AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

India GDP Growth: വിപണിയെ ഞെട്ടിച്ച് ഇന്ത്യയുടെ കുതിപ്പ്; ജിഡിപി വളർച്ചയിൽ വൻ നേട്ടം

India GDP Growth Beats Estimates : 2026 സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ കാഴ്ചവെച്ചത് മികച്ച പ്രകടനം. ജിഡിപി വാർഷികാടിസ്ഥാനത്തിൽ 7.8 ശതമാനം വളർച്ച കൈവരിക്കുമെന്നും, മുഴുവൻ വാർഷിക വളർച്ച 7.7 ശതമാനമായിരിക്കുമെന്നും ഔദ്യോഗിക വിവരങ്ങൾ വ്യക്തമാക്കുന്നു.

India GDP Growth: വിപണിയെ ഞെട്ടിച്ച് ഇന്ത്യയുടെ കുതിപ്പ്; ജിഡിപി വളർച്ചയിൽ വൻ നേട്ടം
GDPImage Credit source: Getty Images
Jayadevan AM
Jayadevan AM | Updated On: 05 Jun 2026 | 05:49 PM

ന്യൂഡല്‍ഹി: 2026 സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ കാഴ്ചവെച്ചത് മികച്ച പ്രകടനം. യഥാർത്ഥ മൊത്ത ആഭ്യന്തര ഉത്പാദനം (ജിഡിപി) വാർഷികാടിസ്ഥാനത്തിൽ 7.8 ശതമാനം വളർച്ച കൈവരിക്കുമെന്നും, മുഴുവൻ വാർഷിക വളർച്ച 7.7 ശതമാനമായിരിക്കുമെന്നും ഇന്ന് പുറത്തുവിട്ട ഔദ്യോഗിക വിവരങ്ങൾ വ്യക്തമാക്കുന്നു. റിയല്‍ ജിഡിപി (Real GDP) 2026 സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിൽ 87.77 ലക്ഷം കോടി രൂപയായി ഉയരുമെന്നാണ് വിലയിരുത്തല്‍. മുൻ സാമ്പത്തിക വർഷത്തെ ഇതേ പാദത്തിൽ ഇത് 81.40 ലക്ഷം കോടി രൂപയായിരുന്നു.

‘നോമിനല്‍ ജിഡിപി’ (Nominal GDP) 94.65 ലക്ഷം കോടി രൂപയായിരിക്കുമെന്നാണ് കണക്കാക്കുന്നത്. ഇത് 9.1 ശതമാനം വളര്‍ച്ച കാണിക്കുന്നു. 2025-26 സാമ്പത്തിക വർഷത്തിലെ മൊത്തം ജിഡിപി 323.12 ലക്ഷം കോടി രൂപയിലെത്തുമെന്നാണ് അനുമാനിക്കുന്നത്.

ആദ്യ പരിഷ്കരിച്ച എസ്റ്റിമേറ്റുമായി (299.89 ലക്ഷം കോടി രൂപ) താരതമ്യപ്പെടുത്തുമ്പോൾ, ഇത് 7.7 ശതമാനം വളർച്ചാ നിരക്കിനെ പ്രതിഫലിപ്പിക്കുന്നു. നാമമാത്ര ജിഡിപി 346.36 ലക്ഷം കോടി രൂപയായിരിക്കും. ഇത് മുൻ വർഷത്തേക്കാൾ 8.9 ശതമാനം വളർച്ചയാണ് കാണിക്കുന്നത്.

മൊത്ത മൂല്യവർധനവ്‌

സാമ്പത്തിക പ്രവർത്തനങ്ങളുടെ പ്രധാന അളവുകോലായ മൊത്തം മൂല്യവർധനവ്‌ (GVA) 2026 സാമ്പത്തിക വർഷത്തിൽ 7.9 ശതമാനം വളർച്ച കൈവരിക്കുമെന്നാണ് കണക്കാക്കുന്നത്. നാമമാത്ര ജിവിഎ (Nominal GVA) 9.1 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നും പ്രതീക്ഷിക്കുന്നു. നാലാം പാദത്തിലെ മാത്രം കണക്കെടുത്താൽ, യഥാർത്ഥ ജിവിഎ വളർച്ച 7.9 ശതമാനവും നാമമാത്ര ജിവിഎ വളർച്ച 9.9 ശതമാനവുമായിരുന്നു.

Also Read: DA Arrears: സർക്കാർ ജീവനക്കാരുടെ ഡിഎ കുടിശ്ശിക 36,057 കോടി; തുക എന്ന് ലഭിക്കും?

ദ്വിതീയ (നിർമ്മാണ മേഖല), തൃതീയ (സേവന മേഖല) മേഖലകളാണ് ഈ വളർച്ചയുടെ പ്രധാന ശക്തികള്‍. 2026 സാമ്പത്തിക വർഷത്തിൽ, സ്ഥിരവിലയിൽ ദ്വിതീയ മേഖല 8.8 ശതമാനവും തൃതീയ മേഖല 9.3 ശതമാനവും വളർച്ച കൈവരിക്കുമെന്നാണ് പ്രതീക്ഷ. പ്രാഥമിക മേഖല 3.2 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്. കൃഷിയും മത്സ്യബന്ധനവുമാണ് ഇതില്‍ പ്രധാന പങ്കു വഹിച്ചത്.

മാനുഫാക്ചറിംഗ്, വ്യാപാരം, റിപ്പയറിങ്, ഹോട്ടലുകൾ, ഗതാഗതം, വാർത്താവിനിമയം, ബ്രോഡ്കാസ്റ്റിംഗുമായി ബന്ധപ്പെട്ട സേവനങ്ങൾ, സംഭരണം, അതുപോലെ തന്നെ ധനകാര്യം, റിയൽ എസ്റ്റേറ്റ്, പ്രൊഫഷണൽ സേവനങ്ങൾ എന്നിവ 2026 സാമ്പത്തിക വർഷത്തിൽ സ്ഥിരതയുള്ള വിലയിലും (constant prices) നിലവിലെ വിലയിലും രണ്ടക്ക വളർച്ചയാണ് രേഖപ്പെടുത്തിയത്.

വാർഷിക പ്രവചനങ്ങൾ

  • റിയൽ ജിഡിപി വളർച്ച: 7.7%
  • നോമിനൽ ജിഡിപി വളർച്ച: 8.9%
  • റിയൽ ജിവിഎ വളർച്ച: 7.9%
  • നോമിനൽ ജിവിഎ വളർച്ച: 9.1%
  • വ്യാവസായിക മേഖല: 8.8% വളർച്ച
  • സേവന മേഖല: 9.3% വളർച്ച
  • പ്രാഥമിക മേഖല: 3.2% വളർച്ച

ആഗോളതലത്തിലെ പ്രമുഖ സമ്പദ്‌വ്യവസ്ഥകൾ മന്ദഗതിയിലുള്ള വളർച്ച നേരിടുന്ന സമയത്ത് ഇന്ത്യ 7.7 ശതമാനം വളർച്ച കൈവരിച്ചത് രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ എത്രത്തോളം ശക്തമാണെന്ന് കാണിക്കുന്നുവെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു. ആഭ്യന്തര ഉപഭോഗം വർധിച്ചതും, നിക്ഷേപങ്ങൾ വിപുലീകരിച്ചതും, വ്യാവസായിക ഉൽപ്പാദനം ഉയർന്നതുമാണ് ഈ വളർച്ചയ്ക്ക് പ്രധാന കാരണം.

സാമ്പത്തിക വളർച്ചയുടെ പ്രധാന ചാലകശക്തിയായി സേവന മേഖല വീണ്ടും മാറി. ബാങ്കിങ്, ഇൻഷുറൻസ്, റിയൽ എസ്റ്റേറ്റ്, ഐടി, കമ്മ്യൂണിക്കേഷൻ, ഗതാഗതം, ഹോട്ടലുകൾ, വ്യാപാരം എന്നീ മേഖലകളിലെ വളർച്ച സമ്പദ്‌വ്യവസ്ഥയ്ക്ക് വലിയ കരുത്തേകി. ‘മേക്ക് ഇൻ ഇന്ത്യ’, പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് പദ്ധതികൾ, അടിസ്ഥാന സൗകര്യ വികസനം എന്നിവയുടെ ഫലമായി നിർമാണ മേഖലയും മികച്ച രീതിയിൽ മുന്നേറുകയാണ്.

യുഎസ്‌, യൂറോപ്പ്, ചൈന തുടങ്ങിയ വൻകിട സമ്പദ്‌വ്യവസ്ഥകൾ വളർച്ചാ മന്ദഗതി നേരിടുമ്പോഴാണ് ഇന്ത്യ വളർച്ച കൈവരിച്ചിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. ആഗോള നിക്ഷേപകർക്കും അന്താരാഷ്ട്ര സ്ഥാപനങ്ങൾക്കും ഇത് വലിയൊരു പോസിറ്റീവ് സന്ദേശമാണ് നൽകുന്നത്.

English Summary

India’s economy grew by 7.8% in the final quarter of fiscal year 2026. Total economic growth for the entire financial year reached 7.7%. The manufacturing and service sectors were the main drivers of this growth. These official growth numbers strongly outperformed overall market expectations.

Follow Us