AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

DA Arrears: സർക്കാർ ജീവനക്കാരുടെ ഡിഎ കുടിശ്ശിക 36,057 കോടി; തുക എന്ന് ലഭിക്കും?

DA and DR arrears Calculation : കഴിഞ്ഞ ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ മുൻധനകാര്യ വകുപ്പ് മന്ത്രി കെഎൻ ബാലഗോപാൽ ജീവനക്കാർക്ക് ലഭിക്കാനുള്ള കുടിശ്ശിക കൊടുക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.കുടിശികയുള്ള ഡിഎ എട്ട് ഗഡുക്കളായി 2026-27 സാമ്പത്തിക വർഷം മുതൽ വിതരണം ചെയ്യുമെന്നായിരുന്നു പ്രഖ്യാപനം.

DA Arrears: സർക്കാർ ജീവനക്കാരുടെ ഡിഎ കുടിശ്ശിക 36,057 കോടി; തുക എന്ന് ലഭിക്കും?
പ്രതീകാത്മക ചിത്രംImage Credit source: DEV IMAGES/Moment/Getty Images
Nithya Vinu
Nithya Vinu | Updated On: 05 Jun 2026 | 01:12 PM

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും വിലക്കയറ്റം മൂലമുണ്ടാകുന്ന അധിക ചെലവ് പരിഹരിക്കുന്നതിനായി അടിസ്ഥാന ശമ്പളത്തിന് പുറമേ നൽകുന്ന പ്രത്യേക അലവൻസാണ് ഡിഎ അല്ലെങ്കിൽ ക്ഷാമബത്ത. കഴിഞ്ഞ ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ മുൻധനകാര്യ വകുപ്പ് മന്ത്രി കെഎൻ ബാലഗോപാൽ ജീവനക്കാർക്ക് ലഭിക്കാനുള്ള കുടിശ്ശിക കൊടുക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.കുടിശികയുള്ള ഡിഎ എട്ട് ഗഡുക്കളായി 2026-27 സാമ്പത്തിക വർഷം മുതൽ വിതരണം ചെയ്യുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ ഇപ്പോഴും ജീവനക്കാർക്കിടയിൽ ഡിഎ ചോദ്യചിഹ്നമായി തുടരുകയാണ്. ഏകദേശം ലക്ഷണങ്ങളുടെ നഷ്ടമാണ് ക്ഷാമബത്തയിലൂടെ ജീവനക്കാർക്ക് ഉണ്ടായത്.

ഡിഎ കുടിശ്ശിക എത്ര?

സ്പാർക് ഡെസ്ക് വിവരം അനുസരിച്ച് സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ഡിഎ, ഡിആർ കുടിശ്ശിക 36,057 കോടി രൂപയാണ്. 2026 മാർച്ച് 31-ലെ കണക്കനുസരിച്ച് സർക്കാരിന്റെ മൊത്തം കുടിശ്ശിക ബാധ്യതയായ 48,733 കോടി രൂപയിൽ ഏറ്റവും വലിയ വിഹിതം സർക്കാർ ജീവനക്കാർ, അധ്യാപകർ, സർവീസ് പെൻഷൻകാർ, കുടുംബ പെൻഷൻകാർ എന്നിവർക്ക് നൽകാനുള്ള ക്ഷാമബത്ത കുടിശ്ശികയാണ്. 2021 ജനുവരി 1 മുതൽ 2026 ഫെബ്രുവരി 28 വരെയുള്ള കാലയളവിലെ ക്ഷാമബത്തയുടെയും ക്ഷാമാശ്വാസത്തിന്റെയും  മൊത്തം തുക 36,057 കോടി രൂപയാണെന്നാണ് കണക്ക്.

ALSO READ: ജനുവരിയിൽ പ്രതീക്ഷിച്ചു, കാത്തിരിക്കേണ്ടത് ഒന്നരവർഷം; ശമ്പളപരിഷ്കരണം വൈകുന്നത് എന്തുകൊണ്ട്?

2026 മാർച്ച് 6-ലെ G.O.(P) No.44/2026/FIN സർക്കാർ ഉത്തരവ് പ്രകാരം ഡിഎ/ ഡിആർ കുടിശ്ശിക 2026-27 സാമ്പത്തിക വർഷം മുതൽ നാല് വർഷത്തിനുള്ളിൽ എട്ട് തുല്യ ഗഡുക്കളായി, പ്രതിവർഷം രണ്ട് ഗഡുക്കൾ വീതം നൽകാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതനുസരിച്ച് 2026-27 സാമ്പത്തിക വർഷത്തിൽ ആദ്യത്തെ രണ്ട് ഗഡുക്കൾ നൽകേണ്ടതുണ്ട്. അതിനായി ഏകദേശം 9,014 കോടി രൂപ കണ്ടെത്തേണ്ടിവരും. മൊത്തം കുടിശ്ശികയായ 36,057 കോടി രൂപ ഘട്ടംഘട്ടമായി നൽകുന്ന രീതിയിലേക്ക് മാറ്റിയതിലൂടെ സർക്കാരിന്റെ ധനഭാരം കുറയ്ക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും, ജീവനക്കാരുടെയും പെൻഷൻകാരുടെയും കാത്തിരിപ്പ് വീണ്ടും നീളും.

ധനകാര്യത്തിന് വെല്ലുവിളി

ക്ഷാമബത്ത കുടിശ്ശിക കൊടുത്ത് തീർക്കുന്നത് നിലവിലെ സാഹചര്യത്തിൽ ധനകാര്യത്തിന് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. ശമ്പളം, പെൻഷൻ, പലിശ, മൂലധനച്ചെലവ് തുടങ്ങിയ പതിവ് ബാധ്യതകൾക്ക് പുറമെ ഈ കുടിശ്ശികകൾക്കായി അധിക തുക കണ്ടെത്തേണ്ടിവരും. ട്രഷറി ലിക്വിഡിറ്റിയിലും ഭാവി ബജറ്റുകളിലും ഇത് അധിക സമ്മർദ്ദം സൃഷ്ടിക്കും. സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും പെൻഷൻകാരുടെയും ജീവിതച്ചെലവ്, കുടുംബബജറ്റ്, ചികിത്സാചെലവ്, വിരമിക്കൽ ജീവിതസുരക്ഷ എന്നിവയെയും ഈ കുടിശ്ശിക നേരിട്ട് ബാധിക്കുന്നുണ്ട്. എന്നാലും ഈ തുക ജീവനക്കാരുടെയും പെൻഷൻകാരുടെയും അവകാശമായതിനാൽ, അത് സമയബന്ധിതമായി തീർപ്പാക്കുമെന്ന പ്രതീക്ഷയിലാണ് ഓരോരുത്തരും.

English Summary:

DA or dearness allowance is a special allowance given to government employees and pensioners in addition to their basic salary to meet the additional expenses incurred due to inflation. The DA and DR arrears of government employees and pensioners in the state are Rs 36,057 crore.

Follow Us