LPG Crisis: ബുക്ക് ചെയ്ത് രണ്ടര ദിവസത്തിനുള്ളിൽ സിലണ്ടറുകൾ, എൽപിജി പ്രതിസന്ധിയിൽ നിർദേശവുമായി കേന്ദ്രം

India LPG Crisis: ആശുപത്രികൾ പോലുള്ള അത്യാവശ്യ സേവനങ്ങൾക്ക് മുൻഗണന നൽകുന്നതിനായി പ്രത്യേക സമിതിയെ നിയോഗിച്ചിട്ടുള്ളതായും സർക്കാർ. ഉത്പാദനം 25 ശതമാനം വർധിച്ചതായി പെട്രോളിയം പ്രകൃതി വാതക മന്ത്രാലയം അറിയിച്ചു.

LPG Crisis: ബുക്ക് ചെയ്ത് രണ്ടര ദിവസത്തിനുള്ളിൽ സിലണ്ടറുകൾ, എൽപിജി പ്രതിസന്ധിയിൽ നിർദേശവുമായി കേന്ദ്രം

പ്രതീകാത്മക ചിത്രം

Updated On: 

12 Mar 2026 | 07:55 AM

ന്യൂഡൽഹി: രാജ്യത്ത് എൽപിജി പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ സംസ്ഥാനങ്ങൾക്ക് നിർദേശങ്ങളുമായി കേന്ദ്ര സർക്കാർ. കരിഞ്ചന്തയോ പൂഴ്ത്തിവയ്പ്പോ ഇല്ലെന്ന് ഉറപ്പാക്കാൻ കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹൻ നിർദ്ദേശം നൽകി. കഴിഞ്ഞ ദിവസം വെർച്വലി ചേർന്ന യോഗത്തിലാണ് നിർദേശം നൽകിയത്.

കൂടാതെ, എൽപിജി വിതരണം നിരീക്ഷിക്കാൻ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാർക്ക് നിർദേശം നല്‍കിയിട്ടുണ്ട്. എൽപിജി സിലിണ്ടറുകളുടെ വിൽപ്പനയിലും വിതരണത്തിലും ക്രമസമാധാന തകർച്ചയില്ലെന്ന് ഉറപ്പാക്കണമെന്നും രാജ്യത്ത് ഇന്ധനക്ഷാമം ഉണ്ടെന്ന പ്രചാരണങ്ങൾ തടയാൻ നടപടി സ്വീകരിക്കണമെന്നും യോ​ഗത്തിൽ ആവശ്യപ്പെട്ടു.

പാചകവാതകവിതരണത്തെ സംബന്ധിച്ച് യതൊരു ആശങ്കയും വേണ്ടെന്നാണ് കേന്ദ്രസർക്കാർ പറയുന്നത്. എൽപിജി പ്രതിസന്ധിയിൽ പരിഭ്രമിക്കേണ്ട കാര്യമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രതികരിച്ചിട്ടുണ്ട്. വീടുകളിലെ എൽപിജി ബുക്കിംഗിൽ പരിഭ്രാന്തി വേണ്ടെന്നും ബുക്ക് ചെയ്ത് രണ്ടര ദിവസത്തിനുള്ളിൽ സിലണ്ടറുകൾ കിട്ടുമെന്നും സർക്കാർ പറഞ്ഞു. കൂടാതെ, രണ്ട് എൽഎൻജി കാർഗോ കപ്പലുകൾ ഉടൻ ഇന്ത്യയിൽ എത്തുമെന്നും നിലവിൽ 25 ശതമാനം വർധനവ് എൽപിജി ഉൽപാദനത്തിൽ ഉണ്ടായിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.

ALSO READ: വിറക് ഡിപ്പോകൾ, റെയിൽവേയിൽ ഇൻഡക്ഷൻ സ്റ്റൗ… എൽപിജി പ്രതിസന്ധിയിൽ ബദൽ മാർഗങ്ങളുമായി അധികൃതർ

വിദേശത്തുനിന്നുള്ള ഇറക്കുമതി തടസ്സപ്പെട്ടാലും ആഭ്യന്തര ഉൽപ്പാദനം വർധിപ്പിച്ചുകൊണ്ട് 100 ശതമാനം വിതരണം ഉറപ്പാക്കും. അനാവശ്യമായ ഭീതിയിൽ സിലിണ്ടറുകൾ മുൻകൂട്ടി ബുക്ക് ചെയ്യരുത്. ബുക്കിങുകൾ തമ്മിലുള്ള ഇടവേള 25 ദിവസമാക്കി ഉയർത്തിയിട്ടുണ്ടെന്നും സർക്കാർ വ്യക്തമാക്കി.

ആശുപത്രികൾ പോലുള്ള അത്യാവശ്യ സേവനങ്ങൾക്ക് മുൻഗണന നൽകുന്നതിനായി പ്രത്യേക സമിതിയെ നിയോഗിച്ചിട്ടുണ്ട്.  ഗ്യാസ് ഉത്പാദനം വർദ്ധിപ്പിക്കാൻ ആഭ്യന്തര വിതരണക്കാർക്ക് കേന്ദ്രം നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതിന്റെ ഫലമായി ആഭ്യന്തര ഉത്പാദനം 25 ശതമാനം വർധിച്ചതായും പെട്രോളിയം പ്രകൃതി വാതക മന്ത്രാലയ ജോയിന്റ് സെക്രട്ടറി സുജാത ശർമ്മ അറിയിച്ചു.

Follow Us
Related Stories
വിവാദ പരാമർശം, ഉദയനിധി സ്റ്റാലിൻ അറസ്റ്റിൽ
Bengaluru Shopping Guide: ബെംഗളൂരുവില്‍ എവിടെ നിന്ന് കുറഞ്ഞവിലയ്ക്ക് സാധനങ്ങള്‍ വാങ്ങാം; ഈ മാര്‍ക്കറ്റുകള്‍ അറിയാതെ പോകരുത്!
Chennai Anna Salai Elevated Corridor: സൈദാപ്പേട്ട് യാത്ര വെറും 5 മിനിറ്റില്‍; ചെന്നൈ അണ്ണാ ശാലൈ എലിവേറ്റഡ് ഇടനാഴി തുറക്കുന്നു
By Election Result:: ബാങ്കിപ്പൂരിൽ പ്രശാന്ത് കിഷോറിന് വിജയം; മഞ്ചൽപൂരിൽ ബി.ജെ.പിയും ദാതിയയിൽ കോൺഗ്രസും
പുത്തൻ ട്രാക്കുകൾ, പാലങ്ങൾ, തുരങ്കങ്ങൾ! അ‌തിർത്തിയിൽ 45000 കോടിയുടെ റെയിൽവേ പദ്ധതികളുമായി ഇന്ത്യ
Railway Update : യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, സ്റ്റേഷനിലേക്ക് ഇപ്പോ പോകണ്ട! ബെംഗളൂരുവിലേക്കുള്ള ട്രെയിൻ നാലര മണിക്കൂർ ലേറ്റാണ്
ചിയയും ചണവും ഒന്നുമല്ല; മുടി വളരാനും ശരീരഭാരം കുറയ്ക്കാനും ഈ കുഞ്ഞൻ വിത്ത് മതി
മഴയത്ത് ടെറസ് ലീക്ക് ആവുന്നുണ്ടോ? പരിഹാരമിതാ
ഇക്കൂട്ടർ അബദ്ധത്തിൽ പോലും കാപ്പി കുടിക്കരുത്!
ഫ്രീഡം സെയിലിൽ വാങ്ങാൻ 10 മോട്ടറോള ഫോണുകൾ
മലപ്പുറം പാണക്കാട് ഉണ്ടായ മണ്ണിടിച്ചിലിൻ്റെ ഭയാനകമായ ദൃശ്യങ്ങൾ
മാവേലിക്കരയിൽ അച്ചൻകോവിൽ നദി കരകവിഞ്ഞ് ഒഴുകുന്നു
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ