കോണ്ടലീസ റൈസും ഇന്ത്യയിലെ മുന്‍ യുഎസ് അംബാസഡര്‍ ഡേവിഡ് സി മള്‍ഫോര്‍ഡും ചര്‍ച്ചയില്‍ പങ്കെടുത്തു. ഇരുരാജ്യങ്ങളും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടത്തുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ട്രംപ് ഭരണകൂടത്തിന് കീഴില്‍ ഇന്ത്യയുമായുള്ള യുഎസ് ബന്ധം, വീടുകളില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും അമേരിക്കയ്ക്കും ഇന്ത്യയ്ക്കും നിര്‍ണായകമായ വിതരണ ശൃംഖലകള്‍ ശക്തിപ്പെടുത്തുന്നതിന് സഹായിക്കുകയും ചെയ്യുന്നു എന്ന് കപൂര്‍ പറഞ്ഞു.

പ്രതിരോധ, സിവില്‍ ആണവ സഹകരണം ഞങ്ങള്‍ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. അതില്‍ വിശ്വസനീയമായ എഐയും സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്ന മറ്റ് ഉയര്‍ന്നുവരുന്ന സാങ്കേതികവിദ്യകളും സ്വീകരിക്കുന്ന കാര്യവും പരിഗണിക്കുമെന്നും അദ്ദേഹം.

അതേസമയം, കര, കടല്‍, വ്യോമ, ബഹിരാകാശ, സൈബര്‍സ്‌പേസ് എന്നിവ ഉള്‍പ്പെടെ എല്ലാ മേഖലകളിലും പരസ്പരം പ്രവര്‍ത്തനക്ഷമത ശക്തിപ്പെടുത്തുന്നതിനുള്ള പ്രധാന പ്രതിരോധ പങ്കാളിത്തത്തിനുള്ള കരാറില്‍ ഇന്ത്യയും യുഎസും നേരത്തെ ഒപ്പുവെച്ചിരുന്നു.

ഇന്ത്യയ്ക്ക് വലിയ നേട്ടം

2002 മുതല്‍ അപ്പാച്ചെ, ചിനൂക്ക് ഹെലികോപ്റ്ററുകള്‍, സി-17, സി-130 ജെ ട്രാന്‍സ്‌പോര്‍ട്ട് വിമാനങ്ങള്‍, പി-8ഐ സമുദ്ര പട്രോള്‍ വിമാനങ്ങള്‍, എം777 ഹോവിറ്റ്‌സറുകള്‍ എന്നിവ ഉള്‍പ്പെടെ നിരവധി യുഎസ് പ്രതിരോധ ഉപകരണങ്ങള്‍ ഇന്ത്യ സ്വന്തമാക്കിയിട്ടുണ്ട്. ഇന്ത്യയിലെ സിവില്‍ ന്യൂക്ലിയര്‍ മേഖലയില്‍ പര്യവേഷണം നടത്താന്‍ അമേരിക്കന്‍ ആണവോര്‍ജ്ജ കമ്പനികള്‍ താത്പര്യപ്പെടുന്നതായും വിവരമുണ്ട്.

Also Read: Task Force: പരീക്ഷകളില്‍ ഇനി ക്രമക്കേടുകളില്ല; ഇന്ത്യയുടെ ടാസ്‌ക് ഫോഴ്‌സിലുള്ളവര്‍ ഇവര്‍

ഇന്ത്യ-യുഎസ് വ്യാപാര കരാര്‍

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാര കരാറിന്മേലുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഇറക്കുമതി തീരുവ, കാര്‍ഷിക ഉത്പന്നങ്ങള്‍, ഊര്‍ജ്ജ ഇറക്കുമതി തുടങ്ങി പ്രധാന വിഷയങ്ങളില്‍ ഊന്നിയാണ് ചര്‍ച്ചകള്‍. ചര്‍ച്ചകള്‍ എത്രയും വേഗത്തില്‍ പൂര്‍ത്തിയാക്കാനും കരാറില്‍ എത്തിച്ചേരാനുമുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് കേന്ദ്ര വാണിജ്യ മന്ത്രാലയം അറിയിച്ചു. യുഎസ് ട്രേഡ് റെപ്രസെന്റേറ്റീവുമായി ഇന്ത്യ നടത്തിയ നിരന്തര ചര്‍ച്ചകളുടെ ഫലമായി ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് മേലുള്ള തീരുവ കുറഞ്ഞ നിരക്കിലെത്തിക്കാനും തീരുമാനമായിരുന്നു.

വ്യാപാര കരാറിന്റെ അടിസ്ഥാനത്തില്‍ അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് കാര്‍ഷിക ഉത്പന്നങ്ങള്‍ കൂടുതലായി ഇറക്കുമതി ചെയ്യുമെന്നും പറയപ്പെടുന്നു. അമേരിക്കന്‍ ഫാം ഉത്പന്നങ്ങള്‍ ഇന്ത്യന്‍ വിപണികളിലേക്ക് എത്തുന്ന യുഎസിന്റെ ഗ്രാമീണ മേഖലകള്‍ക്ക് സാമ്പത്തിക നേട്ടമുണ്ടാക്കുമെന്ന വിലയിരുത്തലിലാണ് അധികൃതര്‍.

ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ ഇന്ത്യന്‍ കര്‍ഷകര്‍ക്ക് നേട്ടമാകുമെന്ന് കേന്ദ്ര വാണിജ്യമന്ത്രി പിയൂഷ് ഗോയലും അഭിപ്രായപ്പെടുന്നു. കരാര്‍ കര്‍ഷകര്‍ക്കും ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്കും സംരംഭകര്‍ക്കും കഴിവുള്ള തൊഴിലാളികള്‍ക്കും നേട്ടമാകുമെന്നാണ് അദ്ദേഹം പറയുന്നത്.

English Summary

India and the United States are set to expand their civil nuclear cooperation, according to a US official. The move is expected to strengthen strategic ties and boost collaboration in the clean energy sector. The announcement comes amid growing bilateral engagement between the two countries.

Loading...
Unable to load recommendations.
Follow Us
Related Stories
ബെംഗളൂരു എയര്‍പോര്‍ട്ട് റോഡില്‍ അണ്ടര്‍പാസ് നിര്‍മാണം; സദഹള്ളിയില്‍ ഗതാഗത നിയന്ത്രണം
BRICS 2026: ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം; ഭാരത് മണ്ഡപത്തിൽ പങ്കാളിത്ത രാജ്യങ്ങളുടെ ഓപ്പൺ സെഷൻ
BRICS 2026: ഇറാന്‍-യുഎഇ ബന്ധം ദൃഢമാക്കി ഇന്ത്യ; ബ്രിക്‌സ് ഉച്ചകോടിയില്‍ സുപ്രധാന ചുവടുവെപ്പ്‌
BRICS 2026 : മൂന്ന് ‘പരസ്പര’ തത്വങ്ങൾ; പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും കൂടിക്കാഴ്ച നടത്തി
ബ്രിക്സ് ആർക്കും എതിരല്ല, എല്ലാവരെയും ഒന്നിച്ച് കൊണ്ടുപോകാനാണ് ശ്രമം: പ്രധാനമന്ത്രി നരേന്ദ്ര മോദി
BRICS Summit 2026: ബ്രിക്സ് ഉച്ചകോടിക്കായി ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ് ഡൽഹിയിലെത്തി; തലസ്ഥാനത്ത് വൻ സുരക്ഷാ സന്നാഹം
ചിയാസീഡ് ഈ രീതിയിൽ ഒരിക്കലും കഴിക്കരുത്!
പഴയ സ്വര്‍ണം വില്‍ക്കുന്നത് നഷ്ടമോ ലാഭമോ? ജ്വല്ലറികള്‍ പറ്റിച്ചാല്‍...
പുഴുങ്ങിയ നേന്ത്രപ്പഴമോ പഴുത്തതോ ആരോ​ഗ്യത്തിന് നല്ലത്
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ