AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

India Pakistan Conflict: ഇന്ത്യ- പാകിസ്താൻ സംഘർഷം; ജമ്മുകാശ്മീരിൽ നിന്ന് പ്രത്യേക ട്രെയിൻ സർവീസുകൾ ആരംഭിക്കുമെന്ന് റെയിൽവേ

Jammu and Kashmir Special Train Services: ജമ്മു,  ഉദംപൂർ എന്നിവിടങ്ങളിൽ നിന്നും ന്യൂഡൽഹിയിലേക്ക് മൂന്ന് പ്രത്യേക ട്രെയിൻ സർവീസുകളാണ് ആരംഭിച്ചത്. ഈ റൂട്ടിൽ യാത്രയ്ക്കുള്ള ആവശ്യം വർധിച്ചുവരുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് സർവീസുകളെന്ന് അധികൃതർ വ്യക്തമാക്കി.

India Pakistan Conflict: ഇന്ത്യ- പാകിസ്താൻ സംഘർഷം; ജമ്മുകാശ്മീരിൽ നിന്ന് പ്രത്യേക ട്രെയിൻ സർവീസുകൾ ആരംഭിക്കുമെന്ന് റെയിൽവേ
Image Credit source: PTI
Nithya Vinu
Nithya Vinu | Published: 10 May 2025 | 12:08 AM

ഇന്ത്യ പാകിസ്താൻ സംഘർഷത്തിന്റെ പശ്ചാതലത്തിൽ നോർത്തേൺ റെയിൽവേ ജമ്മുകാശ്മീരിൽ നിന്ന് പ്രത്യേക ട്രെയിൻ സർവീസുകൾ ആരംഭിച്ചു. ജമ്മു,  ഉദംപൂർ എന്നിവിടങ്ങളിൽ നിന്നും ന്യൂഡൽഹിയിലേക്ക് മൂന്ന് പ്രത്യേക ട്രെയിൻ സർവീസുകളാണ് ആരംഭിച്ചത്. ഈ റൂട്ടിൽ യാത്രയ്ക്കുള്ള ആവശ്യം വർധിച്ചുവരുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് സർവീസുകളെന്ന് അധികൃതർ വ്യക്തമാക്കി.

രാവിലെ 10.45 ഓടെ ജമ്മുവിൽ നിന്ന് ന്യൂഡൽഹിയിലേക്ക് 12 അൺ റിസർവ്ഡ് കോച്ചുകളും 12 റിസർവ്ഡ് കോച്ചുകളുമുള്ള ഒരു പ്രത്യേക ട്രെയിനും 20 കോച്ചുകളുള്ള വന്ദേ ഭാരത് ട്രെയിൻ, ഉച്ചയ്ക്ക് 12:45 ന് ഉദംപൂരിൽ നിന്ന് ജമ്മു, പത്താൻകോട്ട് വഴി ന്യൂഡൽഹിയിലേക്ക് പുറപ്പെടുമെന്ന് നോർത്തേൺ റെയിൽവേയിലെ ചീഫ് പബ്ലിക് റിലേഷൻ ഓഫീസർ ഹിമാൻഷു ഉപാധ്യായ പറഞ്ഞു. മൂന്നാമത്തെ സ്‌പെഷ്യൽ ട്രെയിൻ, 22 കോച്ചുകളുള്ള റിസർവ്ഡ് ട്രെയിൻ, ജമ്മുവിൽ നിന്ന് ന്യൂഡൽഹിയിലേക്ക് വൈകുന്നേരം 7 മണിയോടെ ഷെഡ്യൂൾ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പാകിസ്ഥാനുമായുള്ള അതിർത്തി പ്രദേശങ്ങളോട് ചേർന്ന് താമസിക്കുന്ന നിരവധി ആളുകൾ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറിക്കൊണ്ടിരിക്കുന്നതിനാൽ യാത്രാ ആവശ്യം വർധിച്ചതായി ഉദ്യോഗസ്ഥർ പറയുന്നു.

“ജമ്മു, അംബാല, ന്യൂഡൽഹി തുടങ്ങിയ വിവിധ സ്ഥലങ്ങളിലെ കൺട്രോൾ റൂമുകൾ സ്ഥിതിഗതികൾ തുടർച്ചയായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. റിസർവേഷൻ രീതിയും സ്റ്റേഷനുകളിലെ യാത്രക്കാരുടെ തിരക്കും ഞങ്ങൾ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്, ഇതിനെ തുടർന്ന് പ്രത്യേക ട്രെയിനുകൾ ആരംഭിക്കാൻ തീരുമാനിച്ചതായി ഉപാധ്യായ പറഞ്ഞു.