karkidaka vavu 2026: കർക്കിടക വാവുബലിയുടെ ആചാരങ്ങളും പ്രാധാന്യവും അറിയാം!
karkidaka vavu Bali Rituals:ജീവിച്ചിരിക്കുമ്പോൾ നമ്മൾ എപ്രകാരമാണോ മാതാപിതാക്കളെ സംരക്ഷിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നത് അതേപോലെതന്നെ പ്രാധാന്യമാണ് അവരുടെ മരണശേഷവും അവരുടെ ആത്മാവിന് വേണ്ടി പ്രാർത്ഥിക്കുകയും തർപ്പണം നടത്തുകയും മറ്റു കർമ്മങ്ങൾ ചെയ്യുന്നതും. അവരോടുള്ള നമ്മുടെ സ്നേഹം നാം ജീവിച്ചിരിക്കുന്ന കാലം വരെയും നിലനിർത്തുന്നതിന് നല്ലൊരു മാർഗമാണ് ബലിതർപ്പണം............
ഹിന്ദു ആചാരപ്രകാരം പിതൃക്കളെ സ്മരിക്കുന്നതും അവർക്ക് വേണ്ടി തർപ്പണം നടത്തുന്നതിനും വളരെയധികം പ്രാധാന്യമുണ്ട്.. അത്തരത്തിൽ പിതൃക്കൾക്ക് തർപ്പണം നടത്തുന്നതിന് ഏറ്റവും പ്രധാനട്ടപ്പെട്ട ദിവസമാണ് കർക്കടകമാസത്തിലെ അമാവാസി ദിനമായ കർക്കടകവാവ്. മൺമറഞ്ഞുപോയ നമ്മുടെ പിതൃക്കൾക്ക് തർപ്പണം അർപ്പിക്കുന്നതിന് ഏറ്റവും പവിത്രമായ ദിവസമായാണ് ഇതിനെ കണക്കാക്കുന്നത്. ഈ ദിവസം വ്രതമനുഷ്ഠിക്കുകയും ചെയ്യുന്നതിലൂടെ നമ്മുടെ പിതൃക്കളെ സ്മരിക്കുക മാത്രമല്ല അവരെ ബഹുമാനിക്കുന്നതിനും തുല്യമായാണ് കണക്കാക്കുന്നത്.
ദക്ഷിണായന കാലത്താണ് പിതൃക്കൾ ഭൂമിയിലേക്ക് വരുന്നത് എന്നാണ് വിശ്വസിക്കപ്പെടുന്നത് അതിനാൽ തന്നെ ഈ സമയത്ത് അർപ്പിക്കുന്ന ബലിതർപ്പണം അവർക്ക് മോക്ഷം നൽകുക മാത്രമല്ല അവരുടെ അനുഗ്രഹം നമുക്കും കുടുംബത്തിനും ലഭിക്കുമെന്നും വിശ്വസിക്കപ്പെടുന്നു. അതായത് ജീവിച്ചിരിക്കുമ്പോൾ നമ്മൾ എപ്രകാരമാണോ മാതാപിതാക്കളെ സംരക്ഷിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നത് അതേപോലെതന്നെ പ്രാധാന്യമാണ് അവരുടെ മരണശേഷവും അവരുടെ ആത്മാവിന് വേണ്ടി പ്രാർത്ഥിക്കുകയും തർപ്പണം നടത്തുകയും മറ്റു കർമ്മങ്ങൾ ചെയ്യുന്നതും. അവരോടുള്ള നമ്മുടെ സ്നേഹം നാം ജീവിച്ചിരിക്കുന്ന കാലം വരെയും നിലനിർത്തുന്നതിന് നല്ലൊരു മാർഗമാണ് ബലിതർപ്പണം. അത്തരത്തിൽ ഈ വർഷത്തെ കർക്കിടക വാവ് വരുന്നത് ഓഗസ്റ്റ് 12നാണ്.
ALSO READ:കർക്കിടക വാവ് എന്നാണ്? കൃത്യമായ തീയ്യതി ശുഭമുഹൂർത്തം എന്നിവ അറിയാം
വ്രതം അനുഷ്ഠിക്കേണ്ട പ്രധാനം…
കർക്കിടകവാവ് ദിവസം ബലിതർപ്പിക്കണം എങ്കിൽ തലേദിവസം തന്നെ വ്രതം അനുഷ്ഠിക്കേണ്ടത് വളരെ പ്രധാനമാണ്. അതായത് തലേദിവസം ഒരിക്കൽ നോൽക്കണം അതായത് ഒരു നേരം മാത്രം അരി ഭക്ഷണം കഴിക്കുക. വാവ് ദിവസം പൂർണ്ണ ഉപവാസത്തോടെയാണ് ബലിയിടാൻ പോകേണ്ടത്. മാത്രമല്ല ബലിയിടുന്നതിന് മുമ്പ് കുളിച്ച് ശരീരവും മനസ്സും ഒരേപോലെ ശുദ്ധിയാക്കേണ്ടതുണ്ട്.
ബലിതർപ്പണത്തിന്റെ രീതി
ബലി ദർപ്പണം നടത്തുന്നതിനായി നിരവധി കാര്യങ്ങൾ ആവശ്യമായിട്ടുണ്ട്. പ്രധാനമായും ദർഭ പുല്ല് അത് മോതിരമായി കയ്യിൽ അണിയണം. ഇതിനെ പവിത്രം എന്നാണ് പറയപ്പെടുന്നത്. ശേഷം ചോറ് ഉരുളയാക്കി വെക്കുക ഇതിനെ ബലിപിണ്ഡം എന്നാണ് പറയുന്നത്. ഈ ചോറിലേക്ക് കറുത്ത എള്ള്, തുളസിയില, പുഷ്പങ്ങൾ എന്നിവ ചേർത്ത് പിതൃക്കളെ ആവാഹിച്ചാണ് തർപ്പണം നടത്തുക. ശേഷം പൂജിച്ച ബലിപിണ്ഡം പുഴയിലോ കടലിലോ ഒഴുക്കുന്നു. ബലിതർപ്പണത്തിനുശേഷം വീട്ടിലെത്തി തില ഹോമവും പിതൃക്കൾക്ക് വേണ്ടി പ്രത്യേക പൂജകളും നടത്തുക പ്രസാദത്തോടെ വ്രതം അവസാനിപ്പിക്കാവുന്നതാണ്.